ഭ്രാന്തിക്കുട്ടി 5 [Hope] 668

Views : 59380

ഭ്രാന്തിക്കുട്ടി 5

Author :Hope

[ Previous Part ]

 

“….ചേട്ടനോർമയുണ്ടോ എന്നെ പ്രാന്തിയെന്നു വിളിച്ച ദിവസം???…മറക്കാൻ പറ്റിയില്ലല്ലോ???…

എനിക്കുമാദിവസം മറക്കാൻ പറ്റില്ല……

അന്നവിടെയിരുന്നു കരഞ്ഞയെന്നെയൊരു അപ്പുപ്പൻ വന്ന്

ആശ്വസിപ്പിച്ചു കൂടെയിരുന്നു

അവസാനമെന്നെ വിട്ടിൽ കൊണ്ടു പോയി വിടാമെന്നു പറഞ്ഞു….

അപ്പോഴൊന്നുമാ ആപത്തെനിക്ക് മനസിലായില്ല….

ആരുടെയും സ്നേഹവും പരിഗണനയുമൊന്നും കിട്ടാത്തതു കൊണ്ട് എന്നോടാരെങ്കിലും ചിരിച്ചു കാണിച്ചാ പോലും ഞാൻ അവരുമായിട്ട് പെട്ടെന്ന് അടുക്കും അതുകൊണ്ട് ഞാൻ തെറ്റായിട്ടൊന്നും വിചാരിച്ചുമില്ല…

പക്ഷെ അകത്തു കൊണ്ടുപോയ അയാളെന്നെ കേറി പിടിച്ചു

മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ചു, ഒച്ച വെച്ചാ കൊല്ലുമെന്ന് പറഞ്ഞു………

പേടി കൊണ്ടെന്റെ അനക്കമറ്റതും ചുണ്ടും മുഖവുമെല്ലാം അയാൾ കടിച്ചു പൊട്ടിച്ചു …..

ദേ ഇത് കണ്ടോ അന്നായാള് കാണിച്ചു കൂട്ടിയ അക്രമങ്ങളുടെ ബാക്കിയാ….”

അവളവളുടെ ചെവിയുടെ സൈഡിൽ നിന്നും കുറച്ചു മുടി മാറ്റി മുറിവ് കരിഞ്ഞപാടെന്നെ കാണിച്ചു…. ”

എന്റെ…. എന്റെ… ഡ്രെസ്സു മുഴുവനും കീറി കളഞ്ഞു….

എന്നെ അയാളാ വീട്ടിലിട്ടു കൊല്ലാകൊല ചെയ്തു….

ആദ്യമായിട്ടൊന്നു ചത്താൽ മതിയെന്നു തോന്നിയ നിമിഷം….

എല്ലാം കഴിഞ്ഞൊന്നു മിണ്ടാനോ ശരീരമൊന്നനക്കാനോ കൂടി പറ്റാതെയുള്ളയെന്റെ

കിടപ്പു കണ്ടിട്ടുമയാളടങ്ങിയില്ല എന്റെ ശരീരത്തിലവിടെയിവിടെയായി കടിച്ചും ബ്ലെഡുകൊണ്ടും മുറിപ്പാടുണ്ടാക്കി….

അന്നെരം ഞാനനുഭവിച്ച വേദന ഇപ്പോഴുമെന്റെ ശരീരത്തിലുണ്ട്…..

പക്ഷെ അതിലും വേദന തരാനെന്റെ അമ്മയുടെ വാക്കുകൾക്ക് കഴിഞ്ഞു

ഞാനറിഞ്ഞു കൊണ്ട് കാലകത്തി കൊടുത്തതാണ് പോലും….”

 

ഒരു പുച്ഛമാ മുഖത്തു തെളിഞ്ഞെങ്കിലും അവളുടെ ഉള്ളിലോളിഞ്ഞിരുന്ന സങ്കടമാ വാക്കുകളിലുണ്ടായിരുന്നു….

 

“ശരീരമോന്നനക്കാൻ കൂടി കഴിയാതിരുന്ന എന്നെ അമ്മയോ അച്ഛനോ തിരിഞ്ഞു നോക്കിയില്ല….

അവസാനം ചോര നിൽക്കാതെ വന്നപ്പോഴായിരുന്നു അവരെന്നെ ആശുപത്രിയിലെത്തിച്ചതും

പക്ഷെയതും സ്നേഹം കൊണ്ടായിരുന്നില്ല

അവിടെ കിടന്നു ചാത്തലും പ്രശ്നമാവർക്കു തന്നെയാണല്ലോ…..

അവിടുത്തെ ഡോക്ടർമാരും നേഴ്‌സുമാരായിരുന്നു എനിക്കു പലതും പറഞ്ഞു തന്നത്

എന്നെ താങ്ങി നിർത്തിയത്….

ആശുപത്രി വിട്ടതും ഞങ്ങളിവിടെ നിന്നും താമസം മാറി വേറെ നാട്ടിൽ പോയി പക്ഷെ അവിടെ വെച്ചും ആ ഓർമകളെന്നെ കുത്തി നോവിച്ചു…. കരയിച്ചു…..

ഒന്നു രണ്ടു തവണ ചാവാൻ നോക്കി പക്ഷെ പറ്റിയില്ല അവിടെയും തോറ്റു പോയി….

ഞാൻ കുറെ ചിന്തിച്ചിട്ടുണ്ട് എന്തിനാ ജീവിച്ചിരിക്കുന്നതെന്ന്

ഒന്നും ചെയ്യാനില്ലാതെ മറ്റുള്ളവർക്ക് ഭാരമായി വെറുതെ മനസിലും ശരീരത്തിലും വേദനയുമായിട്ടിങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേയെന്ന്….

ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട് എന്നെ മരിക്കാനാനുവധിച്ചൂടെയെന്ന്…… എല്ലാവരെയും വെറുത്തു എല്ലാത്തിനോടും പേടിയായി….

അതിനിടക്കാ തിരിച്ചിങ്ങോട്ടു താമസം മാറിയേ

ആ വീടിനകത്തേക്ക് കേറുമ്പോ അയാളുടെ മണമടിക്കും

അന്നത്തെയാ ദിവസം എന്റെയുള്ളിലേക്ക് വരും…..

Recent Stories

The Author

Hope

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം 🥺. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    💡 കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com