?അസുരൻ 7 (The beginning )? [ Vishnu ] 468

കാലീൻ അയാളുടെ ആള്കാരോട് ഫാതെറിന്റെ ശരീരം പൂർണമായും നശിപ്പിക്കാൻ പറഞ്ഞു..അയാളുടെ കറുത്ത ലോഹ അഴിച്ചതും അയാളുടെ നെഞ്ചിൽ അവർ ഒരു കറുത്ത ടാറ്റൂ കണ്ടു…അവർ അയാളുടെ ശരീരം കൊണ്ടുപോയി…അതേ സമയം ഗോവിന്ദിന് എന്തോ മനസ്സിൽ വിഷമം നിറയാൻ തുടങ്ങി…അവനു എന്തോ അരുതാത്തതു സംഭവിച്ചത് പോലെ തോന്നിക്കൊണ്ടിരുന്നു….അവൻ വേഗം തന്നെ അവന്റെ മുറിയിൽ വന്നു രാഗേന്ദു അവസാനമായി വാങ്ങി നൽകിയ വെളുത്ത ഷർട്ടും ഒപ്പം ഒരു കറുത്ത ജീൻസും ധരിച്ചു പുറത്തേക്ക് ഇറങ്ങി…എന്നാൽ അവൻ നേരെ റിസോർട്ടിലേക്ക് ആയിരുന്നില്ല പോകുന്നത്..പകരം അവൻ അവർക്ക് ഒരു ഗിഫ്റ് വാങ്ങാൻ വേണ്ടി സിറ്റിയിലേക്ക് പോകാൻ തീരുമാനിച്ചു….


അർജ്ജുനും കൂട്ടരും ഫ്ലാറ്റിൽ എത്തുമ്പോൾ കുറച്ചുകൂടി വൈകിയിരുന്നു…ആദി ആണെങ്കിൽ രാവിലെ തന്നെ ക്യാമറയും എടുത്തു പോയതാണ്…രാജീവൻ അവരോടും വരാൻ പറഞ്ഞിരുന്നു..അതുകൊണ്ട് തന്നെ അവർ വേഗം തന്നെ ഒരുങ്ങി…

“…എടാ ഈ നന്ദു എവിടെപോയത…രാവിലെ മുതൽ കണ്ടില്ലലോ…”ഇച്ചു ചോദിച്ചു…

“…എടാ അവൻ ഇവിടെ വന്നിട്ടുണ്ട്..അവൻ വന്നു ഡ്രെസ് ഒക്കെ കട്ടിലിൽ അഴിച്ചു വച്ചിട്ടുണ്ട്…” അർജുൻ പറഞ്ഞു….

“..എങ്കിൽ അവനെയും വിളിച്ചിട്ടുണ്ടാവും..അല്ലെടാ അവിടെ വച്ചു ഗൗരിയും നന്ദുവും…”

“…നീ പേടിക്കണ്ട…അവൾ ഒന്നും പറയില്ല…അവൻ എന്തായാലും ഒരു ചൂണ്ട ഏറിയും എന്നു എന്റെ മനസ്സ് പറയുന്നു…അതുകൊണ്ട് നീ അതു മാത്രം ശ്രദ്ധിച്ചാൽ മതി…”അർജുൻ പറഞ്ഞു…

അവർ വേഗം തന്നെ ഒരുങ്ങി താഴെ അവർക്ക് വേണ്ടി കാത്തിരുന്നു…എന്നാൽ അവർ വന്നപ്പോൾ അർജുന്റെ കണ്ണുകൾ പോയത് അഞ്ജലിയുടെ നേരെയാണ്.. ഒരു ചുകന്ന ചുരിദാരിൽ അവൾ വളരെ അധികം സുന്ദരി ആയി അവനു തോന്നി…ഗൗരി ഒരു നീല ഷെയ്ഡ് ഉള്ള ഒരു വെള്ള ചുരിദാർ ആണ് ധരിച്ചത്…അവർ എല്ലാവരും കൂടി റിസോർട്ടിലേക്ക് പോയി….                          27

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.