King Soul Eater 1 [Illusion Witch] 444

Views : 25435

” ഒരു ക്ലാസ്സിലെ കുട്ടികൾ മുഴുവൻ മറ്റൊരു ലോകത്തിലേക്ക് സമ്മൻ ചെയ്യും, ആ ലോകത്തിലെ മനുഷ്യരെ യുദ്ധത്തിൽ സഹായിക്കാൻ വേണ്ടി. മാജിക്‌ ഉള്ള ആലോകത്ത് ചെല്ലുമ്പോൾ അവർക്ക് എല്ലാരും ഒരോ ശക്തികൾ കിട്ടും. അവരെ അവിടെത്തെ ആളുകൾ heros എന്ന് വിളിക്കും. പക്ഷെ നമ്മുടെ നായകന് വളരെ വീക് ആയിട്ട് ഉള്ള ശക്തി ആണ് കിട്ടുന്നത്. അവർ എല്ലാരും തങ്ങളുടെ ശക്തികൾ കൂട്ടാൻ ട്രെയിനിങ് ചെയ്ത് കൊണ്ട് ഇരിക്കുമ്പോ അവരുടെ കൂട്ടുകാരിൽ ഒരാൾ അവനെ ചതിക്കും. അവൻ അവൻ അവർ പ്രാക്ടീസ് ചെയ്തു കൊണ്ട് ഇരുന്ന ഡെഞ്ചന്റെ അടിയിലെ നിലയിലേക്ക് വീണു പോവും. എല്ലാവരും മരിച്ചു എന്ന് വിചാരിച്ച അവൻ പക്ഷെ മരിക്കില്ല, പകരം തന്റെ വീക് പവർകൾ ഉപയോഗിച്ച് കൂടുതൽ ശക്തനായി, അവരുടെ കൂട്ടുകാരെക്കൾ ശക്തനായി തിരിച്ചു വരും ” ഞാൻ അവർക്ക് പ്ലോട്ട് പറഞ്ഞു കൊടുത്തു..

 

 

” ഇവൻ ഇത്രേം സംസാരിക്കാൻ അറിയാമൊ?? ” സാന്ദ്ര.

 

 

” ഗെയിം, anime, ഇത് രണ്ടും അവന് ട്രികർ പോലെ ആണ് ഇതിനെ ഒക്കെ കുറിച്ച് പറയാൻ നൂറു നാവാ ” വരുൺ. ഞാൻ അത് കെട്ട് ചിരിച്ചു.

 

 

” അല്ല അവനെ കൂട്ടുകാർ എന്തിനാ ചതിച്ചേ?? ” ക്ലാസ്സിലെ എനിക്ക് കൃത്യമായി പേര് അറിയാത്ത ഒരുത്തി ചോദിച്ചു.

 

 

” അസൂയ മൂലം ”

 

 

” വീക്ക് ആയ അവനോട് എന്തിനാ അവർക്ക് അസൂയ ” വേറെ ഒരുത്തൻ.

 

” അത്… ക്ലാസിൽ ഒരു സുന്ദരിയായ പെൺകുട്ടി ഉണ്ട് അവൾക്ക് അവനോട് ഇഷ്ട്ടം ആണ്, ഇവൻ ആണേൽ ആരോടും വലിയ അടുപ്പം ഇല്ലാത്ത ആൾ ആണ് അത് കൊണ്ട് തന്നെ അവളുടെ ഇഷ്ട്ടം അവൻ മനസ്സിലാക്കുന്നില്ല. പക്ഷെ ക്ലാസ്സിലെ ബാക്കി മിക്കവര്ക്കും അത് അറിയാം അത് കൊണ്ട് തന്നെ ബോയ്സ് മിക്കവരും അവനെ ശത്രു ആയി ആണ് കാണുന്നത്, ” ഞാൻ പറഞ്ഞു. ( അന്നേരം വരുണും അപ്പുവും സാന്ദ്രയും എന്നെയും കാർത്തികയേയും നോക്കി പിന്നെ പരസ്പരം നോക്കി ചിരിച്ചു )

 

 

” അവരെ എങ്ങനെയാ ആ ലോകത്തിലേക്ക് സമൻ ചെയ്തേ?? ” ആരോ ഒരാൾ

 

 

” അവിടെത്തെ രാജാവ് മന്ത്രവിദ്യകളും മറ്റും ഉപയോഗിച്ച് വലിയ ഒരു മാജിക്‌ സർക്കിൾ ഉണ്ടാക്കി അത് ഉപയോഗിച്ച് അവരെ സമൻ ചെയ്യും ”

 

 

” മാജിക്‌ സർക്കിൾ?? നമ്മുടെ ഡോക്ടർ Strange ന്റെ പോലെ ഉള്ള സർക്കിൾ ആണോ?? ” തേജസ് ആണ് അത് ചോദിച്ചത്.

 

 

, ” അതേ പക്ഷെ വളരെ വലുത്… Haa ഏകദേശം ഇതേ പോലെ ഉള്ളത്” ഞാൻ ഞങ്ങളുടെ എല്ലാരുടേം കാലിന്റെ അടിയിൽ തെളിഞ്ഞ വലിയ വെളുത്ത വലയത്തിലേക്ക് ചൂണ്ടി പറഞ്ഞു. അത് കേട്ട് എല്ലാരും താഴേക്ക് നോക്കി, അത് കണ്ട് അവരുടെ കണ്ണ് വിടർന്നു. അതിന് ശേഷം എല്ലാരും പരസ്പരം നോക്കി.

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com