? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

അന്നൊന്നും അതിന്റെ കാരണങ്ങൾ എനിക്ക് മനസ്സിലായില്ല . അമ്മയുടെ സ്വഭാവം പെട്ടെന്ന് എങ്ങനെ മാറി എന്ന് ഞാൻ പല വട്ടം ചിന്തിച്ചിട്ടുണ്ട് . പക്ഷെ ആ ചോദ്യം ഉത്തരം കിട്ടാത്ത ഒന്നായി എന്നിൽ തന്നെ അവശേഷിച്ചു .

 

കുറച്ച് മാസങ്ങൾക്ക് മുൻപ് , ഞാൻ കോളേജിൽ പഠിക്കുന്ന സമയം . അപ്പോഴാണ് ഞാൻ ആ വലിയ സത്യം അറിഞ്ഞത് എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായത് വെറുമൊരു ആക്സിഡന്റല്ല , പകരം കരുതി കൂട്ടി ആസൂത്രിതമായി നടപ്പിലാക്കിയ രണ്ട് കൊലപാതകങ്ങളാണ് അവ എന്ന് .

 

എന്റെ ഫോണിലേയ്ക്ക് വന്ന ഒരു കോൾ , വിളിച്ചയാൾ ആരാണെന്നോ എവിടെന്നാണന്നോ എന്നോട് പറഞ്ഞില്ല പക്ഷെ എന്റെ ജീവിതത്തിൽ നടന്ന പല സത്യങ്ങളും അയാൾ പറഞ്ഞു , അച്ഛന്റെയും അമ്മയുടെയും മരണം ഉൾപ്പെടെ .

 

എന്റെ അച്ഛന്റെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി അച്ഛന്റെ സുഹൃത്തും പാട്ണറുമായ മഹേന്ദ്രനാഥും അയാളുടെ കാമുകിയായ അയാളുടെ തന്നെ പേഴ്സണൽ സ്റ്റാഫായിരുന്ന ജയലക്ഷ്മിയും ചേർന്ന് പ്ലാൻ ചെയ്ത് നടത്തിയ ഒരു ബിഗ് ഗെയിം .

 

ആദ്യം എന്റെ അമ്മയെ ആക്സിഡന്റ് എന്ന വ്യാജേന കൊലപ്പെടുത്തുന്നു , ശേഷം മഹേന്ദ്രനാഥ് നിർബന്ധിച്ച് എന്റെ അച്ഛനെ കൊണ്ട് അയാളുടെ കാമുകിയായ ജയലക്ഷ്മിയെ വിവാഹം കഴിപ്പിക്കുന്നു …. അതിന് ശേഷം അച്ഛനെയും ആക്സിഡന്റ് എന്ന വ്യാജേന കൊലപ്പെടുത്തുന്നു . ശേഷം ജയലക്ഷ്മി മഹേന്ദ്രനാഥിനെ വിവാഹം കഴിക്കുന്നു .
പതിയെ എന്നെ കൂടി കൊലപ്പെടുത്തിയാൽ സ്വത്ത് മുഴുവൻ അവരുടെ കയ്യിൽ എത്തും അതായിരുന്നു അവരുടെ പ്ലാൻ ….

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.