പതിനേഴാം ? തീയാട്ട് {Sajith} 457

“”മോൾടെ പേരെന്താ…””,

 

“”സ്വാതീന്നാ ചേച്ചീ…””,””അപ്പൂന്ന് വിളിക്കാം…””

 

അവളും തിരിച്ചൊരു പുഞ്ചിരി നൽകി. ചേച്ചി പിന്നെ കൂടുതൽ സമയം അവിടെ നിന്നില്ല പോവാനായി ഇറങ്ങി, കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞിട്ട് അവർ കേട്ടില്ല. പുഴക്കരയിലൂടെ അവർക്ക് നടന്ന് പോവാനാണ് തോന്നിയത്.

 

നേരം ഇരുട്ടാനായതിനാൽ അപ്പുവും കുഞ്ഞൂട്ടനും പുഴക്കരയിൽ നിന്ന് മടങ്ങി. ഇങ്ങോട്ട് വന്നപ്പോഴുള്ള ചിരിയും കളിയുമൊന്നും അപ്പൂൻ്റെ മുഖത്തിപ്പോഴില്ല. കുഞ്ഞൂട്ടനും നിശബ്ദനായിരുന്നു. പുഴക്കരയിൽ നിറുത്തിയിട്ട വണ്ടി എടുത്തവർ മടങ്ങി. 

 

തിരികെ മടങ്ങും വഴി സ്വർഗ്ഗത്തിലേക്ക് കുഞ്ഞൂട്ടൻ വണ്ടി തിരിച്ചു. അപ്പൂന് രുഗ്മിണിയുടെ വീട് കണിച്ച് കൊടുക്കണമെന്നവൻ പോരുന്നതിന് മുൻപ് കരുതിയിരുന്നു. അതിനായി തിരിച്ചതാണ്. അപ്പു എന്നാൽ അതൊന്നും അവനോട് ചോദിച്ചേ ഇല്ല. 

 

ബൈക്ക് കത്തി നശിച്ച വീടിന് പുൻപിലെത്തി. കുഞ്ഞൂട്ടൻ്റെ തോളിൽ തല ചായ്ച്ചു വച്ച് ആലോചനയിലായിരുന്നു അപ്പു. 

 

“”അപ്പു നീക്ക്…””,””ദാ ഇത് നോക്ക്…””,

 

കുഞ്ഞൂട്ടൻ അവളെ തട്ടി വിളിച്ചു. അവനെന്താണ് കാണിക്കുന്നതെന്നറിയാനായി അവളൊന്ന് തല ഉയർത്തി നോക്കി. 

 

കാഴ്ച്ചകണ്ട് അപ്പു താനേ ബൈക്കിൻ്റെ ഫുഡ്റെസ്റ്റിൽ ചവിട്ടി ഇറങ്ങി. കത്തി നശിച്ച് കരിഞ്ഞ കഴുക്കോലുകൾ അങ്ങിങ്ങായി പൊന്തി നിൽക്കുന്നൊരു കൂര… ഒന്നും മനസിലാവാതെ അവൾ കുഞ്ഞൂട്ടനെ നോക്കി.

 

“”നമ്മളിവിടെ വന്നിട്ടുണ്ടപ്പൂ…””,””രുഗ്മിണീടെ വീട്…””,

 

അപ്പൂന് അപ്പഴാണ് ഓർമ്മവന്നത് അന്ന് വന്നത് ഇതേ വീട്ടിലേക്കാണല്ലോ എന്ന്. അവൾ വീണ്ടും കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് നോക്കി.

 

“”കഴിഞ്ഞ ദിവസം നാട്ട് കാര് ചിലര് തീയിട്ടതാ…””,””ഇപ്പൊ പുഷ്പ്പേച്ചി പറഞ്ഞില്ലേ അതേ പ്രശ്നത്തിൻ്റെ ഓരോ ബാക്കിപത്രം പോലെ…””,

 

വീണ്ടും തിരിഞ്ഞ് നോക്കിയ അപ്പൂൻ്റെ കണ്ണിൽ കാര്യമറിയാത്ത ഒരു നിസ്സഹായത ഉണ്ടായിരുന്നു. അവർ തിരികെ അവിടെ നിന്നും മടങ്ങി.

 

“”ഈ നാട്ടിൽ ഇങ്ങനെയാണോ കുഞ്ഞൂട്ടാ…””,

 

കുറച്ച് നേരത്തെ മൗനത്തിന് ശേഷം അപ്പു സംസാരിച്ച് തുടങ്ങി. സ്വർഗ്ഗത്തിൽ നിന്ന് തിരിച്ചെത്തിയപ്പോൾ സമയം ഏഴരയായിരുന്നു. എല്ലാവരെയും കണ്ട് സംസാരിച്ച് കുഞ്ഞൂട്ടൻ മുറിയിലേക്ക് പോയി. അപ്പു ആരോടും ഒന്നും മിണ്ടിയില്ല. അവളുടെ മുഖം മ്ലാനമായിരുന്നു. ഇന്ദിരാമ്മ അതിനേ കുറിച്ച് കുഞ്ഞൂട്ടനോട് ചോദിച്ചപ്പോൾ അവൻ നിസ്സാര മട്ടിൽ കണ്ണ് രണ്ടും അടച്ച് ഒന്നുമില്ലെന്നാണ് കാട്ടിയത്. അവർക്കിടയിൽ സൗന്ദര്യ പിണക്കങ്ങൾ അങ്ങനെ ഉണ്ടാവാറുണ്ടല്ലോ. അത് പോലെ എന്തെങ്കിലും ആയിരിക്കും ഇതെന്ന് കരുതി അമ്മയും അത് കാര്യമാക്കാൻ നിന്നില്ല. കുഞ്ഞൂട്ടൻ കുളികഴിഞ്ഞ് അത്താഴം കഴിച്ച് മുറിയിൽ വന്ന് കിടക്കുകയായിരുന്നു. എന്നത്തെയും പോലെ പതിനൊന്ന് മണിയോടടുപ്പിച്ച് അപ്പു മുറിയിൽ വന്നു. കതവ് ചാരി അവനോടൊപ്പം കട്ടിലിൽ കയറി നെഞ്ചിൽ തലവെച്ച് കൊണ്ടാണത് ചോദിച്ചത്…

 

“”എങ്ങനെ അപ്പൂ…””,

 

കുഞ്ഞൂൻ അവളെ ഇടത് കൈ കൊണ്ട് ചുറ്റിപിടിച്ചു.

 

“”ആരും സഹായത്തിനില്ലാത്തവരെ ഒറ്റപ്പെടുത്തേം ദ്രോഹിക്കേം ചെയ്യ്ണെ നാട്ട്കാര്…””,

 

“”എനിക്കും അങ്ങനെയാ തോന്നണതപ്പുവോ…””,

 

“”മ്മം…””,

 

വൈജയന്തിപുരത്തിൻ്റെ സൗന്ദര്യമൊന്നും ഇവിടുത്തെ നാട്ടുകാർക്കില്ലെന്ന് അപ്പു മനസിലാക്കി. 

 

“”കുഞ്ഞൂട്ടാ അവരൊക്കെ എവടേക്കാ പോയത്…””,

 

“”ആര്…””,

 

“”അവിടെ താമസിച്ച ആഹ് പെണ്ണും കുട്ടിയും…””,

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.