King Soul Eater 1 [Illusion Witch] 444

Views : 25426

” awww” ഞാൻ ഒച്ച വെച്ച് തിരിഞ്ഞു നോക്കി. ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന വരുണിനെ ആണ് ഞാൻ കണ്ടത്.

 

 

” ഡാ… ഈ skill വരച് തീർത്താലേ കോഡ് ചെയ്യാൻ പറ്റു.. ഇല്ലേൽ ഈ ഗെയിമും കയ്യിൽ നിന്ന് പോവും ” ഞാൻ കെഞ്ചുന്ന പോലെ അവനോട് പറഞ്ഞു. മറുപടി ആയി അവൻ ഷർട്ടിന്റെ കൈ മടക്കി കേറ്റി മുഷ്ടി ചുരുട്ടി കാണിച്ചു..

 

 

” ഒക്കെ… ഓക്കേ… ” ഞാൻ iPad ഉം ലാപ്പും മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റു ഫ്രഷ് ആവൻ പോയി..

 

ഞാൻ ധ്രുവ, 20 വയസ്സ് ഉള്ള ഒരു സാധാരണ കോളേജ് വിദ്യാർത്ഥി. എന്നെ കുറച്ചു പറയുകയാണേൽ അത്യാവശ്യം നല്ല ഉയരം ഉണ്ട്, അത്യാവശ്യം നല്ല ഉയരം എന്ന് പറയുമ്പോൾ ഏകദേശം ആറടിയുടെ അടുത്ത് വരും. വണ്ണം ഒട്ടും ഇല്ലാ. കട്ട താടി എന്നെ സംബന്ധിച്ച് അത്യാഗ്രഹം ആണ്, മീശ ഒരിത്തിരി കറുത്ത് കാണണം എന്ന എന്റെ ആഗ്രഹം പൂവണിയും എന്ന് പ്രതീക്ഷ എന്നേ വറ്റി തുടങ്ങിയിരിക്കുന്നു. അകാലനര എന്ന പേരിൽ മുടി ഇപ്പൊഴേ എന്നെ ചതിച്ചിരിക്കുന്നു. കണ്ണിന് ചെറിയ കാഴ്ചക്കുറവ് ഉള്ളത് കൊണ്ട് ഒരു കണ്ണട അഞ്ചാമത്തെ വയസ് മുതൽ എന്റെ കൂടെ ഉണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ബാക്ക് ഗ്രൗണ്ടിൽ തേരാ പാര നടക്കുന്ന ഒരു mob character ആണ് ഞാൻ.

 

 

ഫാമിലിയേ കുറിച്ച് പറയാൻ ആണേൽ അച്ഛനും അമ്മയും എന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി. മുത്തശ്ശി ആണ് എന്നെ വളർത്തിയത്. പത്തിൽ പഠിക്കുന്ന സമയത്ത് മുത്തശ്ശിയും എന്നേ വിട്ടു പോയി. പിന്നെ എന്നെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം എന്റെ കുഞ്ഞച്ചൻ ആണ്. ഞാൻ ശരിക്കും ഒരു introvert ആയ ആൾ ആണ്, inferiority complex ഉണ്ട്. അതൊക്കെ കൊണ്ട് തന്നെ ഇത്രയും കാലത്തിന്റെ ഇടക്ക് എനിക്ക് ആകെ ഉള്ള സുഹൃത്ത് ആണ് വരുൺ. സുഹൃത്ത് മാത്രം അല്ല എന്റെ ഒരു കസിൻ കൂടി ആണ് അവൻ.

 

 

പിന്നെ എനിക്ക് ഇത്തിരി എങ്കിലും അഭിമാനം ഉള്ള കാര്യം gaming ലും വരക്കാനും ഒക്കെ ഉള്ള എന്റെ കഴിവ് ആണ്. അത്യാവശ്യം നല്ല ഫാൻ followers ഉള്ള ഒരു സ്ട്രീമർ ആണ് ഞാൻ, ഒപ്പം ഒന്ന് രണ്ടു ഗെയിമും game character സിംനേം ഞാൻ നിർമ്മിച്ചിട്ടുണ്ട്.

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com