King Soul Eater 1 [Illusion Witch] 444

Views : 25435

” നിങ്ങളുടെ ലോകത്തെ, അല്ലേൽ ഈ kingdom ത്തെ എന്തിൽ നിന്നാണ് ഞങ്ങൾ രക്ഷിക്കേണ്ടത്?? ” വാക്ക് കൊടുക്കുന്നതിനു മുന്നേ ചോദിക്കേണ്ടി ഇരുന്ന ചോദ്യം ഞാൻ ചോദിച്ചു.

 

 

” Demon Emperor ” രാജാവ് ഒറ്റ വക്കിൽ ഉത്തരം തന്നു. അത് കേട്ട് എന്റെ കൂട്ടുകാർ ഒക്കെ പരസ്പരം നോക്കി. കൂടുതൽ അറിയാൻ ആയി ഞാൻ രാജാവിനെ ഗൗരവഭാവത്തിൽ നോക്കി.  എന്റ നോട്ടത്തിന്റെ പൊരുൾ അറിഞ്ഞിട്ട് എന്നോണം രാജാവ് തന്റെ ശബ്ദം ഒന്ന് നേരെ ആക്കി.

 

 

” Demons, ഈ ലോകത്തിൽ ഉണ്ടായിരുന്ന ജീവികൾ അല്ല. അവ എവിടെ നിന്ന് വന്നു എന്ന് ഇതേവരെ ആർക്കും അറിയില്ല. ഒരുപാട് നൂറ്റാണ്ടുകൾക്ക് മുന്നേ ആണ് ഇവിടെ ആദ്യമായി ഒരു demon നെ കാണുന്നത്. അന്നത്തെ ഡാർക്ക്‌ elf kingdom ത്തിലെ രാജാവിന്റെ സഹോദരൻ രാജാവ് ആവാൻ ഉള്ള അത്യാഗ്രഹത്തിൽ സോൾ corrupted ആയി ഒരു demon ആയി തീർന്നു dark elf kingdom ത്തിന്റെ പകുതി ആർമി ഒറ്റക്ക് തകർത്ത് അയാൾ രക്ഷപ്പെട്ടു പോയി, അതിന് ശേഷം പല race ലും ഉള്ള ഒരുപാട് ആളുകൾ ഇതേപോലെ demons ആയി മാറി. അവർ എല്ലാം എങ്ങോട്ട് ആണ് രെക്ഷപെട്ടത് എന്ന് ആർക്കും മനസ്സിലായില്ല, ഇവിടെ മുഴുവൻ demons ആയി മാറി അപ്രത്യക്ഷമായി. അത് തുടർന്ന് കൊണ്ട് ഇരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്, ആദ്യത്തെ dark elf demon അടക്കം ഏഴു demon lord കൾ തിരികെ വന്നു, ഒപ്പം അനേകം വരുന്ന demon ആർമിയും. അവയെ എല്ലാം നയിക്കാൻ, അവരുടെ എല്ലാം സോൾ corrupt ആക്കി അവരെ എല്ലാം demons ആക്കി മാറ്റിയ demon emperor ഉം. അയാൾ ഈ ലോകത്തിന് എതിരെ യുദ്ധം പ്രഖ്യാപിച്ചു. അവരെ തടുക്കാൻ ലോകം മുഴുവൻ ഒന്ന് ചേർന്നു. ഹ്യൂമൻ race ന് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തത് എന്റെ മുതുമുത്തശ്ശൻ ആയിരുന്നു Lucius Glycias ഫസ്റ്റ്. അദ്ദേഹം ആണ് അന്ന് demon emperor നെ കൊന്നത്. Demon emperor ന്റെ മരണത്തോടെ demons നെ എല്ലാം നശിപ്പിച്ചു കളഞ്ഞു. അന്ന് demon ന് എതിരെ യുണൈറ്റഡ് ആയ ഹ്യൂമൻ രാജ്യങ്ങൾ എല്ലാം ചേർന്ന് Fantasia kingdom രൂപപ്പെട്ടു, അദ്ദേഹം ആദ്യത്തെ രാജാവ് ആണ്. ഞാൻ അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ പിൻഗാമി ആണ്. ഇത്രയും നാൾ എല്ലാം സമാധാന പൂർണ്ണമായി പോവുകയായിരുന്നു. പക്ഷെ ആറു വർഷങ്ങൾക്ക് മുന്നേ മുതൽ വീണ്ടും demons പ്രത്യക്ഷപ്പെടാൻ തുടങ്ങി. അധികം വൈകാതെ Demon Emperor ഉം വരും. അന്ന് അതിനെ തടുക്കാൻ മുത്തശ്ശനെ പോലെ കരുത്ത്ഉള്ള ആരും തന്നെ ഇല്ല. അത് കൊണ്ട് ആണ് നിങ്ങളെ സമൻ ചെയ്യേണ്ടി വന്നത്  ” രാജാവ് പറഞ്ഞു നിർത്തി. കൂട്ടുകാർ എല്ലാരും പരസ്പരം നോക്കി. അത്രേം നേരം മുഖത്ത് ഉണ്ടായിരുന്ന അവരുടെ ചിരി മാഞ്ഞു.

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com