King Soul Eater 1 [Illusion Witch] 444

Views : 25435

” നീ ഒക്കെ എന്തിനാ എന്നേ നോക്കുന്നേ?? ” ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു.

 

 

” കാരണം ഈ ടൈപ്പ് കാര്യങ്ങളിൽ ഞങ്ങളെക്കാൾ അറിവ് നിനക്ക് ആണല്ലോ, അത് കൊണ്ട്, എന്താണ് ചെയ്യണ്ടേ?? ഇവളുടെ കൂടെ പോണോ?? ” വരുൺ. അത് പറഞ്ഞത് കേട്ട് ബാക്കി ഉള്ളവർ എല്ലാം തല ആട്ടി. ആ പെൺകുട്ടി ആണേൽ എന്നേ സംശയത്തിൽ നോക്കുകയാണ്. എന്തിനാണ് എന്നേ പോലെ ഒരു എല്ലനോട് എല്ലാരും തീരുമാനം എടുക്കാൻ പറയുന്നത് എന്ന് ആവും അവളുടെ നോട്ടത്തിന് അർഥം. എന്ത്‌ കൊണ്ടും ഈ കൂട്ടത്തിൽ ഏറ്റവും വീക്ക് ഞാൻ ആല്ലോ.

 

 

” എടാ അത് anime , ഇത്‌ നമ്മുടെ ലൈഫ് ആണ് ” ഞാൻ

 

 

” എന്ത്‌ കിണ്ടി ആയാലും കുഴപ്പം ഇല്ല. നിനക്ക് അത് കണ്ടുള്ള പരിചയം എങ്കിലും ഉണ്ടല്ലോ. ഞങ്ങൾക്ക് അത് പോലും ഇല്ല. ” സാന്ദ്ര.

 

 

” ഒക്കെ ഫൈൻ ” എല്ലാരുടേം നോട്ടം സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞു. പിന്നെ കാർത്തികയുടെ കയ്യിൽ വെറുതെ ഒന്ന് തട്ടി. അപ്പോഴാണ് അവൾ എന്റെ കയ്യിൽ പിടിച്ച് നിൽക്കുകയാണ് എന്ന് അവൾ തിരിച്ചറിഞ്ഞത്. അവൾ വേഗം തന്നെ ഒരു ചമ്മൽ ഓടെ കൈ പിൻവലിച്ചു.

 

 

” ഇവളുടെ ഒപ്പം പോവാം എന്ന് അല്ലാതെ നമുക്ക് വേറെ വഴി ഒന്നും ഇല്ലല്ലോ?? ” ഞാൻ എന്റെ കണ്ണട നേരെ ആക്കി കൊണ്ട് വരുണിനോട് ചോദിച്ചു. പിന്നെ മുന്നോട്ട് നടന്നു.

 

 

” മിക്കവാറും നമ്മൾ ചെല്ലുമ്പോൾ രാജാവ് നമ്മളെ വനങ്ങും, പിന്നെ ഇവരുടെ രാജ്യം fantasia നേരിടുന്ന യുദ്ധത്തെയോ ഡിസാസ്റ്റിനെയോ കുറിച്ച് പറയും, ശത്രുവിനെ നേരിടാൻ നമ്മുടെ സഹായം ആവശ്യപ്പെടും, നമ്മളെ ട്രെയിൻ ചെയ്യിക്കും bla bla bla അവസാനം നമ്മൾ കരുത്തർ ആയി ഇവിടെത്തെ demon king നെയോ മറ്റോ കൊന്നാൽ മാത്രമേ നമുക്കു തിരികെ നമ്മുടെ ലോകത്തിലേക്ക് പോവാൻ പറ്റൂ എന്ന് പറയും…

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com