King Soul Eater 1 [Illusion Witch] 444

Views : 25351

കാർത്തികയുടെ പ്രെപ്പോസൽ കേട്ടപ്പോഴെ കയ്യിൽ നിന്ന് പോയി നിൽക്കുകയായിരുന്ന ഞാൻ എല്ലാരുടേം നോട്ടം കൂടി ആയപ്പോഴേ വെട്ടി വിയർത്തു. അന്ന് എന്റെ ആദ്യ game ന്റെ കോഡിങ് വർക്ക് നടക്കുന്ന സമയം ആയിരുന്നു ( കുഞ്ഞിലേ മുതലേ പുറത്ത് ഒന്നും പോവാത്ത ഒരു ഷട്ട് in ആയത് കൊണ്ടും  എന്റെ അച്ഛൻ ഒരു പ്രോഗ്രാമർ ആയിരുന്നത് കൊണ്ടും സ്കൂളിൽ പഠിക്കുന്ന വിഷയങ്ങളെക്കാൾ കൂടുതൽ ഞാൻ കോഡിങ്ങും പ്രോഗ്രാമിങ്ങും ഒക്കെ ആണ് പഠിച്ചത്. അത് കൊണ്ട് തന്നെ ചെറിയ പ്രായത്തിൽ തന്നെ ഹാക്ക് ചെയ്യാനും ചെറിയ ചെറിയ ആപ്പുകൾ നിർമ്മിക്കാനും അതുവഴി നല്ലൊരു തുക ഇൻകം നേടാനും ഒക്കെ എനിക്ക് കഴിഞ്ഞിരുന്നു ) രണ്ടാഴ്ചആയിട്ട് ഒരുമണിക്കൂറിൽ കൂടുതൽ ഞാൻ ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല, ഈ പ്രെഷർ കൂടി ആയപ്പോൾ വെട്ടി ഇട്ട വാഴ കണക്കിന് ഞാൻ അങ്ങ് വീണു. സീനിയർസിന് പണി കിട്ടി, കോളേജിൽ മൊത്തം ടോക്ക് ആയി. ഞാൻ ഒരു മാസത്തേക്ക് കോളേജിലേക്ക് തിരിഞ്ഞു നോക്കിയില്ല.

 

 

പിന്നെ ഇന്നത്തെ പോലെ വരുൺ വന്ന് എന്നേ കുത്തി പൊക്കുകയായിരുന്നു. അതിന് ശേഷം അങ്ങനെ ആരും എന്നോട് വലിയ രീതിയിൽ സംസാരിക്കാൻ വന്നിട്ടില്ല, ഞാൻ ആരെയും മൈന്റ് ചെയ്യാത്തത് കൊണ്ട് ആവണം. കാർത്തിക ആദ്യം ഒക്കെ എന്നോട് സംസാരിക്കാൻ നോക്കി എങ്കിലും ഞാൻ ഒരോ രീതിയിൽ ഒഴിഞ്ഞു മാറിപ്പോയി. പിന്നെ എല്ലാർക്കും എന്റെ character മനസ്സിലായപ്പോ അങ്ങനെ ശല്യം ചെയ്യാൻ ആരും നിൽക്കാതെയായി.  ഇപ്പൊ നാളുകൾക്ക് ശേഷം ആണ് കാർത്തിക എന്നോട് സംസാരിക്കാൻ വന്നിരിക്കുന്നത്.  ഞാൻ അവൾക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിക്കും പോലെ അവളെ നോക്കി.

 

 

” അതേ നീ ഈ അനിമേഷൻ ഒക്കെ ചെയ്യില്ലേ?? ” കാർത്തിക ഒരു നിമിഷം ഒന്ന് നിർത്തിയിട്ട് ചോദിച്ചു. ഞാൻ ചെയ്യും എന്ന് പറയും പോലെ തല ആട്ടി.

 

 

” good, എനിക്കേ ഒരു അനിമേഷൻ ചെയ്തു തരാമോ??, നെക്സ്റ്റ് mouth എന്റെ പപ്പേടേം മമ്മേടേം അനിവേഴ്സറി ആണ്, അതിന് അവർക്ക് ഒരു ഗിഫ്റ്റ് കൊടുക്കാൻ ആണ്. എനിക്ക് അവരുടെ പ്രെപ്പോസൽ സീൻ ഒന്ന് animate ചെയ്തു തരണം ” അവൾ പറഞ്ഞു.

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com