?അസുരൻ 7 (The beginning )? [ Vishnu ] 468

ശരത് അവനെ വിടാൻ കെഞ്ചി.. അത് കഴിഞ്ഞതും അവൻ ശരത്തിനെ വിട്ടു…

“…എന്നെയോ എന്റെ സുഹൃത്തുകളുടെയോ നിഴൽ വെട്ടത്തു നിങ്ങളെ കണ്ടാൽ കൊന്നു കളയും..”

അത് കേട്ടതും അവൻ സ്ഥലം വിട്ടു…

__________________________________

വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചെത്തിയിട്ടും അർജ്ജുനും അഞ്ജലിയും വന്നിട്ടില്ലായിരുന്നു..

“..എടാ ഇവർ എവിടെപ്പോയി…”ഇച്ചു ചോദിച്ചു…

“…അവർ എവിടെപ്പോയാലും എന്താ…നമുക്ക് ഒരു സീനും ഇല്ലല്ലോ…അവർ പൊളിക്കട്ടെ…”ഗോവിന്ദ് പറഞ്ഞു…

അപ്പോഴാണ് അർജുൻ വന്നത്…അവൻ നല്ല സന്തോഷത്തിൽ ആയിരുന്നു..അവൻ വന്നപാടെ തന്നെ ഗോവിന്ദിനെ പോയി കെട്ടിപിടിച്ചു…

“…താങ്ക്സ് മുത്തേ…നീ പൊളിയാട…”അർജുൻ അവനോടു പറഞ്ഞു…

“…കാര്യം എന്തായി..പറഞ്ഞോ….”

“നമ്മൾ രണ്ടാളും പറഞ്ഞു..എല്ലാം സെറ്റ് ആയി…”അർജുൻ പറഞ്ഞു…

“…അതാ ഞാൻ പണ്ടേ പറയാറുള്ളത് എല്ലാം അപ്പപ്പോ തന്നെ പറയണം..അല്ലെങ്കിൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കും…”

അത് കേട്ടപ്പോൾ മൂന്നു പേരും ചിരിച്ചു…അർജുൻ കുളിക്കാൻ പോയപ്പോൾ അവർ അവിടെത്തന്നെ ഇരുന്നു..എന്നാൽ ഗോവിന്ദ്‌ വിചാരിച്ച കാര്യം മാത്രം നടന്നില്ല…

എന്നാൽ പിന്നീടുള്ള ദിവസങ്ങളിലും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്…അര്ജുനെയും അഞ്ജലിയെയും അവർ കാറിൽ വിട്ടു അവർ 4 പേരും മെട്രോയിലും പോകാൻ തുടങ്ങി….ഗൗരി ആകട്ടെ അവനെ അധികം മൈൻഡ് ചെയ്യാറില്ലായിരുന്നു….അവൻ അതിനുള്ള സാഹചര്യം ഒരുക്കാൻ ശ്രമിക്കുമ്പോൾ അത് മുളയിലേ നുള്ളും…

അവനോടു അധികം അടുക്കേണ്ട എന്ന തീരുമാനം അവൾ എടുത്തിരുന്നു..അവനുമായി ബന്ധപ്പെട്ടാൽ അവൻ സത്യങ്ങൾ അറിയാൻ ഉള്ള സാധ്യത ആയിരുന്നു കാരണം…എന്നാൽ അവളുടെ മനസ്സ് ഇടയ്ക്ക് അവനുമായി ഒരു പുതിയ സുഹൃത്തു എന്ന നിലയിൽ ബന്ധം സ്ഥാപിക്കാനും പറഞ്ഞുകൊണ്ടിരുന്നു..എന്നാൽ ആദ്യം മൈൻഡ് ചെയ്യാതെ ഇപ്പോൾ പോയാൽ എന്ത് തോന്നും എന്ന വിചാരം അവളെ അതിൽ നിന്നും തടഞ്ഞു…

38

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.