കൃഷ്ണപുരം ദേശം 6 [Nelson?] 1008

 

ആരതി: ” എന്നോട്ട് ഇവിടത്തെ ഓരോ കാര്യവും ചോദിച്ചറിഞ്ഞിട്ട് എന്നോട് ഒന്നും പറഞ്ഞില്ലമ്മേ…….”

 

ഞാൻ: “ ഞാൻ എന്റെ പേര് പറഞ്ഞതല്ലേ……. പിന്നെ മാപ്പിലുള്ള ലൊക്കേഷൻ കണ്ടപ്പോൾ മനസിലാവും എന്നു വിച്ചാരിച്ചത്താണ്……. പക്ഷെ നിനക്ക് ചിന്തികാനുള്ള ബുദ്ധി ഇല്ലാത്തായി പോയി……..”

 

ആരതി: “അതിന് അപ്പുവേട്ടന് കാർത്തിക് എന്ന പേരുണ്ടെന്ന് എനിക്കറിയോ…… ഇവിടെ എല്ലാരും അപ്പു എന്നു മാത്രേ പറയൂ……”

 

അച്ചു: ” അല്ലേട്ടാ…….. ചേട്ടനെങ്ങനെ ആരു ചേച്ചിയെ മനസിലായി……. ചേട്ടനും മുമ്പ് കണ്ടിട്ടില്ലല്ലോ……..”

 

ഞാൻ: “ ഞാനിവളോട് കാറിൽ വന്നപ്പോൾ എന്താ നാട്ടിൽ പോവുന്നേ എന്നു ചോദിച്ചതിന് ഇവൾ പറഞ്ഞത് കുറേ വർഷത്തിന് ശേഷം മോളെ കണ്ട എക്സൈറ്റ്മൈന്റിൽ അച്ചമ്മ ഹോസ്പിറ്റലിലാണെന്ന്…….. നീ അന്നു വിളിച്ചപ്പോഴും ഇതു തന്നെയാണല്ലോ പറഞ്ഞേ…. അപ്പോ എനിക്ക് ഡൗട്ട് തോന്നി സ്ഥലവും മറ്റും ചോദിച്ചു…… അതൊക്കെ ഒന്നായപ്പോൾ ഞാൻ ഉറപ്പിച്ചു……. അപ്പോ ഇവിടത്തെ കുറച്ച് കാര്യങ്ങളൊക്കെ ഞാൻ ചോർത്തിയെടുത്തു…..”

 

അമ്മ: “എന്നിട്ട് മോൾ എല്ലാ കാര്യവും പറഞ്ഞോ…….”

 

അമ്മ ഒന്നു ഞെട്ടിയാണത് ചോദിച്ചത്…….

ആരതി: “എകദേശം കാര്യങ്ങളൊക്കെ പറഞ്ഞു അപ്പച്ചി……”

 

അവളുടെ മറുപടി കിട്ടിയതും അമ്മ എന്നെ നോക്കി……. ഞാൻ എല്ലാമറിഞ്ഞെന്നമട്ടിൽ ചിരിച്ച് കൊടുത്തു……. അമ്മ എന്താണാവോ ഉദേശിച്ചത്……. എന്തായാലും ഞാൻ അറിഞ്ഞെന്ന് കരുതി കുറച്ച് നേരം അമ്മ ടെൻഷനടിക്കട്ടേ……. ജസ്റ്റ് ഫോർ ഫൺ……..49

 

ആരതി: “എന്തായാലും അപ്പുവേട്ടന്റെ കൂടെയുള്ള യാത്ര പൊളിയായിരുന്നു……. ആദ്യം ബൈക്കിലും പിന്നെ കാറിലും…….”

 

അമ്മ: “ബൈക്കിലോ…..”

 

അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് എനിക്കു ബോധം വച്ചത്…….

 

കുരിശ്…. പണിയായി…… അമ്മയെ ടെൻഷടിപ്പിക്കാമെന്നു കരുതിയപ്പോൾ എനിക്കാണല്ലോ ടെൻഷനായത്……..

 

അമ്മ: “നിങ്ങൾ ബൈക്കിലാണോ വന്നേ……”

 

ഞാൻ: “അതു അമ്മേ……. അവൾ……”

 

അമ്മ: “നീ മിണ്ടണ്ടാ…. മോൾ പറ…….”

 

അമ്മ പറഞ്ഞത്തും അവൾ എന്നെ ഒന്ന് നോക്കി…… ഞാൻ പറയല്ലേ എന്നു മുഖം കൊണ്ട് ആക്ഷനിടിട്ടും അവൾക്ക് മനസിലായില്ല……

 

ആരതി: “അതേ അപ്പച്ചി…. ബാഗ്ലൂരിന് മൈസൂർ വരെ ബൈക്ക്……. പിന്നെ കാർ……. അപ്പുവേട്ടൻ തുടക്കം മുതൽ ബൈക്കിലായിരുന്നു……. അല്ലേ അപ്പുവേട്ടാ……..”

 

എന്റെ കലറയിലെ അവസാന ആണി ആയിരുന്നു അവളുടെ ആ അപ്പുവേട്ടൻ വിളി…….. അമ്മയെ നോക്കിയപ്പോ എന്നെ തുറിച്ച് നോക്കുന്നുണ്ട്…….

 

അന്റാക്കിങ്ങ് ഈസ് ദ ബെസ്റ്റ് ഡിഫെൻസ് എന്നാണല്ലോ ഫുട്ബോളിലെ മെയിൻ ഉപദേശം…… ഞാനും ആ തന്ത്രം പുറത്തെടുത്തു……..

 

ഞാൻ: “ഇനി ഇവിടെ കിടന്ന് അടിയുണ്ടാക്കാനാണ് പ്ലാനെങ്കിൽ ഞാൻ ഇറങ്ങി പോവും…….. പറഞ്ഞില്ല എന്നു വേണ്ട…….”

 

അമ്മ: ” ഞാനെന്നും പറയുന്നില്ല……”

 

അമ്മ ദേഷ്യം പുറത്തു കാണിച്ച് തന്നെയാ പറഞ്ഞത്……. എന്തായാലും തന്ത്രം ഫലിച്ചു…….

 

മുത്തശ്ശി: ” മോളെ……. നീ ഇവർക്ക് വീടൊക്കെ ഒന്നു കാണിച്ച് കൊടുക്ക്…….”

 

എന്നെയും അച്ചുവിനെയും കാണിച്ചാണ് മുത്തശ്ശി പറഞ്ഞത്……. അത് കേട്ടത്തും ആരതി തലയാട്ടി ഞങ്ങളെ നോക്കി……. അച്ചു എഴുന്നേറ്റ് അവളുടെ അടുത്തെതിയതും അവരു രണ്ടു പേരും മുകളിലോട്ട് നടന്നു……. കൂടെ ഞാനും…….

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.