? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” എങ്ങോട്ടാ …. ? ”

 

അവൾ ആകാംഷയോടെ ചോദിച്ചു ….

 

 

” താൻ തന്ന ആ ഫോൺ നമ്പറിന്റെ ഡീറ്റൈൽസ് നീരജ് അയച്ച് തന്നു . നമുക്കൊന്ന് പോയി അന്വേഷിച്ചിട്ട് വരാം . കിട്ടിയ ഡീറ്റൈൽസ് ശരിയാണെങ്കിൽ എന്റെ മനസ്സിലുള്ള കുറച്ച് സംശയങ്ങൾക്ക് മറുപടി കിട്ടും …. ”

 

ഞാൻ ദിയയോട് പറഞ്ഞു.

…………….

 

പിറ്റേന്ന് പുലർച്ചെ തന്നെ ഞാനും ദിയയും വീട്ടിൽ നിന്നും ഇറങ്ങി … പുഴക്കരയിലൂടെയുള്ള ഇടവഴിയിലൂടെ ഞങ്ങൾ അനൂപിന്റെ വീട്ടിൽ എത്തിച്ചേർന്നു , ശേഷം അവിടെ നിന്ന് അനൂപിന്റെ കാറിൽ യാത്ര തിരിച്ചു .

 

” ഏട്ടാ …. ഒരുപാട് ദൂരമുണ്ടോ ? ”

 

യാത്രയ്ക്കിടയിൽ ദിയ എന്നോട് ചോദിച്ചു .

 

 

” മ് ….. കുറച്ച് ദൂരമുണ്ട് … ഒരു ഉൾനാടൻ പ്രദേശമാ …. ”

 

ഞാൻ അവളോട് പറഞ്ഞു .

 

കിലോമീറ്ററുകൾ താണ്ടി ഒടുവിൽ ഞങ്ങൾ
ഡീറ്റൈൽസിൽ ഉള്ള അഡ്രസ്സിലെ പ്രധാന സ്ഥലത്ത് എത്തി . തനി ഗ്രാമപ്രദേശം എങ്ങും പച്ചപ്പ് മാത്രം . ആ നാട്ടിലുള്ള ചിലരോട് കയ്യിലുള്ള അഡ്രസ്സിലേയ്ക്കുള്ള വഴി ചോദിച്ച് ഒടുവിൽ ഞങ്ങൾ അവിടെ എത്തി .

 

ഒരു ചെറിയ റോഡിന് വശത്തായി ഉള്ള ഒരു പഴയ ഓടിട്ട വീടായിരുന്നു അത് . ഞാൻ റോഡിന് സൈഡിലായി കാറ് നിർത്തി .

 

” താൻ കാറിൽ തന്നെ ഇരുന്നാൽ മതി …. ആദ്യം ഞാനൊന്ന് അന്വേഷിക്കട്ടെ എന്നിട്ട് തന്നെ വിളിക്കാം …. ”

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.