? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

ഇത്രയും പറഞ്ഞ ശേഷം ആ കോൾ കട്ടായി …. ഞാൻ തിരിച്ച് വിളിച്ചെങ്കിലും പിന്നീട് ആ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു . അയാൾ പറഞ്ഞത് ആ കാര്യങ്ങൾ കേട്ട് ഞാൻ ഒരു നിമിഷം മരവിച്ച അവസ്ഥയിലായി … പക്ഷെ പിന്നീട് ഞാൻ ചിന്തിച്ച് നോക്കിയപ്പോൾ അയാൾ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി കാരണം പലതും എന്റെ അനുഭവങ്ങളായിരുന്നു .

 

അന്ന് മുതൽ അവരുടെ സംസാരവും നീക്കങ്ങളും ഞാൻ മറഞ്ഞ് നിന്ന് ശ്രദ്ധിക്കാൻ തുടങ്ങി . അതിൽ നിന്നും എന്നെ ഫോൺ ചെയ്തയാൾ പറഞ്ഞത് ശരിയാണെന്ന് എനിക്ക് മനസ്സിലായി .
എന്റെ പേരിൽ അച്ഛൻ സ്വത്ത് എഴുതി വച്ചിരിക്കുന്ന ആ ഡോക്യുമെന്റ്സ് എവിടെയാണെന്ന് അവർ തിരയുകയാണെന്നും അത് എന്റെ കയ്യിൽ കിട്ടാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും എനിക്ക് മനസ്സിലായി .

 

എന്റെ അച്ഛനെയും അമ്മയെയും കൊന്ന അവർ എന്റെ കൺമുന്നിൽ അതും അച്ഛൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് സുഖിച്ച് ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് അവരെ കെല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു , പക്ഷെ ഞാനെന്ത് ചെയ്യാനാ , ഒന്നും ചെയ്യാൻ എനിക്കാകുമായിരുന്നില്ല ….

 

എന്റെ ഇരുപത്തിരണ്ടാം പിറന്നാള് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം …. ഒരു ദിവസം അവർ രണ്ട് പേരും എന്റെ റൂമിലേക്ക് വന്നു … കുറച്ച് ഡോക്യുമെൻസ് എന്റെ കയ്യിൽ തന്നിട്ട് അതിൽ ഒപ്പിട്ട് കൊടുക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു , എന്റെ പേരിലുള്ള സ്വത്തിന്റെ പവർ ഓഫ് അറ്റോർണി ഡോക്യുമെൻസായിരുന്നു അത് . ഞാനത് അനുസരിച്ചില്ല ….

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.