കാറിന്റെ കോ ഡ്രൈവിങ് സീറ്റ് തുറന്ന് കേശവൻ പുറത്തേക്കിറങ്ങി. മുണ്ടിൻ്റെ കോന്തല കൈയ്യിൽ പിടിച്ച് ഒരു കൈ പുറകിൽ കെട്ടി കേശവൻ ഉമ്മറം ലക്ഷ്യമാക്കി നടന്നു. നരേന്ദ്രൻ കാറ് മുറ്റത്തേ പ്ലാവിൻ ചുവട്ടിലേക്ക് കൊണ്ട് പോയി നിറുത്തി. ശേഷം അയാളും വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് നടന്നു.
നടത്തത്തിനിടയിലും അയാളത് ശ്രദ്ധിച്ചു. എവിടെ നിന്നൊക്കെയോ കുതിരക്കുളമ്പടികൾ കേൾക്കുന്നു. വാളുകളും പരിചയും കൂട്ടിമുട്ടുന്ന ശബ്ദം. അടവുകൾ പടിക്കുമ്പോൾ കൂട്ടിമുട്ടുന്ന കൈ പത്തികളുടെ ശബ്ദവും ഉയർന്ന് കേൾക്കാം. നരേന്ദ്രന് അത്ഭുതമായി. ശതവാഹകരിന്നും പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു. പേരുകേട്ട പെരുമാളരായ തങ്ങൾ കുടുംബത്തോടെ പലവഴിക്ക് പിരിഞ്ഞാണ് കിടക്കുന്നത്. പണ്ടത്തെ അടുവുകളോ പാരമ്പര്യമോ കാത്ത് സൂക്ഷിക്കുന്നതിൽ പെരുമാളന്മാർക്ക് പിഴവ് സംഭവിച്ചിരിക്കുന്നു.
കേശവൻ ഉമ്മറത്തേക്ക് കയറി. നീണ്ട ഒരു കൊലായിയാണ് വീടിനുണ്ടായിരുന്നത്. ഉമ്മറത്ത് പടികൾ കയറി ചെല്ലുന്നവർക്ക് മുഴക്കാനായി ഒരു മണി അവിടെ തന്നെ തൂക്കിയിട്ടിട്ടുണ്ട്. കേശവൻ അതിൽ പിടിച്ച് രണ്ട് പ്രാവശ്യം മുഴക്കി.
അൽപ്പ നേരത്തിൽ ഒരു പയ്യൻ അകത്ത് നിന്ന് ഇറങ്ങി വന്നു.
“”ആരാ…””,””എവിടുന്നാ…””,
നീണ്ട് വെളുത്ത് അത്യാവശ്യം തടിയോട് കൂടിയ അവൻ കേശവനോട് ചോദിച്ചു. നരേന്ദ്രൻ അപ്പോഴേക്ക് നടന്ന് അയാൾകരുകിൽ എത്തിയിരുന്നു.
“”ഞങ്ങൾ കുറച്ചകലേന്നാ…””,””കിഴക്ക് നെയ്വേലിയാറിൽ നിന്നാണ്…””,””ഇവിടുത്തെ ശേഖരനെ ഒന്ന് കാണാനായി വന്നതാണ്…””,
അവൻ ഉമ്മറത്ത് കയറി വന്ന രണ്ടുപേരെയുമൊന്ന് മാറി മാറി നോക്കി. കേശവനും നരേന്ദ്രനും വേഷവിധാനത്തിലും ശരീരപ്രകൃതിയിലും തമിഴ് ദേശത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. രണ്ടുപേരുടെയും നെറ്റിയൽ പീതനറത്തിൽ നീണ്ട കുറികളും ഉണ്ടായിരുന്നു.
“”അച്ഛൻ അകത്തുണ്ട്…””,””നിങ്ങളിരിക്കൂ…””,””ഞാൻ അച്ഛനെ വിളിക്കാം…””,
കൈ പുറകിൽ കെട്ടിക്കൊണ്ട് ആഹ് ചെറുക്കൻ പറഞ്ഞൂ. അത് പ്രകാരം കേശവനും നരേന്ദ്രനും ഉമ്മറ കൊലായിലെ കസേരകളിലായി ഇരിപ്പുറപ്പിച്ചു. പയ്യൻ അകത്തേക്ക് പോയി.
ശേഖരൻ്റെ മൂത്ത മകൻ അശ്വിനായിരുന്നു ഉമ്മറത്ത് വന്ന് കാര്യങ്ങൾ തിരിക്കിയത്. ശേഖരൻ അകത്ത് തൻ്റെ പൂജാമുറിയിലെ ശിവവിഗ്രഹത്തിന് മുൻപിൽ കൈകൂപ്പി കണ്ണുകളടച്ച് നിൽക്കുകയായിരുന്നു. പൂജാമുറി അടയ്ക്കാറില്ല അത് കൊണ്ട് വരുന്നവർക്ക് അകത്താരാണെന്ന് അറിയാൻ കഴിയും. അശ്വിൻ നേരെ പൂജാമുറിയിലേക്ക് തന്നെയാണ് ചെന്നത്. ശേഖരൻ കാലത്തെ അവിടയേ ഉണ്ടാവുവെന്നവനറിയാം.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal