പതിനേഴാം ? തീയാട്ട് {Sajith} 457

കുഞ്ഞൂട്ടൻ അപ്പഴാണാലോചിച്ചത് അവരെവിടെ പോയി എന്ന് പുഷ്പ്പേച്ചിയോട് ചോദിച്ചിരുന്നില്ല. പുഷ്പ്പേച്ചി എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ കുഞ്ഞൂട്ടൻ ആകെ മരവിച്ച പോലെ ആയിരുന്നല്ലോ.

 

“”അയ്യോ അത് ചോദിച്ചില്ലപ്പൂ…””,””അപ്പഴത്തെ ഒരവസ്ഥയിൽ ഞാനാകെ സ്റ്റക്കായി പോയിരുന്നു….””,

 

“”മ്മം…””,””നാളെ പോയി ചേച്ചിയോട് ചോദിച്ച് നോക്ക്…””,””എന്നിട്ട് അവരെ കൂട്ടി കൊണ്ടുവാ…””,

 

“”അവരെ തിരിച്ച് കൊണ്ടരാൻ പറ്റില്ലപ്പൂ…””,””ഇന്നലേ തന്നെ കഷ്ടി രക്ഷപെട്ടതാ…””,””ഇതാണവസ്ഥയെങ്കിൽ തിരിച്ച് വന്നാൽ നാട്ട്കാര് അവരെ കൊല്ലും…””,

 

അപ്പൂൻ്റെ കണ്ണിൽ ഭയം നിഴലിച്ചു. അവൾ കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് നോക്കി. അവൻ അവളെയും.

 

“”എന്നാ വേണ്ട കൊണ്ടരണ്ട…””,””എവിടെ ആയാലും കൊഴപ്പൊന്നും ഇല്ലാണ്ടിരിക്കാണെന്ന് കേട്ടാമതി…””,

 

കുഞ്ഞൂട്ടൻ മറുപടി ഒന്നും പറഞ്ഞില്ല.

 

“”ആഹ് കുഞ്ഞില്ലേ…””,””അതിൻ്റെ മുഖം എടക്കെടക്ക് മനസിലിങ്ങനെ തെളിഞ്ഞ് വരാണ് കുഞ്ഞൂട്ടാ….””,

 

അപ്പൂൻ്റെ ശബ്ദം ചിലമ്പിച്ചിരുന്നു. അവള് പേടിക്കുന്നുണ്ടോ എന്ന സംശയം അവനുണ്ടായി. കുഞ്ഞൂട്ടൻ അവളെ രണ്ട് കൈകൊണ്ടും ഒന്ന് വരിഞ്ഞ് ചുറ്റി തന്നോടടുപ്പിച്ചു. അവൻ്റെ ചൂടടിച്ചതും അപ്പു നെഞ്ചിൽ മുഖം ഒളുപ്പിച്ച് കണ്ണുകളടച്ചു. രണ്ടുപേരും ഇഴുകി ചേർന്നത് പോലെ ഉറക്കത്തിലേക്ക് വീണു. 

***

***

നരേന്ദ്രൻ ആകെ മാനസിക സംഘർഷത്തിലാണ്. ഇന്നേവരെ രാമചന്ദ്രൻ ചെയ്ത ക്രിയ്യകൾ പിഴച്ചിട്ടില്ല ആദ്യമായാണ് ഇങ്ങനൊരു സംഭവം. 

 

നേരം കാലത്തെ ആറുമണി ആയിട്ടേയുള്ളു. മുറിയിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് ക്രീം കളർ ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ടിരിക്കുകയായിരുന്നു നരേന്ദ്രൻ. ചെറിയൊരു വെപ്രാളവും വിറയലും കൈകൾക്കുണ്ട്. എങ്കിലും വേഗം ബട്ടൻസുകളെല്ലാം ഇട്ട് മേശയുടെ വലിപ്പിൽ നിന്ന് കാറിന്റെ ചാവിയുമെടുത്ത് അയാൾ വേഗം പുറത്തേക്ക് നടന്നു. നരേന്ദ്രൻ്റെ ഭാര്യ ഇന്ദുമതി ചായയുമായി ഉമ്മറത്തെത്തിയപ്പോഴേക്കും നരേന്ദ്രൻ കാറിൽ കയറി ഇരുന്ന് ചാവി തിരിച്ച് സ്റ്റാർട്ടാക്കിയിരുന്നു. 

 

മുറ്റത്തെ നാട്ടുമാവിനെ വലം വെച്ച് കറുത്ത ആഹ് എക്സ് യൂവി കാർ പൊടിപറത്തി ദൂരേക്ക് പോയി. ഒരു കൈയ്യിൽ ചായക്കപ്പുമായി ആഹ് കാഴ്ച്ച ഇന്ദുമതി ഉമ്മറത്ത് നിന്ന് നോക്കി നിന്നു.

 

നരേന്ദ്രൻ നേരെ പോയത് നെയ്വേലിയാറിലേക്കാണ്. അവിടെ നിന്നും കേശവനെ എടുത്ത് കൊണ്ട് രണ്ടുപേരും തിരുനെല്ലിക്ക് യാത്രയായി. 

***

 

തിരുനെല്ലി…

***

രാമചന്ദ്രൻ തൻ്റെ കളരിയിൽ ചമ്രം പടിഞ്ഞ് കൈകൾ പിന്നിലേക്ക് കുത്തി മുകളിലേക്ക് നോക്കി ഇരിക്കുകയാണ്. അയാൾക്ക് മുൻപിലായി ഒരു വലിയ ഉരുളി ഇരിക്കുന്നു. അതിൽ കറുത്ത നിറത്തിൽ എണ്ണയുടെ കൊഴുപ്പിനോളം വരാത്ത ജലത്തിലും കൊഴുപ്പുള്ള ഒരു ലായനി നിറച്ച് വച്ചിരിക്കുന്നു. രാമൻ നല്ല അസ്വസ്ഥനാണ്. തന്നെ വെല്ലാൻ ആരുമെല്ലെന്ന് സ്വയം ഉണ്ടായിരുന്ന അയാളുടെ ഭാവത്തിന് ആദ്യമായൊരടി കിട്ടിയിരിക്കുന്നു. അതും ഒരു പീറ ചെക്കൻ കാരണം. ഒരു ചെവി കൂക്കി അടച്ചത് പോല് കണ്ണുകളടച്ച് തലയൊരുവശത്തേക്കെ ചരിച്ച് മുകളിലേക്ക് തലയുയർത്തി അസ്വസ്ഥനെ പോലെ അയാൾ ഇരുന്നു. 

 

“”അവനെ കണ്ടെത്താൻ നിനക്കെന്താ കഴിയാത്തത്…””,””ഏഹ്….””,

 

മുന്നിലിരിക്കുന്ന ഉരുളിയിലേക്ക് നോക്കി കൊണ്ടയാൾ അലറി. രാമചന്ദ്രന് കടുത്ത കോപം വന്നിരുന്നു. ഒറ്റക്കുതുപ്പിനയാൾ എഴുന്നേറ്റു. കൈ പിന്നിൽ കെട്ടി തലകുനിച്ച് അങ്ങോട്ടുമിങ്ങോട്ടും അയാൾ നടന്നു. കളരിയിലോ മറ്റു പരിസരത്തോ ആളോ അനക്കമോ ഇല്ല. ശിഷ്യഗണങ്ങളൊന്നും തന്നെ ഇന്ന് വന്നിട്ടുണ്ടായിരുന്നില്ല. 

 

നെറ്റിയിലും കൺപോളകളിലും വരച്ച കറുത്ത കുറികൾ അയാൾ മായ്ച്ചു കളഞ്ഞു. അയാൾ ഇരുന്ന പീഠത്തിന് എതിർവശത്തായി വരച്ചിരുന്ന രക്ഷസിൻ്റെ കോലം കാലുകളാൽ അലങ്കോലമാക്കി. കോലത്തിലെ നിറങ്ങൾ കാലുകളിലൂടെ പറ്റിപിടിച്ചു. ഉരുളിക്ക് നാലുപാടും കത്തിച്ച് വച്ചിരുന്ന നിലവിളക്ക് കോപത്താൽ ഊതിക്കെടുത്തി. വെളിച്ചം പോയതും മുറിയാകെ ഇരുട്ട് നിറഞ്ഞു.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.