King Soul Eater 1 [Illusion Witch] 444

Views : 25350

” charm ” ഞാൻ പതിയെ പറഞ്ഞു. അപ്പു അത് കൃത്യമായി കേട്ടു. അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.

 

 

” opposite sex നെ തന്നിലേക്ക് ആകർഷിക്കുന്ന ഒരു മാജിക്‌. നീ അവരുടെ എല്ലാം expression നോക്ക് അവർ എല്ലാരും മയങ്ങി നിൽക്കുകയാണ്. Natural expression അല്ല ” ഞാൻ പറഞ്ഞപ്പോൾ കാർത്തികയും അപ്പുവും തല ആട്ടി. അവർക്കും മനസ്സിലായി.

റാണി തന്റെ ശബ്ദത്തിലൂടെ ഞങ്ങളെ seduce ചെയ്യാൻ ശ്രമിച്ചതാൻ. ആദ്യം വരുൺ, പിന്നെ സാന്ദ്ര തുടങ്ങി ഓരോരുത്തർ ആയി റാണിയുടെ മായയിൽ നിന്ന് ഉണർന്നു. ഓരോരുത്തരും സ്വബോധം വീണ്ടെടുക്കുമ്പോഴും റാണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമറഞ്ഞു.

 

 

അവർ ഹീറോസിന്റെ will പവർ ടെസ്റ്റ്‌ ചെയ്തത് ആവണം. ഓരോരുത്തരുടെ willpower അനുസരിച് ആവും അവർ റാണിയുടെ വശ്യതയിൽ നിന്നും പുറത്തു വന്നത്. അവരുടെ കണ്ണുകൾ എന്നിൽ ഒരു നിമിഷം ഉടക്കി പിന്നീട് അത് വരുണിലേക്ക് തിരികെ പോയി. രാജാവും വരുണിനേം സാന്ദ്രയേയും ആണ് നോക്കുന്നത്.

 

 

” O heros, ഞാൻ  Lucius Glycias XII th,  Fantasia Kingdom ത്തിന്റെ 12 ആമത്തെ രാജാവ് , നിങ്ങളെ ഫന്റാസിയിലേക്ക് സ്വാഗതം ചെയ്യുന്നു ”  രാജാവ് പറഞ്ഞു. ഞങ്ങൾ തല ആട്ടി.

 

 

” നിങ്ങളോട് ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് ഞങ്ങൾക്ക് അറിയാം, ഒരു സുപ്രഭാതത്തിൽ മറ്റൊരു ലോകത്തിലേക്ക് വിളിച്ചുവരുത്തി അവരെ രക്ഷിക്കണം എന്ന് പറയുന്നതിൽ ഒരു ന്യായവും ഇല്ലന്ന് അറിയാം. പക്ഷെ ഇവിടുത്തെ ജനങ്ങളെ രക്ഷിക്കാൻ ഞങ്ങൾക്ക് വേറെ വഴി ഇല്ല. ദയവ് ചെയ്ത് ഞങ്ങളെ, ഈ kingdom ത്തിലെ ജനങ്ങളെ നിങ്ങൾ രക്ഷിക്കണം  ” തന്റെ പ്രൗഢമായ ശബ്ദത്തിനു പകരം വളരെ ദയനീയമായി രീതിയിൽ ഞങ്ങളോട് പറഞ്ഞു. പിന്നെ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ് യാചിക്കും പോലെ ഞങളുടെ മുന്നിൽ മുട്ട് കുത്തി. പുറകെ റാണിയും രാജകുമാരിമാരും പടയാളികളും അവിടെ ഉണ്ടായിരുന്ന എല്ലാരും.

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com