? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

ഞങ്ങളെ ഓവർടേക്ക് ചെയ്തു പോയ ആ സ്കോർപിയോ റോഡിന് കുറുകെ അവർ പെട്ടെന്ന് നിർത്തി . അത് കണ്ടതും ബുള്ളറ്റ് റോഡിന് സൈഡിലേക്ക് നിർത്തിയ ശേഷം ഞാനും ദിയയും ഇറങ്ങി ……

 

വിജനമായ ഒരു പ്രദേശമായിരുന്നു അത് , അടുത്ത് വീടോ ആൾക്കാരോ ആരുമില്ല …

 

കാറിനുള്ളിൽ നിന്ന് നാലഞ്ച് പേര് പുറത്തേയ്ക്ക് ഇറങ്ങി … താടിയും മുടിയും നീട്ടി വളർത്തിയ നല്ല ജിമ്മൻമാരായിരുന്നു അവന്മാർ ….. കാറിന്റെ ഡിക്കി തുറന്ന് അവർ ഹോക്കി സ്റ്റിക്കും വടിവാളുമൊക്കെ കയ്യിലെടുത്തു ….

 

” ഏട്ടാ ….. അവർ . ”

 

ദിയ പേടിയോടെ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു …..

 

 

” താൻ ഇവിടെ നിൽക്ക് …. ”

 

ഞാൻ അവളോട് പറഞ്ഞ ശേഷം അവന്മാരുടെ അടുത്തേയ്ക്ക് നടന്നു …..

 

 

” നീ ഞങ്ങളുടെ കൂടെ ഉള്ളവരെ തല്ലി അല്ലേ ടാ … അവന്മാർ ഇപ്പോൾ ഹോസ്പിറ്റലിലാ ….. നീ ഇന്ന് ജീവനോടെ ഇവിടെ നിന്ന് തിരിച്ച് പോകില്ല …. അവനെ തല്ലി കൊല്ലടാ ”

 

അവരുടെ കൂട്ടത്തിലുള്ള ഒരുവൻ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു .

 

ഉടനെ ഹോക്കി സ്റ്റിക്കുമായി ഒരുവൻ എന്റെ നേരെ ഓടി വന്നു …. അവൻ എന്റെ തല ലക്ഷ്യമാക്കി സ്റ്റിക്ക് വീശി പെട്ടെന്ന് ഞാൻ തല കുനിച്ച് അതിൽ നിന്ന് ഒഴിഞ്ഞ് മാറിയ ശേഷം മുഷ്ടി ചുരുട്ടി അവന്റെ വയറ്റിലേയ്ക്ക് പഞ്ച് ചെയ്തു അവൻ പുറകിലേയ്ക്ക് തെറിച്ച് റോഡിൽ മറിഞ്ഞ് വീണു ….

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.