പതിനേഴാം ? തീയാട്ട് {Sajith} 457

കുറച്ച് ദിവസങ്ങൾക്ക് ശേഷം പുഷ്പ്പ ഭർതൃവീട്ടിലേക്ക് മടങ്ങി. രുഗ്മിണി വൈജയന്തിയിലുമായി. ഇടക്ക് പുഷ്പ്പയെ കാണാൻവന്ന നാരായണിയുടെ കൈയ്യിൽ കുറച്ച് പണം പുഷ്പ്പ ഏൽപ്പിച്ചു. കുമാരിയുടെ സ്ഥലത്തൊരു വീട് വെയ്ക്കാൻ ഉപയോഗിച്ച് കൊള്ളാനായി പറഞ്ഞു. അത് പ്രകാരം മനോജിനെ അടക്കിയ മണ്ണിൽ കുമാരിയും രുഗ്മിണിയും കൂടി ഒരു കൂര വെച്ചു. 

 

“”അപ്പൊഴാണാ പുന്നയ്ക്കലെ നാറി കേശവൻ കുമാരിയെ സാഹായിക്കാമെന്ന പേരിൽ കോളനിയിലെത്തിയത്…””,””രുഗ്മിണിക്ക് ഒരു ജോലി തരപ്പെടുത്തി കൊടുക്കാമെന്നും നരേന്ദ്രൻ വന്ന് കൂട്ടി കൊണ്ടോവുമെന്നും രഹസ്യമായിട്ട് വന്ന് പറയുമ്പോൾ അത് കേട്ട് ഇൻ്റെ അമ്മയുമുണ്ടായിരുന്നു അവിടെ….””,

 

ചക്രവാളം തിരിഞ്ഞ് തിരികെ വർത്തമാനക്കാലത്തിൽ എത്തിനിന്നു. പൊളിഞ്ഞ സൂര്യക്ഷേത്രത്തിലിരുന്ന് കൊണ്ട് പുഷ്പ്പ പറയുന്നതെല്ലാം കേൾക്കുകയാണ് കുഞ്ഞൂട്ടനും അപ്പുവും. 

 

“”പിന്നെ രണ്ട് ദിവസം കഴിഞ്ഞ് നരേന്ദ്രൻ കൂട്ടി കൊണ്ട് പോയതും തിരികെ കൊണ്ടുവന്നാക്കിയതിനും ഇൻ്റമ്മയും കുമാരിചേച്ചിയും മാത്രേ സാക്ഷികളായൊള്ളു…””,””പിന്നെ കൊറച്ചീസം കഴിഞ്ഞിട്ടാ അറിയണെ ഇൻ്റെ രുഗ്മിണിയെ ആഹ് നാറി പെഴപ്പിച്ചെന്ന്…””,””കാര്യറിയുമ്പൊ ഇൻ്റെ കുട്ടി രണ്ട് മാസം പാർവ്വതിയെ വയറ്റിലാക്കി നിക്കായിരുന്നു….””,

 

പുഷ്പ്പ അത് പറഞ്ഞതും മുള ചീന്തിയത് പോലെ കരഞ്ഞ് പോയി. കുഞ്ഞൂട്ടൻ ശിലകണക്കെ ഇരിക്കുകയായിരുന്നു. അവനൊന്നും പറയാനുണ്ടായിരുന്നില്ല. അപ്പു വേഗം ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് പുഷ്പ്പയ്ക്കടുത്തേക്ക് ചെന്നിരുന്നു. പുഷ്പ്പേച്ചിയെ അവൾ ചുറ്റി പിടിച്ചു. ഒരാശ്വാസത്തിനെന്നോണം അവരും അപ്പൂനെ ചുറ്റി. പിന്നെ കുറച്ച് സമയത്തിന് നിശബ്ദത മാത്രം. 

 

ചേച്ചി കണ്ണുകൾ തുടച്ച് ഒന്ന് നിവർന്നു. മൂക്കിലൂടെ ശ്വാസം നീട്ടിവലിച്ചു. ചുറ്റിപ്പിടിച്ചിരുന്ന കൈ അപ്പു അയച്ച് അവരെ സ്വസ്ഥമാക്കി. മനസിലെ വിങ്ങൽ ഒന്നടങ്ങിയതും അവർ വീണ്ടും പറയാനാരംഭിച്ചു.

 

“”കുഞ്ഞൂട്ടാ അന്ന് നാട്ട് കൂട്ടത്തിൽ വച്ച് ഇൻ്റെ കുട്ടീനെ എല്ലാവരും കൂടി തേജോവധം ചെയ്തപ്പോൾ എനിക്കൊന്ന് മിണ്ടാനും കൂടി പറ്റിയില്ലെടാ…””,””മിണ്ടിയാൽ ആരുമറിയാതെ വൈജയന്തിയിലിട്ട് കത്തിക്കുമെന്ന് പറഞ്ഞ് എൻ്റെ വായടപ്പിച്ചു….””,

 

“”എല്ലാ പിശാചുക്കളുടേം മുന്നിൽ ഇൻ്റെ കുട്ടി ആരുടേം താങ്ങില്ലാതെ പിടിച്ചു നിന്നു…””,””ഒന്നും മിണ്ടാണ്ടെ നാട്ട് കൂട്ടത്തിനിടയിൽ നിന്ന എന്നെ അവളൊരു നോട്ടം നോക്കി…””,””കലങ്ങിയ കണ്ണ് വച്ച്…””,

 

“”ആരും സഹായിക്കാനില്ലാന്നായിരുന്നു അതിന്റെ അർത്ഥം…””,””എനിക്കന്ന് കഴിയാതെ പോയെടാ…””,””പാവാ ഇൻ്റെ കുട്ടി…””,””കൈവിടരുത്ട്ടോ….””,

 

പുഷ്പ്പേച്ചി വീണ്ടും അപ്പൂനെ കെട്ടിപിടിച്ച് കരഞ്ഞു. കുഞ്ഞൂട്ടനും അവര് പറഞ്ഞത് കേട്ട് ആകെ വല്ലാണ്ടായി. അവൻ തലകുനിച്ചിരിക്കമാത്രം ചെയ്തു. അവർക്ക് രണ്ടു പേർക്കുമിടയിൽ കിടന്ന് അപ്പുവിർപ്പുമുട്ടി. 

 

നേരം ഇരുട്ടിതുടങ്ങിയിരുന്നു. സ്കൂൾ വിട്ട് കുട്ടികളിപ്പോൾ വന്നിട്ടുണ്ടാവുമെന്ന് പറഞ്ഞ് പുഷ്പ്പേച്ചി കണ്ണുകൾ തുടച്ച് എഴുന്നേറ്റു.

 

“”കുഞ്ഞൂട്ടാ ഞാൻ പോട്ടേടാ…””,””മോളേ ഞാൻ പോട്ടേ…””,

 

നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് പുഞ്ചിരിയോടെ അപ്പൂനെ നോക്കി അവർ പറഞ്ഞു. അവൾ തലയാട്ടി.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.