? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

വീണ്ടും കുറെ നിർബന്ധിച്ചപ്പോൾ ‘ ഈ സ്വത്തിന് വേണ്ടിയല്ലേ നിങ്ങൾ എന്റെ അച്ഛനേയും അമ്മയേയും കൊന്നത് ഞാൻ മരിച്ചാലും നിങ്ങൾക്കത് കിട്ടില്ല അതുകൊണ്ട് ഞാൻ സൈൻ ചെയ്യില്ല എന്ന് പറഞ്ഞു ‘ എന്റെ കയ്യിൽ അവർ തന്ന ആ ഡോക്യുമെന്റ്സ് ഞാൻ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു .

 

ഞാൻ എല്ലാം മനസ്സിലാക്കി എന്നറിഞ്ഞതും അവർ രണ്ടു പേരും കൂടി എന്നെ ഒരുപാട് തല്ലി സൈൻ ചെയ്തില്ല എങ്കിൽ കൊന്ന് കളയുമെന്ന് പറഞ്ഞ ശേഷം എന്നെ മുറിയിൽ പൂട്ടിയിട്ടു . ഭക്ഷണം പോലും തരാതെ എന്നെ പട്ടിണിയ്ക്കിട്ടു ….

 

അന്ന് രാത്രി അവർ രണ്ട് പേരും വീട്ടിൽ ഇല്ലായിരുന്നു . എന്നെ പൂട്ടിയിട്ടിരുന്ന റൂമിന്റെ മറ്റൊരു കീ എന്റെ കയ്യിൽ ഉണ്ടായിരുന്നു . അതുപയോഗിച്ച് ഡോറ് തുറന്ന് വീട്ടിൽ കാവൽ നിൽക്കുന്നവരുടെ കണ്ണ് വെട്ടിച്ചാണ് ഞാൻ പുറത്തേയ്ക്ക് ഇറങ്ങി ഓടിയത് …

 

എത്ര ദൂരം ഓടിയെന്ന് അറിയില്ല പക്ഷെ അപ്പോഴേയ്ക്കും ഞാൻ രക്ഷപ്പെട്ടു എന്നറിഞ്ഞ അവർ എന്നെ തേടി പുറകെ വന്നു എന്നെ തിരികെ പിടിച്ച് കൊണ്ട് പോകാൻ ശ്രമിച്ചു . അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടുമ്പോഴാ ഏട്ടൻ വന്നതും എന്നെ രക്ഷപ്പെടുത്തിയതും ഇന്ന് ഇവിടെ നിൽക്കുന്നതും . ”

 

ദിയ എന്നോട് അവളുടെ പാസ്റ്റ് പറഞ്ഞ ശേഷം തന്റെ മുഖത്ത് കൂടി ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികൾ തുടയ്ച്ച് മാറ്റി . അവളുടെ കഥ കേട്ട് സത്യത്തിൽ എനിക്ക് ഒരു തരം മരവിപ്പാണ് അനുഭവപ്പെട്ടത് …

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.