പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“എന്താ അച്ഛന്റെ പൊന്നു മോന് ഒരു ചിരി?”

ഞാൻ ചിരിക്കുന്നത് കണ്ടു അമ്മ എന്നെ ചോദ്യ ഭാവത്തിൽ നോക്കി..

“അമ്മയുടെ പൊന്നല്ലെ അപ്പൊ?”

“ആടാ ചക്കരെ…”

അമ്മ അത് കേട്ട് ചിരിച്ചു കൊണ്ട് വന്നു എന്റെ മുടി ഒക്കെ കൈകൊണ്ടു ഒതുക്കി കവിളിൽ ഒരു ഉമ്മ തന്നു..

“ഇന്നും വിറകു കീറിക്കാൻ ഉള്ള സോപിങ് ആണോ മമ്മി?”

“ഡാ നിന്നോട് പറഞ്ഞിട്ടുണ്ട് കണ്ട ശവങ്ങളെ വിളിക്കുന്ന പേര് എന്നെ വിളിക്കരുത് എന്ന്..”

“എന്താ ഇവിടെ?”

അച്ഛൻ രംഗപ്രേവേശം ചെയ്തു.. രാവിലെ നടത്തം ഒക്കെ കഴിഞ്ഞു വന്നതാണ്.

“അച്ചായാ ഇവൻ എന്നെ മമ്മി എന്നൊക്കെ വിളിക്കുന്നു…”

അമ്മ അച്ഛനോട് ചിണുങ്ങുന്നതു കേട്ടപ്പോൾ ഞാൻ ചിരിച്ചു…

“വയസായി.. എന്നാലും കിണുങ്ങലിനു ഒരു കുറവും ഇല്ല…”

ഞാൻ കളിയാക്കി..

“അത് നിന്നെ ഇട്ടിട്ടു പോയ മറ്റവളുടെ അച്ഛൻ… അയാൾക്ക് ആണ് വയസായത്.. ഷഹ്ഹ് അയ്യോ…”

അമ്മ അതും പറഞ്ഞു അബദ്ധം പറ്റിയത് പോലെ എന്നെ നോക്കി വിരല് കടിച്ചു..

“ഡീ നിന്നെ…..!”

അച്ഛൻ അമ്മക്ക് നേരെ കൈ ഓങ്ങിയപ്പോൾ അമ്മ ഒന്ന് പതുങ്ങി..

ആ ഒരൊറ്റ വാക്ക് എന്റെ മനസ് ഉലച്ചു… എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു.. ഞാൻ വേഗം പുറത്തേക്ക് നടന്നു.

“മോനു….”

അമ്മ പുറകെ വന്നപ്പോൾ അച്ഛൻ അമ്മയെ തിരിച്ചു വിളിച്ചു..

ഞാൻ നേരെ പോയി പുറകു വശത്തെ തൊടിയിലേക്ക് ഇറങ്ങി..
കുറെ മരങ്ങൾ തിങ്ങി നിൽക്കുന്ന വൃത്തിയുള്ള തൊടി ആണ്.

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.