കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174995

 

ഞാൻ: “എന്റെ അച്ചു….. ഞാൻ അമ്പലത്തിൽ പോയിട്ട് കാലം കുറേ ആയി……. അവിടെ പോയി എന്താ ചെയ്യണ്ടേ എന്നു പോലും ഞാൻ മറന്നു……..”

 

അച്ചു: “അതൊന്നും സാരമില്ല…….. എല്ലാവരും ചെയ്യുന്നത് നോക്കി ചെയ്താ മതി…….. ചേട്ടൻ വാ…….”

 

ഞാൻ: “ഈ പെണ്ണ് ഒരു കുരിശാണലോ…… നീ എന്നാ താഴെ പൊയ്ക്കോ…. ഞാൻ കുളിച്ച് വരാം……..”

 

അവളോട് അതും പറഞ്ഞ് ഞാൻ കുളിമുറിയിലേക്ക് കേറി……. പെട്ടെന്ന് കുളിച്ച് ഡ്രെസ്സും മാറി താഴോട്ട് ചെന്നു……. എന്നെയും കാത്ത് പിള്ളേർ എല്ലാം സോഫയിൽ ഇരിപ്പുണ്ട്……. എന്നെ കണ്ടെത്തും എല്ലാവരും എഴുന്നേറ്റ് പുറത്തിറങ്ങാൻ തുടങ്ങി……. അപ്പോഴാ അമ്മ വന്നത്…….

 

അമ്മ: “നീ ഇത് എങ്ങോട്ടാ…….”

 

ഞാൻ: “അമ്പലത്തിലേക്ക്……. ഇവർ വന്ന് വിളിച്ചിട്ടാ…….”

 

അമ്മ: “അവര് അമ്പലത്തിലേക്കാണെന്ന് എനിക്കറിയാം……. അമ്പലത്തിലേക്ക് പോവാനിറങ്ങയതാണോ നീ…….”

 

ഞാൻ: “അതെ……”

 

അമ്മ: ” പോയി പാന്റ് മാറ്റ് ചെക്കാ……”

 

ഞാൻ: “ പാന്റ് ഊരി ഷോർട്ട്സ് മാത്രമിട്ട് പോവാൻ പറ്റോ…….”

 

അമ്മ കേൾക്കാൻ മാത്രം സൗണ്ടിലാണ് ഞാൻ പറഞ്ഞത്……. ഈ ചീഞ്ഞ കോമഡി പിള്ളേര് കേട്ട മോശമാണ്…….

 

അമ്മ: ” എന്നെ കൊണ്ട് പറയിപ്പിക്കല്ലേ……. പോയി മുണ്ടെടുക്ക്……. ”

 

ഞാൻ: “അതിന് ഞാൻ മുണ്ടൊന്നും കൊണ്ടു വന്നിട്ടില്ല………”

 

അമ്മ: ” എന്നാ വാ…… ഞാൻ അച്ചന്റെ തരാം……”

 

ഞാൻ: “ ഇതു പോരെ……”

 

അമ്മ: ” പോരാ……”

 

വേറെ വഴിയില്ല എന്നു മനസിലായതും ഞാൻ അമ്മയുടെ പുറകേ പോയി മുണ്ടെടുത്ത് പുറത്തിറങ്ങി…….. എല്ലാരും മുറ്റത്തുണ്ടായിരുന്ന ഫോർച്ചുണറിൽ കേറിയിരുന്നു……. ഞാൻ മുമ്പിൽ കേറിയതും രാഹുൽ വണ്ടി മുന്നോട്ടെടുത്തു……..

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com