?അസുരൻ 7 (The beginning )? [ Vishnu ] 469

അവൻ പതിയെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു തുറന്നു നോക്കി…അതിൽ 4 മണി എന്നായിരുന്നു സമയം കാണിച്ചത്….അവൻ മെല്ലെ എഴുന്നേറ്റു ഇരുന്നു….

ഗൗരി…അവളെ കണ്ടതുമുതൽ അവനു ഇന്നേവരെ തോന്നാത്ത ഒരു ഫീൽ ആണ് കിട്ടികൊണ്ടിരുന്നത്….അവളെ കണ്ടതുമുതൽ എവിടെയോകണ്ടതുപോലെ…അതേ..

അവളെ എവിടെയോ കണ്ടിട്ടുണ്ട്….അവൾക്ക് താൻ ആരാണെന്ന് അറിയാം… താൻ ആരാണെന്ന് അറിയണമെങ്കിൽ അവൾ ആണ് ഏക വഴി..അതിനു അവളോട്‌ കൂട്ടാവണം….

ഇന്നേവരെ പെണ്ണിനോട് കൂട്ടാവാൻ ശ്രമിക്കാത്ത തനിക്ക് അതിനു സാധിക്കുമോ…തന്റെ ഈ കോലം കണ്ടാൽ ഏതെങ്കിലും പെണ്ണ് അടുത്ത് വരുമോ….

പ്രേമിക്കാൻ ഒന്നും അല്ലല്ലോ..എന്റെ ഭൂതകാലം അറിയാൻ അല്ലെ…അതിനു പ്രശ്നം ആകുമോ….ആകും…ഈ കോലം മാറ്റണം….

ആ സമയത്തു അവന്റെ മനസ്സിലൂടെ പല കാര്യങ്ങളും കടന്നുപോയി….അവൻ അവിടെനിന്നും എഴുന്നേറ്റു കുളിമുറിയിൽ കയറി അവിടെയുള്ള വലിയ കണ്ണാടിയിൽ നോക്കി ഗോവിന്ദ് തന്റെ രൂപം ഒന്നു നോക്കി…നീണ്ടു സന്യാസിയെപോലെ ഇരിക്കുന്ന താടിയും അതേപോലെ നീണ്ടു കെട്ടി ഇട്ട മുടിയും…പെണ്ണുപോയിട്ടു മനുഷ്യൻ പോലും നോക്കില്ല….അവൻ നേരെ റൂമിൽ പോയി അർജുൻ വാങ്ങിവെച്ച ട്രിമ്മർ എടുത്തുകൊണ്ടുവന്നു….അർജുൻ വാങ്ങികൊടുത്തത് ആണെങ്കിലും ഗോവിന്ദ് അത് തൊട്ടിട്ടില്ല..

ഗോവിന്ദ് അവന്റെ താടിയിൽ തൊട്ടു നോക്കി…കുറെ കാലം ആയിട്ട് ആരു പറഞ്ഞിട്ടും…എന്തിന് രാഗേന്ദു ചേച്ചി പറഞ്ഞിട്ടു പോലും അവൻ മുറിക്കാതെ ഇരുന്ന താടി…അത് ഇന്ന് ഒരു.                     14

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.