? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” എന്നാലും തന്റെ അച്ഛൻ എന്തിനാ തന്നെ കൊല്ലാൻ ശ്രമിക്കുന്നത് ….? ”

 

ഞാൻ അവളോട് ചോദിച്ചു …

 

 

” അയാൾ എന്റെ സ്വന്തം അച്ഛനല്ല , രണ്ടാനച്ഛൻ മാത്രമാണ് …. ”

 

അവൾ ദൂരേയ്ക്ക് തന്നെ നോക്കിയിരുന്നുകൊണ്ട് പറഞ്ഞു ….. ആ ഉത്തരം എന്നിൽ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത് .

 

 

” എന്നാലും അയാൾക്ക് തന്നെ കൊല്ലാൻ മാത്രമുള്ള എന്ത് ശത്രുതയാ ഉള്ളത് …. ? ”

 

ഞാൻ അവളോട് ചോദിച്ചു …..

 

 

” എന്റെ പേരിലുള്ള സ്വത്തിന് വേണ്ടിയാണ് അയാൾ എന്റെ പിന്നാലെ വരുന്നത് …. ”

 

അത് പറഞ്ഞപ്പോഴേയ്ക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ….. ശേഷം അവൾ പറഞ്ഞ് തുടങ്ങി , അവളുടെ കഥയെന്തെന്ന് ….

 

 

“എന്റെ ജീവിതത്തിൽ എനിക്ക് ഇതുവരെ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ …. എല്ലാവരും ഉണ്ടായിരുന്നു എനിക്ക് , പക്ഷെ ഒരു തരത്തിൽ ഞാനിപ്പോൾ അനാഥയാണ് .

 

എന്റെ സ്വന്തം അച്ഛന്റെ പേര് വീരേന്ദ്രകുമാർ എന്നാണ് … സ്വദേശം തമിഴ്നാട് . അമ്മയുടെ പേര് ശ്രീവിദ്യ , സ്വദേശം ഇവിടെ കേരളത്തിലും . ഒരു ബിസിനസ്സ് ആവശ്യത്തിന് കേരളത്തിൽ വന്നപ്പോഴാ അച്ഛൻ അമ്മയെ കണ്ടതും പരിജയപ്പെടുന്നതും , പിന്നീട് വിവാഹിതരായതും ….

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.