?അസുരൻ 7 (The beginning )? [ Vishnu ] 469

 

__________________________________

 

ഒരു ചിന്ന ഫ്ലാഷ്ബാക്ക്…..

 

അവൾ കടയിൽ കയറിമ്പോൾ അവനെ വിളിച്ചെങ്കിലും അവൻ കയറിയില്ല..എന്നാൽ അവൾ അധികം നിർബന്ധിക്കാൻ പോയില്ല..അവൾക്ക് നല്ല സങ്കടം ആയിരുന്നു.. അവൾക്ക് അറിയില്ലായിരുന്നു അവനു അവളോട്‌ മിണ്ടാൻ വെമ്പുകയാണെന്ന കാര്യം…

 

അവൾ വേഗം തന്നെ അവളുടെ ഡ്രസ് സെക്ഷനിൽ പോയി…കുറച്ചു ഡ്രസ് നോക്കുന്ന സമയത്താണ് ആരോ പുറകിൽ വന്നത് അവൾ അറിഞ്ഞത്..അവളെ തൊട്ടുരുമ്മി നിന്നത് ആദ്യം അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലും അവൾ ഒന്നും മിണ്ടിയില്ല..എന്നാൽ പെട്ടെന്നാണ് അവളെ അയാൾ കയറി പിടിച്ചത്..സ്പോട്ടിൽ തന്നെ അവളുടെ കൈകൾ അയാളുടെ മുഖത്തിനുനേരെ ചലിച്ചു.. അയാൾ ഒന്നു താഴെ വീഴാൻ പോയെങ്കിലും വീണിരുന്നില്ല..പെട്ടെന്ന് ഉണ്ടായ ദേഷ്യവും സങ്കടവും അവളെ പിന്നെയും പ്രകോപിപ്പിച്ചു…അയാളെ പിന്നെയും അവൾ ചീത്ത പറഞ്ഞു..ആൾ കൂടിയത് കണ്ടപ്പോൾ അയാൾ മെല്ലെ എഴുന്നേറ്റുപോയി..

 

അവൾ കരച്ചിൽ അടക്കി പിടിച്ചെങ്കിലും കണ്ണിൽ നിന്നും അവൾ പോലും അറിയാതെ വെള്ളം വന്നിരുന്നു..അവളും അവിടെനിന്നും ഒഴിഞ്ഞുമാറി..പെട്ടെന്നാണ് അവൾ പുറകിലെ ഡ്രെസ്സുകൾ തൂകി ഇട്ട സ്ഥലത്തു ഗോവിന്ദിനെ കണ്ടതുപോലെ തോന്നിയത്…അവൾ നോക്കിയെങ്കിലും കണ്ടില്ല..അവൾ വേഗം തന്നെ ഡ്രെസ്സുകൾ എല്ലാം സെലക്ട് ചെയ്തു വേഗം തന്നെ ബില്ലുകൊടുത്തു പുറത്തേക്ക് ഇറങ്ങി..എന്നാൽ രണ്ടാളെയും അവൾ കണ്ടില്ല..പെട്ടെന്നാണ് അവൾ ജൻറ്‌സ്  ടോയ്ലറ്റിന്റെ മുന്നിൽ ഒരു ആൾക്കൂട്ടം കണ്ടത്..അവിടെ പോയ അവൾ കണ്ടത് ബോധം പോയ അയാളെ തൂകി എടുത്തു കൊണ്ടുവരുന്നതാണ്…മധുവിനെ ..അവളുടെ മനസ്സിൽ പെട്ടെന്ന് സന്തോഷം വന്നെങ്കിലും പെട്ടെന്ന് തന്നെ വന്നത് ഗോവിന്ദിന്റെ മുഖം ആയിരുന്നു…

 

അവൾ പാർക്കിങ് സ്ഥലത്തു പോയപ്പോൾ ഗോവിന്ദ് നിൽക്കുന്നത് കണ്ടു..അവൾ വേഗം തന്നെ എല്ലാം വണ്ടിയിൽ വച്ചു അകത്തേക്ക് കയറി..എന്നാൽ ഗോവിന്ദ് വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അവൾ അവന്റെ ഷർട്ടിന്റെ കൈയുടെ അടുത്തു ചോര കണ്ടത്..അവൾ നോക്കിയപ്പോൾ അവന്റെ വള നനഞ്ഞിരുന്നു..കഴുകി കളഞ്ഞു എന്ന് വ്യക്തം..ആ സമയത്ത് അവളുടെ ഉള്ളിൽ ഒരു വിറയൽ കടന്നുപോയി..

45

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.