പതിനേഴാം ? തീയാട്ട് {Sajith} 457

കുഞ്ഞൂട്ടൻ അതെല്ലാം സ്രാവണിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും വേറെ മാർഗ്ഗമൊന്നും ഇല്ലാത്തത് കൊണ്ട് അവിടേക്ക് പോകാൻ തന്നെ ഉറപ്പിച്ചു. സമയം പാഴാക്കാതെ പൊന്തകാടുകൾക്ക് ഉള്ളിലൂടെയുള്ള കുന്നിൻ മുകളിലേക്കുള്ള മൺപാതയിലൂടെ അവൻ ബൈക്ക് ഓടിച്ചു. 

 

പെട്ടന്ന് ശക്തമായൊരു ഇടിമിന്നല്ലാണ് അവനെ അവിടെ എതിരേറ്റത്. അതിൻ്റെ പ്രകാശം അത്രയ്ക്ക് തീവ്രമായിരുന്നു. ഒരു നിമിഷം കുഞ്ഞൂട്ടൻ കണ്ണൊന്ന് അടച്ചു പോയി. അടുത്ത നിമിഷം ശക്തമായി എന്തിലോ തട്ടിയത് പോലെ ബൈക്ക് നിന്നു. പെട്ടന്നുള്ള ആഘാതമായതിനാൽ ഹാൻ്റിലിലുള്ള അവൻ്റെ പിടി വിട്ട് പോയി. ബൈക്കിൽ നിന്ന് അവൻ തെറിച്ച് ദൂരേക്ക് വീണു. 

 

വീണിടത്ത് നിന്ന് വീണ്ടും ഉരുണ്ടുരുണ്ട് കുന്നിൻ ചരുവിലേക്കവൻ പൊയ്ക്കൊണ്ടിരുന്നു. ചെന്നുവീണത് വെള്ളത്തിലേക്കാണ്. അവൻ കണ്ണ് വലിച്ച് തുറന്നു. വേഗം വെള്ളത്തിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല ആരോ അവനെ ശക്തമായി വെള്ളത്തിലേക്ക് തന്നെ വലിച്ച് താഴ്ത്തി കൊണ്ട് പോവുന്നു. അവൻ ശക്തമായി എതിർത്തു കൊണ്ടേ ഇരുന്നു. തന്നെ പിടിച്ചു താഴേക്ക് വലിക്കുന്ന ശക്തിയിൽ നിന്നും അവൻ കഴിയുന്നത്ര രക്ഷപ്പെടാനായി ശ്രമിച്ചു. 

 

അവനതിന് സാധിക്കുന്നില്ല. അൽപ്പ നേരമേ അവന് പ്രതിരോധിക്കാൻ സാധിച്ചൊള്ളു. കുഞ്ഞൂട്ടൻ്റെ കൈ കാലുകളെല്ലാം തളരുന്നതായവന് തോന്നി. കണ്ണിലാകെ ഇരുട്ട് കയറുന്നു. കാലിൽ ചുറ്റിപിടിച്ച് ആരോ ശക്തിയിൽ വെള്ളത്തിലേക്ക് തന്നെ താഴ്ത്തി കൊണ്ടു പോവുന്നതവന് ശരിക്കും അറിയാൻ സാധിക്കുന്നുണ്ട്. ശ്വാസം നിലയ്ക്കാൻ പോവുന്നു. അടുത്ത നിമിഷം അവൻ്റെ മൂക്കിലൂടെ ജലം ശക്തമായി ഇരച്ചുകയറുമെന്നത് ഉറപ്പാണ്. അവസാനമായി കുഞ്ഞൂട്ടൻ കൈ കൊണ്ട് ചുറ്റുമൊന്ന് പരതി. പിടിച്ചു കയറാൻ എന്തങ്കിലുമൊരു പഴുത് കിട്ടുമോ എന്നായിരുന്നു ഉദ്ദേശം. അത് ഫലിച്ചില്ല. പിടി എവിടെയും കിട്ടിയില്ല. അവൻ വെള്ളത്തിലേക്ക് താഴ്ന്ന് താഴ്ന്ന് പോയി. 

 

*** 

 

കുതിരവണ്ടി രുഗ്മിണിയുടെ വീടിന് വെളിയിൽ വന്നെത്തി. അതിൽ നിന്ന് രണ്ട് തടിമാടന്മാർ പുറത്തേക്ക് ഇറങ്ങി. തകർത്തു പെയ്യുന്ന മഴ അവരെ നനച്ചു കൊണ്ടിരുന്നു. വന്നു നിന്ന കുതിരവണ്ടിക്ക് പുറകിൽ കൈകാലുകൾ ബന്ധിച്ച് വായക്കകത്ത് തോർത്ത് മുണ്ട് തിരുകിയ നിലയിൽ ഞെരങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരിക്കുകയാണ് പാറുകുട്ടി. മുറിയും നല്ല നീറ്റലുണ്ട്. ഒരു കൈപ്പത്തിയോളം നീളത്തിൽ തുടയിലായി ഇരുമ്പ് ദണ്ഡിൻ്റെ പൊള്ളിയ പാട് കാണാം. 

 

കൂട്ടത്തിൽ ഒരാൾ പാറുകുട്ടിക്കടുത്തേക്ക് നീങ്ങി. കുതിരവണ്ടിയുടെ പിന്നിലെ മൂടിയിരുന്ന തുണി മാറ്റി പാറുവിനെ കൈയ്യിൽ തൂക്കി തോളിലേക്കിട്ട് പുറത്തേക്കിറങ്ങി  . ശക്തമായി പെയ്യുന്ന മഴവെള്ളം കുഞ്ഞിൻ്റെ മുറിവിലേക്ക് ശക്തിയായി വന്ന് വീണു. അതവളെ ഒരുപാട് വേദനിപ്പിച്ചു. വേദനകൊണ്ടവൾ അയാളുടെ തോളിൽ കിടന്ന് ഞെരിപിരി കൊണ്ടു. 

 

“”അടങ്ങി കിടക്കസത്തേ…””,

 

പാറുവിൻ്റെ മുറിവിൽ ഒന്ന് ഞെരിച്ചു കൊണ്ടയാൾ അലറി. അതേറ്റത് കുഞ്ഞിന് സഹിക്കാൻ ആയില്ല. പാറു ഒന്ന് കുതറി. തടിയൻ്റെ അവളുടെ മേലുള്ള പിടി ഒന്ന് വിട്ടു. കുഞ്ഞ് അയാളുടെ തോളിൽ നിന്നുമൂർന്ന് നിലത്തെ ചെളിവെള്ളം കെട്ടികിടക്കുന്ന തറയിലേക്ക് വീണു. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.