പതിനേഴാം ? തീയാട്ട് {Sajith} 457

അന്ന് പുഷ്പ്പയുടെ ക്ലാസ് ടീച്ചർ കൈമളെന്ന് വിളിപ്പേരുള്ള ഒരു മുരടനായിരുന്നു. ആജാന ഭാഹുവായ ഒരുത്തൻ. എന്നത്തെയും പോലെ കാലത്തെ ക്ലാസിലേക്ക് കയറി വന്നപ്പോൾ അയാൾ കണ്ടത്. കുറച്ച് കുട്ടികൾ ക്ലാസിൻ്റെ മൂലയിൽ നിൽക്കുന്നതാണ്. അയാൾ അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടത് പ്രകാരം കുട്ടികളത് നിക്ഷേധിച്ചു. കാര്യം അന്വേഷിച്ചപ്പഴാണ് പുഷ്പ്പ ബെഞ്ചിലിരിക്കുന്ന കാര്യമയാൾ അറിഞ്ഞത്. 

 

“”ഈ അസത്തിനോടാരാ മോളിൽ കയറി ഇരിക്കാൻ പറഞ്ഞത്…””,

 

രണ്ടലറലിൽ പുഷ്പ്പ പേടിച്ച് വിറച്ച് പോയി.വേഗമവൾ ഭെഞ്ചിൽ നിന്നെഴുന്നേറ്റു.

 

“”കഞ്ഞികുടിക്കാൻ വകയില്ല എന്നിട്ടവൾക്ക് മുകളിൽ കയറി ഇരിക്കാഞ്ഞിട്ടാ…””,””അവിടെ ഇരിക്കുന്ന കുട്ടികൾടെ ണിലയെന്താന്നറിയോടീ നിനക്ക്…””,

 

കൈമളിൻ്റെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ട് ക്ലാസിലെ കുട്ടികളെല്ലാം പുഷ്പ്പയെ നോക്കി ചിരിച്ചു. പുഷ്പ്പ തല താഴ്ത്തി നിന്ന് കണ്ണുകൾ നിറച്ചു. അത് കണ്ട രുഗ്മിണിയുടെ ഉള്ളും ഒന്ന് പിടഞ്ഞു. 

 

“”നിലത്തിറങ്ങി ഇരികാൻ തമ്പുരാട്ടിയോടിനി പ്രത്യേകം പറയണോ…””,””താലപ്പൊലിയോ മറ്റൊ പിടിക്കണോ…””,

 

ഇനിയും ഇരുന്നാൽ തന്നെ പിടിച്ച് ഭിത്തിയിൽ അടിക്കുമെന്ന് തോന്നിയ പുഷ്പ്പ നിലത്തിറങ്ങി ഇരുന്നു. അവളാകെ അപമാനഭാരത്താൽ തലകുനിച്ചിരുന്നു. എല്ലാവരുടെയും മുൻപിൽ നിന്ന് തൊലിയുരിഞ്ഞത് പോലെയവൾക്ക് തോന്നി. കണ്ണുകൾ നിറഞ്ഞു. മടിയിൽ വച്ച ബുക്കിൽ പെൻസില് കൊണ്ടെഴുതിയ അക്ഷരങ്ങളിൽ അവളുടെ കണ്ണുനീര് വന്ന് വീണു. കരഞ്ഞെങ്കിലും ശബ്ദം പുറത്ത് വന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും അവൾ രുഗ്മിണിയെ കുറ്റപ്പെടുത്തിയില്ല. തൻ്റെ ചേച്ചി തന്നോടൊപ്പം പൊടി പുരളാതെ ബെഞ്ചിലിരുന്ന് പഠിക്കണമെന്നേ അവളാഗ്രഹിച്ചൊള്ളു. അതിന് വേണ്ടി ചെയ്തതാണ് ഇപ്പൊ ഇങ്ങനെയായി. 

 

പുഷ്പ്പ തല ഉയർത്താതെ ബുക്കിൽ പെൻസിൽ കൊണ്ട് വരയുകയായിരുന്നു. 

 

“”ചേച്ചീ…””,

 

രുഗ്മിണിയുടെ ശബ്ദം അവടെ ഉയർന്നു. അപ്പോഴാണ് പുഷ്പ്പ തലയുയർത്തി നോക്കുന്നത്. രുഗ്മിണി അതാ തന്നോടൊപ്പം നിലത്തിരിക്കുന്നു. പുഷ്പ്പയ്ക്കാകെ വല്ലാണ്ടായി. 

 

“”അയ്യേ ചേച്ചി എന്തിനാ കരയണെ…””,

 

രുഗ്മിണി തൻ്റെ കൈയ്യിലെ തൂവാല കൊണ്ട് പുഷ്പ്പയുടെ കണ്ണുകളൊപ്പി. പിന്നീട് സ്കൂളിൽ അവരൊന്നിച്ചുള്ള കാലമായിരുന്നു. 

 

രുഗ്മിണിയുടെ സഹായത്തോടെ പുഷ്പ്പ ഒൻപതാം തരം ജയിച്ചു. എസ് എസ് എൽ സിക്കും അവർ ഒന്നിച്ചായിരുന്നു. അവിടെയും നല്ല മാർക്കോടെ പാസാവാൻ പുഷ്പ്പയെ സഹായിച്ചത് രുഗ്മിണിയാണ്. അതിന് ശേഷം പ്രീ ഡിഗ്രിക്ക് രണ്ടുപേരും ചേർന്നു. രുഗ്മിണിയുടെ അച്ഛൻ മനോജിൻ്റെ സഹായത്താലാണ് പുഷ്പ്പ തൻ്റെ പ്രീഡിഗ്രി പഠനം ആരംഭിക്കുന്നത്. രണ്ടുവർഷക്കാലത്തെ അധ്വാനം പുഷ്പ്പ പ്രീ ഡിഗ്രി കഷ്ടി പാസായി കിട്ടി. ഇനി തന്നേക്കൊണ്ട് നടക്കില്ലെന്ന് കണ്ട പുഷ്പ്പ പഠിത്തം അവസാനിപ്പിക്കുകയായിരുന്നു. 

 

അതിനിടയ്ക്ക് ഒരുപാട് മാറ്റങ്ങൾ വൈജയന്തിയിൽ സംഭവിച്ചു. മനോജ് ബാങ്കിൻ്റെയും നാടിൻ്റെയും വളർച്ചയ്ക്ക് പല പദ്ധതികളും ദേവൻ്റെ സഹായത്തോടെ നടപ്പാക്കിയിരുന്നു. അതിലൊന്നായിരുന്നു ആളുകളിൽ നിക്ഷേപശീലം വർദ്ധിപ്പിക്കൽ. നാട്ടിലുള്ള ജനങ്ങളിൽ നിന്നെല്ലാം മാസത്തിൽ ഒരു തുക നിക്ഷേപമായി വാങ്ങി അതിനൊരു നിശ്ചിത ശതമാനം പലിശയും നൽകി. നാട്ടുകാർക്കതൊരു മുതൽക്കൂട്ടായി തോന്നുകയും കൂടുതൽ പേർ ബാങ്കിലേക്ക് നിക്ഷേപ ആവശ്യവുമായി വരുകയും ചെയ്തു. എല്ലാത്തിനും അഭിവർദ്ധകനും രക്ഷാധികാരിയുമായി ദേവനും കൂടെയുണ്ടായിരുന്നു. ദേവനോടുള്ള വിശ്വാസം അതിനൊരു മുതൽക്കൂട്ടായി എന്ന് പറയുന്നതാവും ശരി. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.