പതിനേഴാം ? തീയാട്ട് {Sajith} 457

“”അവടെ കെടക്കട്ടെ…””,””ആർക്കാ ചേദം…””,””അവള് എവടെ, അഹ് പെഴച്ചവള്…””,””രുഗ്മിണീ……””,

 

വീടിനകത്തേക്ക് നോക്കി അയാൾ ഉറക്കെ വിളിച്ചലറി. പിന്നിലേക്ക് കൈയ്യടിച്ച് വീണതിനാൽ കുഞ്ഞിൻ്റെ തോളുകൾ വേദനിക്കാൻ തുടങ്ങി. അവൾ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു. 

 

മഴവെള്ളം അവിടെയാകെ ചിതറി വീണുകൊണ്ടേ ഇരുന്നു. കൂട്ടത്തിലൊരുത്തൻ കുനിഞ്ഞ് പാറുവിൻ്റെ വായിൽ തിരികിയിരുന്ന തോർത്ത് വലിച്ച് പുറത്തെടുത്തു. 

 

കുഞ്ഞിന് ചെറിയൊരാശ്വാസം തോന്നി. അവൾ കണ്ഡത്തിലൂടെ ഉമിനീരിറക്കി. ശേഷം വായ തുറന്ന് മാനത്ത് നിന്നും പൊട്ടി വീഴുന്ന വെള്ളം കണ്ണടച്ച് കൊണ്ട് വായിലേക്കെടുത്തു. ശക്തിയിൽ പെയ്യുന്ന മഴവെള്ളം മൂക്കിലേക്കിറങ്ങിപോവുമ്പോൾ കുടിച്ച വെള്ളം ചുമച്ചു കൊണ്ട് പുറത്തേക്ക് തുപ്പി വീണ്ടും കുടിച്ച് കൊണ്ടേ ഇരുന്നു. 

 

ശിങ്കിടിയുടെ ശബ്ദം കേട്ട് തളർന്നിരുന്ന രുഗ്മിണി വേഗം ചാടി എഴുന്നേറ്റു മിറ്റത്തേക്ക് ഓടിയിറങ്ങി. 

 

അവിടെ ശബ്ദവും ബഹളവും കേട്ട് അയലോക്കത്ത് താമസിക്കുന്നവരെല്ലാം കോരിച്ചൊരിയുന്ന മഴയിൽ കൊലായിലിറങ്ങി എത്തി നോക്കി കൊണ്ടിരുന്നു. തടിമാടന്മാരായി രണ്ടുപേർ അവിടെ നിൽക്കുന്നത് കണ്ട് ഇറങ്ങി വന്നവരെല്ലാം തിരികെ വീടിനകത്തേക്ക് തന്നെ കയറി പോയി. 

 

നിലത്ത് കിടന്ന് ചുമക്കുന്ന കുഞ്ഞിനെ കണ്ട് രുഗ്മിണി കരഞ്ഞു കൊണ്ട് അവൾക്കടുത്തേക്ക് ഓടിചെന്നു. ചെളിവെള്ളത്തിൽ കിടക്കുന്ന പാറുക്കുട്ടിയെ രുഗ്മിണി വാരിയെടുത്ത് കൈ കെട്ടിയിരുന്ന തുണി അഴിച്ചുകളഞ്ഞ് മാറോടടുക്കി. 

 

“”എടീ പെഴച്ചവളേ…””,””നിന്നൊടീ നാട് വിട്ട് എവിടേലും പോയി നശിച്ചോളാൻ പണ്ടേ നാട്ട് കൂട്ടം പറഞ്ഞതല്ലേ….””,””പുന്നക്കലെ കുടുംബക്കാരെ പറ്റിയും നരേന്ദ്രൻ മുതലാളിയെ പറ്റിയും ഇല്ലാക്കഥകൾ പാടി നടക്കരുതെന്ന് ഉത്തരവുള്ളതല്ലേ…””,””എന്നിട്ട് ഒരു പീറ ചെറുക്കൻ കൂടെ ഉണ്ടെന്ന ധൈര്യത്തിൽ നെഗളിക്കാനാണ് ഭാവമെങ്കിൽ രണ്ടിൻ്റേം കൂടെ അവനേം കൊന്ന് വൈജയന്തിയിലെറിയും…””,””കേട്ടോ…””,””ഇനി ഇതുപോലെ ഓരോ അനുഭവങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുക…””,””മറക്കണ്ട…””,

 

വന്ന കൂട്ടത്തിലൊരുത്തൻ രുഗ്മിണിയുടെ നേരെ വിരല് ചൂണ്ടി അലറി. എന്നിട്ട് വലതുകാലുയർത്തി കുഞ്ഞിനെ ചവിട്ടാനായി മുന്നിലേക്കാഞ്ഞു. രുഗ്മിണി വേഗം പാറുവിനെ തൻ്റെ മാറോടടുക്കി ചുറ്റി പിടിച്ചത് കൊണ്ട് ചവിട്ട് കുഞ്ഞിനേറ്റില്ല. തടിമാടൻ്റെ ചവിട്ട് രുഗ്മിണിയുടെ തലയിലാണ് കൊണ്ടത്. അവൾ കുഞ്ഞിനേയും പിടിച്ച് പിന്നിലേക്ക് മറിഞ്ഞു. കുഞ്ഞിനെ മാറോടടുക്കി നിലത്ത് കിടന്ന് കൊണ്ടവൾ കൈകൂപ്പി അയാളോട് ഉപദ്രവിക്കല്ലേ എന്ന് കേണു. അവസാനമായി വിരൽ ചൂണ്ടി മുന്നറിയിപ്പ് നൽകി തടിമാടന്മാർ രണ്ടു പേരും അവിടെ നിന്നും മടങ്ങി. 

 

മഴയുടെ ശക്തി കുറഞ്ഞു വന്ന് കൊണ്ടിരുന്നു. രുഗ്മിണിയേയും മാറിൽ പറ്റിചേർന്ന് കിടക്കുന്ന കുഞ്ഞിനെയും നനച്ചു കൊണ്ട് മഴത്തുള്ളികൾ മണ്ണിലേക്ക് വീണ് അപ്രത്യക്ഷമായി കൊണ്ടിരുന്നു. 

 

അവർ പോയെന്ന് കണ്ടതും അത് വരെ ഭയപ്പാടോടെ വാതിലടച്ചു നിന്ന പുഷ്പ്പേച്ചി വേഗം രുഗ്മിണിക്കടുത്തേക്ക് ഓടിയടുത്തു. കോളനിയിലെ ഭാക്കിയുള്ള ജനങ്ങൾ മുറ്റത്തിറങ്ങി എത്തി നോക്കി എന്തൊക്കെയോ മുറുമുറുത്ത് തിരികെ വീട്ടിലേക്ക് തന്നെ കയറി പോയി.

 

“”മോളെ നീക്ക്…””,

 

പുഷ്പ്പേച്ചി രുഗ്മിണിയെ ഇടതുകൈയ്യിൽ താങ്ങി പിടിച്ച് എഴുന്നേൽപ്പിച്ചു. അവൾ ആകെ ചലനമറ്റൊരു അവസ്ഥയിലായിരുന്നു. പുഷ്പ്പേച്ചി രുഗ്മിണിയെ കൂട്ടി വീടിനുള്ളിലേക്ക് കയറി പോയി. അയയിൽ വിരിച്ച ഒരു തോർത്തെടുത്ത് അവളുടെ തല തുവർത്തി. എന്നിട്ട് തോർത്ത് കൈയ്യിൽ കൊടുത്തു.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.