King Soul Eater 1 [Illusion Witch] 444

Views : 25426

” ദൈവമേ കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ?? ധ്രുവ ആളുകളോട് സംസാരിക്കാൻ തുടങ്ങിയോ?? ” ആ ഒരു ചോദ്യം കേട്ട് ആണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്. സാന്ദ്ര. ഞങ്ങളുടെ ക്ലാസ് റെപ്പ്, കോളേജ് chairperson. കാർത്തിക കെയറിങ് ആയിട്ടുള്ള ക്യൂട്ട് ആയിട്ടുള്ള ഈസി ഗോയിങ് ആയിട്ടുള്ള ഒരാൾ ആണേൽ, സാന്ദ്ര ഒരു ഫയർപാക്ട് ആണ്. തന്റേടവും നേതൃർ പാടവവും ഉള്ള, ആരേലും ഡി എന്ന് വിളിച്ചാൽ തിരിച്ച് എന്താടാ എന്ന് ചോദിചില്ലേൽ ഉറക്കം വരാത്ത ഒരുത്തി. ക്ലാസ് റെപ്പ് ആയത് കൊണ്ട് ക്ലാസിൽ ഉള്ള എല്ലാരുടേം കാര്യത്തിൽ ശ്രദ്ധ സാന്ദ്രക്ക് ഉണ്ട്. ഞാൻ അവധി എടുക്കുന്ന ദിവസം ഒക്കെ അവളുടെ ചീത്ത ഞാൻ കേൾക്കാറുണ്ട്.

 

 

സാന്ദ്ര വന്ന് ഞാൻ ഇരിക്കുന്ന സീറ്റിലെ ഡെസ്കിൽ കയറി ഇരുന്നു.

 

 

” ഞങ്ങൾ പപ്പകും മമ്മകും ഉള്ള ആനിവേഴ്സറി ഗിഫ്റ്റിന്റെ കാര്യം പറയുവായിരുന്നു ” കാർത്തിക പറഞ്ഞു. പിന്നെ രണ്ടുപേരും അവിടെ ഇരുന്ന് സംസാരിക്കാൻ തുടങ്ങി. എനിക്ക് എഴുന്നേറ്റു മാറി ഇരിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ അത് മോശം ആണല്ലോ എന്നോർത്ത് ഞാൻ സഹിച്ചു. ഇവർക്ക് പേർസണൽ സ്പെയിസ് എന്ന കോണ്സെപ്റ്റ്നെ കുറിച്ച് അറിയില്ലേ??

 

 

” എന്താണ് ഒരു ചർച്ച?? ” അവസാനം സഹികെട്ടു ഞാൻ എഴുന്നേക്കാൻ തുടങ്ങിയപ്പോൾ ആണ് ഒരു ശബ്ദം, ഞാൻ തിരിഞ്ഞു നോക്കി. തേജസ്‌ വരുണിന്റെ ഫ്രണ്ട് സർക്കിളിൽ ഉള്ളത് ആണ്. അവൻ വന്ന് എഴുനേക്കാൻ തുടങ്ങിയ എന്റെ തോളിൽ കൈ ഇട്ടു കൊണ്ട് ബെഞ്ചിന്റെ മറ്റേ സൈഡിൽ ഇരുന്നു. ഇപ്പൊ ഞാൻ കാർത്തികയുടേം തേജസിന്റേം നടുക്ക് പെട്ടു.

 

‘ I’m trapped ‘ ഞാൻ മനസ്സിൽ ഓർത്തു..

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com