King Soul Eater 1 [Illusion Witch] 444

ഞങ്ങൾ ആ പെൺകുട്ടിയുടെ പിന്നാലെ നടന്നു. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു വലിയ രാജസദസിലേക്ക് തന്നെ ആണ് അവൾ ഞങ്ങളെ കൊണ്ട് ചെന്നത്.

 

 

അവിടെ തിളങ്ങുന്ന പടച്ചട്ടകൾ ധരിച്ച കാവൽക്കരുടെ ഇടയിൽ വലിയ സിംഹസനത്തിൽ നരച്ചു തുടങ്ങിയ താടിയും മുടിയും ഉള്ള മിഡിൽ age ആയ ഒരാൾ പ്രൗഢിയോടെ ഇരിക്കുന്നുണ്ടായിരുന്നു. ചുവന്ന പട്ടുവസ്ത്രങ്ങളും തലയിലെ കിരീടവും കയ്യിലെ ചെങ്കോലും കൊണ്ട് അത് രാജാവ് ആണെന്ന് ആർക്കും ഒറ്റ നോട്ടത്തിൽ മനസ്സിലാവും. രാജാവിന്റെ തൊട്ടു പറ്റെ മറ്റൊരു സിംഹസനം ഉണ്ട്, അതിൽ ചുവന്ന തല മുടിയുള്ള പത്ത് ഇരുപത്തഞ്ചു  വയസ്സിൽ അധികം പ്രായം തോന്നാത്ത അതീവ സുന്ദരിആയ സ്ത്രീ ഇരിക്കുണ്ടായിരുന്നു, അവരുടെ കയ്യിൽ വളരെ ക്യൂട്ട് ആയിട്ടുള്ള ഒന്നോ രണ്ടോ വയസ്സ് പ്രായം വരുന്ന കുഞ്ഞി പെൺകുട്ടിയും അവൾക്കും ചുവന്ന തലമുടി ആയിരുന്നു. അവർക്ക് രണ്ടുപേർക്കും ഞങ്ങളെ ഇവിടേക്ക് കൂട്ടികൊണ്ട് വന്ന പെൺകുട്ടിയുടെ നല്ല ചായഉണ്ടായിരുന്നു. അവർ റാണിയും ഇളയ രാജകുമാരിയും ആവണം. അവർക്ക് അരികിൽ മറ്റൊരു സിംഹാസനം കൂടി ഒഴിഞ്ഞു കിടപ്പുണ്ട്. അത് ഇവളുടെ ആവണം. ഞാൻ മനസ്സിൽ ഓർത്തു.

 

 

സിംഹാസനങ്ങൾക്ക് താഴെ രണ്ട് നിരയായി ഒരുപാട് കസേരകൾ ഒഴിഞ്ഞു കിടപ്പുണ്ട്. അവ സാധാരണ രാജസദസ് കൂടുമ്പോൾ  രാജകുടുംബാഗങ്ങൾകും മറ്റ് noble സിനും വേണ്ടി ഉള്ളവ ആവും. ഞങ്ങളെ summon ചെയ്യ്തത് അധികം ആർക്കും അറിയാത്ത രഹസ്യം ആയത് കൊണ്ട് ആവും അവ ഒഴിഞ്ഞു കിടക്കുന്നത്.

 

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.