പതിനേഴാം ? തീയാട്ട് {Sajith} 457

“”മോളേ കുഞ്ഞിൻ്റെ തല തോർത്ത്…””,””മഴ നനഞ്ഞതാ പനി വരുമല്ലോ…””,

 

രുഗ്മിണി സ്വബോധം വീണ്ടെടുത്തു. പാറുക്കുട്ടി അമ്മയുടെ നെഞ്ചിൽ മുഖം ചേർത്ത് കണ്ണടച്ച് ഇറുക്കി പിടിച്ച് കിടക്കുന്നു. പേടിച്ച് പോയ കുഞ്ഞ് വല്ലാണ്ട് വിറക്കുന്നുണ്ടായിരുന്നു. രുഗ്മിണി വേഗം പുഷ്പ്പേച്ചിയുടെ കൈയ്യിൽ നിന്ന് തോർത്ത് വാങ്ങി കുഞ്ഞിൻ്റെ തല തോർത്തി കൊടുത്തു. 

 

“”മോളേ രുഗ്മിണീ ഇത് നോക്ക്….””,

 

പുഷ്പ്പേച്ചി പാറുക്കുട്ടിയുടെ തുടയിലെ പൊള്ളൽ കണ്ട് ഭയന്ന് രുഗ്മിണിക്ക് കാട്ടി കൊടുത്തു. 

 

“”അയ്യോ എന്താ മോളേ ഇത്…””,

 

തുടയിലെ മുറിപ്പാട് കണ്ട് പാറുകുട്ടിയെ തട്ടിവിളിച്ച് രുഗ്മിണി ചോദിച്ചു. കുഞ്ഞ് കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. അവൾ കൈകൾ രണ്ടും കൂട്ടിപിടിച്ച് കണ്ണുകളടച്ച് വിറച്ചു കൊണ്ടിരിക്കുകയാണ്. 

 

അവളുടെ ഉടുപ്പ് അഴിച്ച് കളഞ്ഞ് പൊള്ളിയിടം രണ്ടുപേരൂടെ നോക്കി.

 

“”നശിച്ചവന്മാര് കുഞ്ഞിൻ്റെ തൊടപൊള്ളിച്ചല്ലോ….””,

 

പല്ല് കടിച്ച് അരിശത്തോടെ പുഷ്പ്പേച്ചി പറഞ്ഞു.

 

“”ചേച്ചീ എനിക്ക് ഇനിയും ഒന്നും സഹിക്കാൻ വയ്യ…””,””അവരെല്ലാരൂടെ എൻ്റെ മോളെ കൊന്ന് കളയും…””,

 

കൈകൂപ്പി കരഞ്ഞ് കൊണ്ട് രുഗ്മിണി പുഷ്പ്പേച്ചിയോട് കേണു. അവളുടെ അവസ്ഥകണ്ട് അവരുടെ കണ്ണുകളും നിറഞ്ഞ് തുടങ്ങി. 

 

“”മോള് കരയല്ലേ…””,””നമ്മക്കൊരു വഴി കാണാം…””,

 

പുഷ്പ്പേച്ചി മനസിലെന്തോ കണ്ട് കൊണ്ട് തറപ്പിച്ച് പറഞ്ഞു. നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. മഴ ചെറിയ തുള്ളികളായി മാറി കഴിഞ്ഞിരുന്നു.

 

***

മഴയ്ക്ക് ശമനമൊന്നും കാണാതെ വന്നപ്പോൾ സ്രാവൺ തിരികെ വീട്ടിലേക്ക് പോവാനായി ചായപീടികയിൽ നിന്നും ഇറങ്ങി. ഫോണിൽ റെയ്ഞ്ച് കിട്ടുന്നില്ല ആർക്കും വിളിക്കാനോ മെസേജയക്കാനോ ഒരു വഴിയുമില്ല. വണ്ടിയാണങ്കി കുഞ്ഞൂട്ടൻ കൊണ്ട് പോവുകയും ചെയ്തു. അവൻ പോയിട്ട് കുറച്ച് നേരമായിരിക്ക്ണു. ഒരാപത്തിനുള്ള ലക്ഷണമാണോ എന്ന് സംശയമുള്ളതിനാൽ ഈ കാര്യം നേരത്തേ തന്നെ ഗോവിന്ദൻ മാമയെ അറിയിക്കണം. അവൻ വേഗം ചായകടയിൽ നിന്നുമിറങ്ങി. പുറത്ത് നല്ല മഴയാണ്. ഇനി ഇത് ചോരുമെന്ന് നോക്കി നിന്നിട്ട് കാര്യമില്ല.

 

“”ചേട്ടാ രുഗ്മിണിയേച്ചീടെ കൊച്ചിനെ കൊറച്ച് തടിമാടന്മാര് മാട്ടുശകടത്തിൽ പിടിച്ച് കൊണ്ട് പോന്ന കണ്ടു…””,

 

ശബ്ദം കേട്ട് സ്രാവൺ ഒന്ന് തിരിഞ്ഞ് നോക്കി. മഴനനഞ്ഞൊരു പയ്യൻ സൈക്കളിൽ വന്ന് സ്രാവണിന് പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു. 

 

രുഗ്മിണീടെ കൊച്ച്. അതിനെ പിടിച്ചത് നരേന്ദ്രൻ വല്ല്യച്ഛൻ ആവാനേ വഴിയൊള്ളു. സ്രാവൺ വെറുതെ ആലോചിച്ചു. അതിൽ ചെന്ന് തലവെച്ച് കൊടുക്കണോ. തറവാട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നമാവും. അവൻ കേട്ടത് ചെവി കൊള്ളാതെ സ്രാവൺ മുന്നിലേക്ക് നടന്നു. 

 

ഇനി കുഞ്ഞൂട്ടൻ എങ്ങാനും അവിടേക്ക് പോയി കാണുവോ… ദേവി… അന്ന് ക്ഷേത്രത്തിൽ വച്ച് നടന്നത് എങ്ങാനും. സ്രാവൺ നെഞ്ചിലൊന്ന് കൈ വച്ച് പോയി. മുന്നിലേക്ക് വച്ച കാലുകൾ പെട്ടന്ന് നിശ്ചലമായി. അവൻ വേഗം തിരിച്ച് സൈക്കളിലിരിക്കണ പയ്യനടുത്തേക്ക് എത്തി. 

 

“”ടാ നീ പൊറകിൽ കയറ്..””,””ഞാൻ ചവിട്ടി ക്കോളാം…””,

 

നിർദ്ദേശം ലഭിച്ചതും പയ്യൻ സൈക്കിൾ നേരെ സ്രാവണ് കൈമാറി. അവൻ പയ്യനേയും കൂട്ടി സൈക്കിൾ വേഗം രുഗ്മിണിയുടെ വീട് ലക്ഷ്യമാക്കി ചവിട്ടി. 

***

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.