? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

അന്ന് അങ്കിൾ അവളോട് പറഞ്ഞത് അവളുടെ അച്ഛനും അമ്മയും മരിച്ചതിന് കാരണം അത് വെറുമൊരു ആക്സിഡന്റല്ല മറിച്ച് കരുതി കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് … ”

 

ഞാൻ അയാളോട് പറഞ്ഞു . അത് കേട്ടതും അയാളുടെ മുഖത്തെ ഭയം വർദ്ധിച്ചു …

 

 

” നിങ്ങൾ ആരാ ? എന്തിനാ വന്നത് ? ”

 

അയാൾ ഭയം നിറഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു .

 

 

” അങ്കിൾ പേടിക്കണ്ട … ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല … ദിയ ഇപ്പോൾ എന്നോടൊപ്പം ഉണ്ട് …. ”

 

ഞാനതും പറഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങി കാറിന്റെ അടുത്തേയ്ക്ക് നീങ്ങി . കാറിൽ നിന്ന് ദിയേയും കൂട്ടി ഞാൻ അയാളുടെ വീട്ടിലേയ്ക്ക് നടന്നു …..

 

വീടിന്റെ മുറ്റത്ത് എത്തിയതും അയാളെ കണ്ട് ദിയയുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു .

 

” ശേഖരനങ്കിൾ …. ”

 

അവൾ മെല്ലെ പറഞ്ഞ ശേഷം അയാളുടെ അടുത്തേയ്ക്ക് നീങ്ങി ….

 

 

” ദിയ മോളെ …. ”

 

അയാൾ വിളിച്ചതും അവൾ അൽഭുതത്തോടെ അയാളെ നോക്കി നിന്നു …..
ഞാനും അവളോടൊപ്പം വീടിന്റെ ഉമ്മറത്തേയ്ക്ക് കയറി …..

 

” അങ്കിൾ മരിച്ചുപോയി എന്നാ എല്ലാപേരും എന്നോട് പറഞ്ഞത് … ”

 

അവൾ ഇടറുന്ന ശബ്ദത്തിൽ അയാളോട് പറഞ്ഞു ….

 

 

” ശരിയാ മോളേ …. ഒരു തരത്തിൽ ഇതെന്റെ രണ്ടാം ജന്മമാ …. ”

 

അയാൾ പുഞ്ചിരിയോടെ പറഞ്ഞു:

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.