? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” അല്ലെടാ അവിടെ നിനക്ക് തെറ്റി …. അവളെ വിളിച്ച് സത്യങ്ങൾ വെളിപ്പെടുത്തിയ ആ വ്യക്തി , അയാൾ അവളെ നല്ലപോലെ അറിയാവുന്ന ആരോ ആണ് . അവളുമായി നേരിട്ടോ അല്ലെങ്കിൽ ഫോണിലൂടെയോ കൂടുതലായി കമ്യൂണിക്കേറ്റ് ചെയ്താൽ വിളിച്ചയാൾക്കും ദിയയ്ക്കും ആപത്താണെന്ന് വിളിച്ചയാൾക്ക് നല്ല ഉറപ്പുണ്ട് . അതു കൊണ്ടാണ് ഒറ്റ ഫോൺ കോളിൽ അയാൾ സത്യങ്ങളെല്ലാം അവളെ അറിയിച്ചത് അതും ഒരു മുൻകരുതലിനായി .

 

അയാൾ നൽകിയിരിക്കുന്ന ഒരേ ഒരു ക്ലു ആ ഫോൺ നമ്പറാണ് . ദിയ അയാളെ തേടി ചെല്ലണമെന്ന് കരുതിയാണ് അയാൾ വിളിച്ചതെങ്കിൽ സിമ്മിന്റെ ഡീറ്റൈയിൽസിൽ അയാളുടെ ശരിയായ വിവരങ്ങൾ ഉണ്ടാകും . എന്റെ തോന്നൽ ശരിയാണെങ്കിൽ ദിയയുടെ അച്ഛൻ അവളുടെ പേരിൽ സ്വത്ത് എഴുതി വച്ചതിന്റെ ഡോക്യുമെൻസ് അയാളുടെ പക്കൽ ഉണ്ടാകും . ദിയയുടെ അച്ഛന് അത്രയും വിശ്വാസമുള്ള ആ വ്യക്തി , ആദൃശ്യനായി നിന്ന് അവളെ സഹായിക്കുന്ന ആ വ്യക്തി , ആ ഫോൺ കോളിന്റെ ഉടമ അയാളെ കണ്ടെത്തിയാലെ ഇനി മുന്നോട്ട് പോകാൻ പറ്റൂ ..”

 

ഞാൻ അനൂപിനോട് പറഞ്ഞു .

 

 

” നീ പറഞ്ഞതു പോലെയാണെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകും … എന്തായാലും നിന്റെ തിയറി ഇത്ര പെട്ടെന്ന് പ്രാക്ടിക്കലാകുമെന്ന് ഞാൻ കരുതിയില്ല . ”

 

അനൂപ് ഒരു പുഞ്ചിരിയോടെ പറഞ്ഞു .

 

 

“ഏത് തിയറി ? ”

 

കാര്യം മനസ്സിലാകാത്തതു കൊണ്ട് ഞാനവനോട് ചോദിച്ചു .

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.