King Soul Eater 1 [Illusion Witch] 443

” what the Hell” ഞങ്ങൾ ഒരുമിച്ച് പറഞ്ഞു അടുത്ത നിമിഷം ആ വലയത്തിൽ നിന്ന് ഒരു വെള്ളി വെളിച്ചം ഞങ്ങളെ ആകെ മൂടി…

 

 

 

എന്താണ് സംഭവിച്ചത് എന്ന് എനിക് മനസ്സിലായില്ല. ചുറ്റും കണ്ണഞ്ചുന്ന പ്രകാശം ഉള്ളത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ കണ്ണ് തിരുമി. പെട്ടന്ന് ലിഫ്റ്റ്ൽ കയറുമ്പോ ഉള്ള പോലെ ഒരു ഫീലിംഗ് എനിക്ക് തോന്നി. ശരീരം ആകെ ലൈറ്റ് ആയത് പോലെ ഞാൻ എവിടെക്കോ സഞ്ചരി ക്കുന്നപോലെ. അല്പം കഴിഞ്ഞപ്പോൾ അത് മാറി. പിന്നേ അവ്യതമായ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.

 

 

” ▢ □ □ ▣ ▯ ▯◧ ◩ ”

 

” ▢ □ ▯◧ ◩ □ ▣ ▯  ”

 

“▢ □ □ ▣ ▯ ▢ □ □ ▣ ▯ ▯◧ ◩ ▯◧ ◩ ”

 

ആരൊക്കയോ ഞാൻ ഇതേ വരെ കേൾക്കാത്ത ഭാഷയിൽ സംസാരിക്കുകയാണ് ”

 

‘ beee’ പെട്ടന്ന് ഒരു ബസ്സിങ് ശബ്ദം എന്റെ ചെവിയിൽ മുഴങ്ങി. മൈക്ക് ഒക്കെ ടൂൺ ചെയ്യുമ്പോൾ വരുന്ന പോലെ ഒരു ചൂളമടി. അതിന് പുറകെ തല വെട്ടിപിളരുന്ന പോലെ വേദന തോന്നി. ഞാൻ വേദനയിൽ തലപൊത്തി പിടിച്ചു. അതികം വൈകാതെ ആ വേദന മാറി.

 

 

” കുമാരി… എന്തായി?? ”

 

 

” summoning വിജയിച്ചോ?? ”

 

” summoning circle ന്റെ വലിപ്പം കണ്ടിട്ട്… വി.. വിജയിച്ചു എന്നാണ് എനിക്ക് തോന്നുന്നത്… ” വേദന മാറിയപ്പോൾ നേരത്തെ കേട്ട ഭാഷ എനിക്ക് മനസ്സിലാവാൻ തുടങ്ങി. ഒരു സ്ത്രീയുടേയും പിന്നേ പരുക്കൻ ആയ മറ്റ് ചിലരുടേം ശബ്ദങ്ങൾ.

 

 

‘ അപ്പൊ നേരത്തെ വന്ന വിസിലിംഗ് ശബ്ദവും തല വേദനയും ട്രാൻസിലേഷൻ മാജിക്‌ ആവണം. ഈ ലോകത്തിലെ ഭാഷ എനിക്ക് മനസ്സിലാവാൻ വേണ്ടി ഉള്ള മാജിക്‌ ‘ ഞാൻ മനസ്സിൽ ഓർത്തു. പെട്ടന്ന് ആണ് എന്റെ ദേഹത്ത് വല്ലാത്ത ഭാരം തോന്നിയത്. ഒപ്പം എന്റെ രണ്ടു കയ്യിലും ആരൊക്കെയോ മുറുക്കെ പിടിച്ചിരിക്കുന്ന പോലെ. അപ്പോഴേക്കും ആ വെളിച്ചത്തിന്റെ എല്ലാം മാറി കണ്ണിന് കാഴ്ച തെളിഞ്ഞു. ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ വെറും നിലത്ത് ഇരിക്കുകയായിരുന്നു. എന്റെ ഡെസ്കിൽ ഇരുന്നിരുന്ന സാന്ദ്ര ഇപ്പൊ എന്റെ മടിയിൽ ആണ്, അപ്പുവും കാർത്തികയും എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. എന്റെ പുറകിൽ വരുൺ ആണ് ഞാൻ അവന്റെ മേൽ ചാരി ഇരിക്കുകയാണ്. അവനും എന്റെ ഷോൾഡറിൽ പിടിച്ചിട്ടുണ്ട്, അപ്പുവും കാർത്തികയും പേടിച്ചിട്ട് ആണേൽ വരുൺ എന്റെ പ്രോട്ടക്റ്റ് ചെയ്യാൻ ആണെന്ന വ്യത്യാസം മാത്രേ ഉള്ളൂ.

 

 

” എന്താ.. നടക്കുന്നെ?? ”

 

 

” നമ്മൾ ഇപ്പൊ എവിടാ?? ”

 

 

” ആരേലും നമ്മളെ കിഡ്നാപ്പ്‌ ചെയ്തോ?? ”

 

ഒരുനിമിഷത്തെ അമ്പരപ്പിന് ശേഷം എന്റെ ക്ലാസ്സ്‌മേറ്റ്സ് പരസ്പരം ചോദിക്കാൻ തുടങ്ങി. അവർക്ക് ആർക്കും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ലായിരുന്നു. എല്ലാരും വല്ലാതെ പേടിച്ചിട്ടുണ്ട്.

 

 

” സാന്ദ്ര, ഒന്ന് എഴുന്നേക്കാവോ?? ” അമ്പരപ്പ് മാറാതെ ചുറ്റും നോക്കി കൊണ്ട് ഇരുന്ന സാന്ദ്രയോട് ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേട്ടപ്പോൾ ആണ് അവൾ എന്റെ മടിയിൽ ഇരിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്.

 

 

” സോറി ” പറഞ്ഞിട്ട് വലിയ ചളുപ്പ് ഒന്നും കൂടാതെ അവൾ എഴുന്നേറ്റു മാറി. അപ്പുവും എന്റെ കയ്യിൽ നിന്ന് പിടി വിട്ടു. പക്ഷെ കാർത്തിക മാത്രം അവളുടെ പിടി അയച്ചില്ല. അവൾ മുറുക്കെ എന്റെ കയ്യിൽ തന്നെ പിടിച് ഇരിക്കുകയാണ്. ഞാൻ അവളോട് വിടാൻ പറയാൻ പോയി എങ്കിലും അവളുടെ മുഖഭാവം കണ്ടപ്പോൾ പറയാൻ തോന്നിയില്ല. വല്ലാതെ ഭയന്നിട്ടുണ്ട് അവൾ. ഞാനും ബാക്കി ഉള്ളവരും എഴുന്നേറ്റു.

 

വരുൺ ‘ are you alright??’ എന്ന് ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ ചുമ്മാ തല ആട്ടി. പിന്നെ ചുറ്റും ഉള്ള ബാക്കി എല്ലാരേയും നോക്കി. അവർ എല്ലാം പാനിക് ആണ് വരുൺ, സാന്ദ്ര, തേജസ്‌, അപ്പു ഇവർ നാലുപേരും ബാക്കി ഉള്ളവരെ പോലെ അത്രയും പാനിക് അല്ല, അവർ ചുറ്റുപാടും നിരീക്ഷിക്കുകയാണ്. വരുണിൽ നിന്നും സാന്ദ്രയിൽ നിന്നും ഞാൻ അത് പ്രതീക്ഷിച്ചു. കാരണം അവരുടെ character അങ്ങനെ ആണ്. പക്ഷെ അപ്പുവും തേജസും എന്റെ പ്രതീക്ഷക്ക് അപ്പുറം ആയിരുന്നു.

 

” ഹേയ് ആരും പാനിക് ആവാതെ ” സാന്ദ്രയുടെ ശബ്ദം മുഴങ്ങി. അതോടെ അവർ എല്ലാരും അവളെ നോക്കി.

 

 

” ഇപ്പോ പേടിച്ചിട്ട് കാര്യം ഇല്ല, അത് കൂടുതൽ അപകടത്തിൽ എത്തിക്കും. നമ്മൾ കാം ആയി ചുറ്റും എന്താണ് നടക്കുന്നത് എന്ന് നോക്കാം എന്നിട്ട് ബാക്കി ആലോചിക്കാം ” സാന്ദ്രയുടെ വാക്കുകൾ അവരുടെ പേടി മാറ്റിയില്ലങ്കിലും ചെറിയ ഒരു ആശ്വാസം കൊടുത്തു. ഞാൻ അത് കണ്ടു പതിയെ ചിരിച്ചു. സാന്ദ്ര ഒരു നല്ല ലീഡർ ആണ്. പിന്നെ ഞാൻ ചുറ്റും നോക്കി ചുറ്റും വെള്ളനിറമുള്ള ഒരു മരുഭൂമി പോലത്തെ സ്ഥലത്താണ് ഞങ്ങൾ.

 

 

‘ ഭൂമിക്കും സമൻ ചെയ്ത വേൾഡിനും ഇടയിൽ ആണ് ഞങ്ങൾ എന്ന് തോന്നുന്നു ‘ ഞാൻ മനസ്സിൽ ഓർത്തു.

 

” ▢ □ □ ▣ ▯ ▯◧ ◩ ” വീണ്ടും പഴയ അവ്യക്തമായ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.

 

 

” shhhhh” ഞാൻ ഒച്ച വെച്ചു. അത് കെട്ട് എല്ലാരും എന്നേ നോക്കി.

 

 

” എന്തോ ശബ്ദം കേൾക്കുന്നില്ലേ?? ” ഞാൻ വരുണിനോട് ചോദിച്ചു. അവനും ബാക്കി ഉള്ളവരും ചെവി കൂർപ്പിച്ചു.

 

 

” എല്ലാരും തയ്യാറാവു, മാജിക്‌ സർക്കിൽ ഏത് നിമിഷവും പൂർത്തി ആവും. അവർ ഇരുപത് പേരും, നമ്മുടെ രക്ഷകർ ഇരുപതുപേരും ഉടനെ ഇവിടെ പ്രത്യക്ഷപ്പെടും “….

 

 

” ശരി രാജ കുമാരി ”

ഇത്തവണ എല്ലാരും ആ ശബ്ദങ്ങൾ വ്യക്തമായി കേട്ടു. ഞങ്ങൾ എല്ലാരും പരസ്പരം നോക്കി. പിന്നെ വീണ്ടും വെള്ളിവെളിച്ചം പരന്നു, അത് കെട്ട് അടങ്ങിയപ്പോൾ ഞങ്ങൾ കല്ല് കൊണ്ട് നിർമ്മിച്ച പഴയ കാല കോട്ടയുടെ സമാനമായ ഒരു സ്ഥലത്ത് ആയിരുന്നു. ഞങ്ങൾ നിന്നിരുന്ന ഇടത്ത് നിലത്ത് തീ പിടിച്ചു കരിഞ്ഞത് പോലെ നേരത്തെ കണ്ട മാജിക്‌ സർക്കിളിന്റെ ഷേപ്പ് ഉണ്ടായിരുന്നു.  ഞങ്ങളുടെ മുന്നിൽ ചുവന്ന മുടി ഉള്ള പഴയ കാല യൂറോപ്പിയൻ പ്രിൻസസിന്റെ പോലെ ഉള്ള വസ്ത്രം ധരിച്ച സുന്ദരിയായ ഞങ്ങളുടെ അത്ര പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു, അവളുടെ പിറകിൽ അടിമുടി മൂടുന്ന പടച്ചട്ട ധരിച്ച ആളുകളും.

 

 

‘ A princess and her Knight order??’ ഞാൻ മനസ്സിൽ ചോദിച്ചു.

 

 

” O’ Brave Heroes Welcome to Fantasia ” ആ പെൺകുട്ടി മധുരമായ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അവൾ തന്റെ പാവാട രണ്ടു കൈ കൊണ്ടും ഒരല്പം പൊക്കി തലകുനിച്ചു ഞങ്ങളെ ഗ്രീറ്റ് ചെയ്തു.

 

 

” welcome heroes ” അപ്പോഴേക്കും പടയാളികൾ മുഴുവൻ ഒരു മുട്ട് കുത്തി നിലത്ത് ഇരുന്നു. ഞങ്ങൾ എല്ലാരും പരസ്പരം നോക്കി.

 

 

” നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് എനിക്ക് അറിയാം, അതിന് മുന്നേ നമുക്ക് ഗ്രേറ്റ്‌ ഹാളിലേക്ക് പോയാലോ?? അവിടെ his majesty the king ഉം her Majesty the Queen ഉം ബാക്കി ഉള്ളവരും നിങ്ങളെ കാത്ത് ഇരിക്കുകയാണ് ” അവൾ വരുണിനോട് ആയിട്ട് പറഞ്ഞു. വരുൺ ആണ് ഞങ്ങളുടെ ലീഡർ എന്ന് അവൾ ഓർത്തു കാണും. അവളെയും തെറ്റ് പറയാൻ ഇല്ല കാരണം അവന്റെ handsome ഫേസും നല്ല ഒരു ഫുട്ബോൾകളിക്കാരന്റെ പോലെ ഉള്ള വടിവ് ഒത്ത ശരീരവും ആരെയും കൂസാത്ത മുഖഭാവും ഒക്കെ കണ്ടാൽ ആർക്കും അങ്ങനെ തോന്നും.

 

 

അവൾ ചോദിച്ചത് വരുൺ സാന്ദ്രയേ ഒന്ന് നോക്കി പിന്നെ അവർ രണ്ടുപേരും തിരിഞ്ഞു നോക്കി, അവരുടെ ഒപ്പം ബാക്കി ഉള്ളവരും തിരിഞ്ഞു നോക്കി. ഇവർ ഇത്‌ എന്താ നോക്കുന്നെ എന്ന് അറിയാൻ ഞാനും തിരിഞ്ഞു നോക്കി പക്ഷെ എന്റെ പുറകിൽ കല്ല് കൊണ്ട് പണിത ഭിത്തി മാത്രമേ ഉണ്ടായിരുന്നള്ളൂ കാരണം വരുണും സാന്ദ്രയും ഏറ്റവും മുന്നിലും ഞാനും കാർത്തികയും ഏറ്റവും പിറകിലും ആയിരുന്നു നിന്നിരുന്നത്. പെട്ടന്ന് ആണ് എല്ലാരും എന്നെ ആണ് നോക്കുന്നത് എന്ന് മനസ്സിലായത്.

 

31 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

  2. 3 story dem oro part vech enkilum ella masavum thannude

  3. Hay bro

  4. Next part enaanu varuka .waiting ??

  5. ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….

  6. The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.

  7. ᴅᴇᴠɪʟ_ᴄᴏ_?

    നെക്സ്റ്റ് പാർട്ട്‌ broh ❤️❤️❤️❤️

  8. എന്തായി Bro next part
    എന്നു വരും

  9. 3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️

  10. എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി ?

  11. Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്?

  12. വളരെ നല്ല തുടക്കം
    അപ്പോ ദ്രുവ മനുഷ്യനല്ലേ ?

    ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?

    ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
    എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും

  13. വായനക്കാരൻ

    ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
    ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
    മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
    അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു

    1. വായനക്കാരൻ

      ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
      രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് ?

  14. Can you gives us any updates regarding the upcoming parts
    I have a suggestion, pls complete one story and move on to the next.
    Writings okk extraordinary anu
    Keep up the good work

  15. ᴅᴇᴠɪʟ_ᴄᴏ_?

    Next part brohh

  16. ഗയ്‌സ് ഓൾ ത്രീ സ്റ്റോറീസ് are connected…
    Just filling the dots…

    1. Yaa the illusion universe or Witch-Verse ??

      1. Appol moonu storyum connected aanale.Very interesting ❤️❤️??

  17. Please complete fallen star and true demon ???

  18. Fallen ster എപ്പോ വരും

  19. It olso super bro and waiting for 3 storys ……

  20. Bro kore story akumbo vayikan pedi complete ayile bayangara vishamam avum
    Still I can’t wait ?
    With love TED ?

  21. Hey bro stories ellam poli aan…tta.. but try to complete What you have started … With love ?

    1. Bro baakki koodi vegam ezhuthi idu cann’t wait

  22. ᴅᴇᴠɪʟ_ᴄᴏ_?

    Nalla story base ?
    Ella storiesum complete chytha kollamm

  23. Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God

  24. Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo

    1. ᴅᴇᴠɪʟ_ᴄᴏ_?

      ????

Comments are closed.