കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174232

 

അനുപമ: “ ഞാൻ പറഞ്ഞില്ലേ തല്ല് ചോദിച്ച് വാങ്ങുന്ന ഐറ്റമാണെന്ന്…….“

 

രാഹുൽ: “അല്ലെടി……. നിന്റെ അച്ചൻ തല്ലിയവനെ തപ്പി ഇറങ്ങുന്നില്ലേ……”

 

അനുപമ: “അതൊക്കെ ഇന്നലെയെ ഇറങ്ങി……. ഇതുവരെ ആളെ മനസിലായിട്ടില്ല……. ഞാൻ മര്യാദയ്ക്ക് പറഞ്ഞിട്ടുണ്ട് അടുത്ത ആൾക്ക് അടി കിട്ടണ്ടെങ്കിൽ ഒന്നിനും പോവെണ്ടാ എന്ന്…….”

 

ഞാൻ: “വേറെ ഒരുത്തനും ഉണ്ടായിരുന്നല്ലോ…… വാസുദേവനോ ഭാസ്കരനോ അങ്ങനെ എന്തോ ആണ് പേര്……”

 

അനുപമ: “ ഭാസ്കരൻ……. അച്ചന്റെ മെയിൻ ശിങ്കിടിയാണ്……. കൈ കമ്പിയിട്ടുണ്ട് എന്നാ അച്ചൻ പറഞ്ഞത്…….”

 

ഞാൻ: “ പകരം വീട്ടും എന്നൊക്കെ പറഞ്ഞിട്ടാണ് അങ്ങേര് പോയിട്ടുള്ളത്……..”

 

അനുപമ: “ സാധ്യതയുണ്ട്…..”

 

രോഹിത് : ” മിക്കവാറും കാർത്തിയേട്ടന് ഒരു പണിയാവും……..”

 

ഞാൻ: “ വരട്ടെ…. ഇനി അപ്പോ നോക്കാം…… ഇവിടെ ഒരു എന്റെർടൈൻമെന്റ് വേണ്ടേ……”

 

രാഹുൽ: “നീ ഇങ്ങോട്ട് വന്നെ എനിക്കൊരു കാര്യം പറയാഞ്ഞുണ്ട്………”

 

രാഹുൽ അനുപമയെ വിളിച്ച് അവളെയും കൊണ്ട് നടന്നു……..

 

ശ്രുതി: “നടക്കട്ടെ……… നടക്കട്ടെ കാമുകന്റെയും കാമുകിയുടെയും സൊള്ളല്ല്………”

 

അവളുടെ പറച്ചിൽ കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു…..

 

രോഹിത് : “പായസം വേണേൽ എല്ലാവരും വാ……… ഇന്ന് പ്രസാദം പായസാ……..”

 

അശ്വിനി: “അത് നീ എങ്ങനെയറിഞ്ഞു……..”

 

രോഹിത് : “അതൊക്കെ പ്രദിക്ഷണം വച്ചപ്പോഴെ ഞാൻ നോക്കി വച്ചു………”

 

ശ്രുതി: “എന്നാ വാ……… കിട്ടോന്നോക്കാം………”

 

ഞാൻ: “ഞാനില്ല നിങ്ങൾ പോയി വാ……..”

 

അച്ചു: “എന്നാ നിങ്ങൾ വാ……… ഇന്നു പായസം കുടിച്ചിട്ട് തന്നെ കാര്യം………”

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com