പതിനേഴാം ? തീയാട്ട് {Sajith} 457

കേശവനും നരേന്ദ്രനും മുഖത്തോട് നുഖം നോക്കി…

 

“”ശരി അങ്ങനെ ചെയ്യാം രാമാ…””,

 

രണ്ടു നിമിഷം ആലോചിച്ച ശേഷം കേശവൻ പറഞ്ഞു. രാമൻ്റെ വാക്ക് കേട്ടിടത്തോളം ശതവാഹകർക്ക് തങ്ങളോട് ദേഷ്യമൊന്നുമില്ല. പിന്നെ ദേവൻ്റെ രണ്ടാമത്തെ മകനെ കൊല്ലേണ്ടത് ആവശ്യമാണ്. ശതവാഹകരിപ്പോൾ ഗോവിന്ദനും പുന്നയ്ക്കൽ ഉള്ളവർക്കും ശത്രുക്കൾ തന്നെയാണ്. അവരെ തങ്ങൾക്ക് മിത്രമാക്കി എടുക്കണമെന്ന് കേശവൻ തീരുമാനിച്ചു. 

 

ഉടനേ തന്നെ രാമനോട് യാത്ര പറഞ്ഞവർ ഇറങ്ങി. അവർക്ക് മൂന്ന് ലക്ഷ്യമാണ് ഉണ്ടായിരുന്നത്. 

 

ആദ്യത്തേത് ശതവാഹകരുടെ അഭിലാഷം പോലെ വൈജയന്തി നശിപ്പിക്കുക. രണ്ടാമത്തേത് ദേവൻ്റെ മകനെ കൊല്ലുക. മൂന്നാമത്തേത് ഇതിൻ്റെ എല്ലാം അടിസ്ഥാനം. ശതവാഹകരുമായി കൈ കോർക്കുക. 

 

അങ്ങിനെ രാമൻ്റെ നിർദ്ദേശ പ്രകാരം അവർ രണ്ടൂപേരും തിരുനെല്ലിയിലിരുന്ന് നീലിമ്പപുരത്തേക്ക് യാത്ര തിരിച്ചു. സമയം ഒട്ടും പാഴാക്കാൻ ഉണ്ടായിരുന്നില്ല.

***

 

രാമചന്ദ്രൻ പറഞ്ഞത് പ്രകാരം സഹ്യാദ്രി കടന്ന് കേശവനും നരേന്ദ്രനും നീലിമ്പപുരത്തിൻ്റെ മണ്ണിലെത്തി. കുഞ്ഞൂട്ടൻ വളർന്ന നാട്. ശേഖരനുമായുള്ള ഒത്തുചേരൽ വളരെ രഹസ്യമായിരുന്നത് കൊണ്ട് സ്വന്തം മക്കളേ പോലും അവർ ഒന്നും അറിയിച്ചിരുന്നില്ല. ശതവാഹകരുമായുള്ള സന്ധിയെ കുറിച്ച് അറിയുന്നത് നാലേ നാല് പേർക്ക് മാത്രം. രാമചന്ദ്രൻ കേശവൻ നരേന്ദ്രനും പിന്നെ പുന്നയ്ക്കലേക്ക് ഇവർ മൂന്നുപേരുമയച്ച അവരുടെ ചാരനും മാത്രം. 

 

നേരം പുലർച്ചയോടെയാണ് ചുരമിറങ്ങി നീലിമ്പപുരത്തെ മണ്ണിലേക്കവർ എത്തിച്ചേർന്നത്. നീലഗിരിയിൽ നിന്ന് തണുത്തുറഞ്ഞ് താഴേക്കിറങ്ങിയ കോട ചൂടേറ്റ് വായു വികസിക്കുന്നതോടെ പതുക്കെ ചുരം കേറാൻ തുടങ്ങിയിട്ടുണ്ട്. ആഹ് കോടയെ അതിജീവിച്ചാണവർ കാറ് പായിക്കുന്നത്. ഹെയർപിൻ വളവുകൾ തിരിയുമ്പോൾ കാറിൻ്റെ പിംഗലവർണ്ണമാർന്ന ഹെഡ്ലൈറ്റ് വെളിച്ചം കോടയിൽ തട്ടി ആകമാനം പരക്കുന്നു. വെളുക്കാൻ നേരം ചുരം കയറുന്ന ചില ചരക്ക് ലോറികളല്ലാതെ മറ്റൊന്നും എതിർ വശത്ത് വന്നില്ല. 

 

കാറ് നീലിമ്പപുരത്തിൻ്റെ ഭൂമിയിലൂടെ കുതിച്ച് പാഞ്ഞു. രാമൻ പറഞ്ഞ് തന്ന അടയാളങ്ങൾ വെച്ചുകൊണ്ടാണവർ യാത്ര തുടങ്ങിയത്. അവർക്കിന്നേവരെ മംഗ്ഗലത്തോ അവരുടെ ആളുകളെയോ പരിചയമില്ല. ശേഖരൻ എന്ന വ്യക്തിയെ കണ്ടിട്ട് തന്നെ കാലം കുറേയായി. അങ്ങനെ കുറച്ച് നേരത്തെ യാത്രക്കൊടുവിൽ മംഗ്ഗലത്തിൻ്റെ മുറ്റത്തേക്ക് നരേന്ദ്രൻ്റെ കാറ് വന്ന് നിന്നു.

 

ഒരു പഴയ നാലുകെട്ട് വീട്. അതിനോട് ചേർന്ന് തന്നെ ഒരു ഔട്ട് ഹൗസ് എന്ന് തോന്നിപ്പിക്കും പോലെ ഒരു വീടുകൂടിയുണ്ട്. രണ്ടും പാരമ്പര്യ സ്വത്തായി കൊടുത്തിട്ട് പോയതാണ്. കേശവനും നരേന്ദ്രനും കാറിലിരുന്ന് കൊണ്ട് അതൊക്കെയൊന്ന് വീക്ഷിച്ചു. കുഞ്ഞൂട്ടൻ വളർന്ന തറവാടാണത്. 

 

കേശവനും നരേന്ദ്രനും കാറിന്ലിരുന്ന് നോക്കി നിൽക്കെ  ഒരു കൂട്ടം കുട്ടികൾ കച്ചക്കെട്ടി തച്ചുടുത്ത് വളുകളുമായി അവർക്ക് മുൻപിലൂടെ പോയി. വളരേ ചെറുപ്രായമാണവർക്ക്. എങ്കിലും വാളുപിടിച്ചിരിക്കുന്ന പിടിയിലറിയാം കുട്ടികൾ എത്രത്തോളം അടവ് പടിച്ചവരാണെന്ന്. കേശവനും നരേന്ദ്രനും മുഖത്തോട് മുഖം നോക്കി. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.