അനാമികയുടെ കഥ 10
Anamikayude Kadha Part 10 | Author : Professor Bro | Previous Part
ഈ ഭാഗം ഒരുപാട് വൈകി, അതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മനപ്പൂർവം അല്ല സാഹചര്യങ്ങൾ മൂലമാണ്,
അങ്ങനെ അനാമികയും അവസാനിക്കുകയാണ്, ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു…
അനാമിക അവസാനഭാഗം
“ഏട്ടാ…”
താൻ ഇനി ഒരിക്കലും കേൾക്കരുത് എന്നാഗ്രഹിച്ച തന്റെ അനിയത്തിയുടെ കരച്ചിൽ കേട്ടതും ആ ഏട്ടന്റെ നെഞ്ച് പൊടിഞ്ഞു ….
⚪️⚪️⚪️⚪️⚪️
അടുക്കളയിലെ പണിയെല്ലാം ചെയ്തതിനുശേഷം അനാമിക യും സീതയും കൂടി ടി വി കാണുകയായിരുന്നു
“അമ്മേ നമുക്കൊന്ന് അമ്പലത്തിൽ പോയാലോ”
അനാമികയുടെ ചോദ്യം സീത ഒരു ഞെട്ടലോടെയാണ് കേട്ടത്, താൻ അമ്പലത്തിൽ പോകുമ്പോൾ ഒക്കെ വിളിച്ചാലും അനാമിക എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞു അതിൽ നിന്നും പിന്തിരിയുകയാണ് പതിവ് , ആ അനാമിക ഇന്ന് അമ്പലത്തിൽ പോകാം എന്ന് പറയുന്നത് സീതക്ക് ഒരതിശയം ആയിരുന്നു
“ശരിക്കും നീ തന്നെയാണോ ഈ പറയുന്നത്… എന്ത് പറ്റി എന്റെ മോൾക്ക്…”
“ഒന്നുമില്ല… ഒന്ന് പോകണം എന്ന് തോന്നി… നമുക്ക് പോയാലോ…”
“എനിക്കിപ്പോ അമ്പലത്തിൽ പോകാൻ പറ്റില്ല., നമുക്ക് രണ്ട് ദിവസം കഴിഞ്ഞു പോകാം ”
“എന്നാൽ അമ്മ വരണ്ട… ഞാൻ ഒന്ന് പോയിട്ട് വരാം, മനസ്സൊന്നു ശാന്തമാക്കണം”
“ഏയ്യ്… ഒറ്റക്ക് പോകണ്ട, സന്ധ്യ ആകാറായില്ലേ”
“എന്നാൽ ഞാൻ അച്ചുവിനെയും കൂട്ടിക്കൊണ്ട് പൊയ്ക്കോളാം”
അനാമിക എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു എന്ന് സീതക്ക് മനസ്സിലായി. പിന്നെ അവർ അവളെ എതിർക്കാൻ പോയില്ല
“ശരി.., എന്നാൽ പോയിട്ട് വാ ”
അനാമിക വീട്ടിൽ നിന്നും വണ്ടിയെടുത്തു പോയത് നേരെ അച്ചുവിന്റെ വീട്ടിലേക്കാണ്, അവിടെ നിന്ന് അച്ചുവിനെയും കൂട്ടി അമ്പലത്തിലേക്കും
വണ്ടി ഓടിക്കുന്ന സമയം അത്രയും അനാമിക എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു, അച്ചു അത് ശ്രദ്ധിക്കുകയും ചെയ്തു
“അനൂ… നിനക്കെന്താ പറ്റിയത്… നീ എന്താ ചിന്തിക്കുന്നത്…ഈ അമ്പലത്തിൽ പോക്കും പതിവില്ലാത്തതാണല്ലോ”
അച്ചു ചോദിച്ചു നിർത്തിയതിന് ശേഷവും കുറച്ചു സമയം അനാമിക ഒന്നും സംസാരിച്ചില്ല . പിന്നെ പതിയെ സംസാരിച്ചു തുടങ്ങി
“അവൻ എന്നെ ജീവിക്കാൻ സമ്മതിക്കും എന്ന് തോന്നുന്നില്ല… കഴിഞ്ഞ ദിവസം ഏട്ടനുണ്ടായ അപകടം പോലും അവൻ ഉണ്ടാക്കിയതാണ്”
“അവനോ… ഏതവൻ… നീ ആരുടെ കാര്യമാ ഈ പറയുന്നത്”
“അരുൺ…”
ആ ഒരു പേര് മതിയായിരുന്നു അച്ചുവിന് അനാമിക പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ. പക്ഷെ അപ്പോഴും ചില സംശയങ്ങൾ ബാക്കി ആയിരുന്നു
Bro next story eppozha?
ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️🖤ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും 😘😘😘😘അടുത്ത കഥയും ആയിട്ട് വേഗം വാ
ആദി ❣️🖤______🧚♀️
😘😘😘😘
Professor bro.
Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ❤️
വളരെ സന്തോഷം ഉണ്ട് ഇന്ദു…
നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…
സ്നേഹത്തോടെ അഖിൽ ♥️
പ്രൊഫസറെ….
കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..
ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…
കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??
പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..😬☺️
♥️♥️♥️♥️♥️♥️♥️
Thanks പാപ്പാ…
ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️
ക്ലൈമാക്സ് പൊളിച്ചു….
അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… 😌
അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ
ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……
കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….
അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…
നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️
Thanks ബ്രോ…
ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…