പതിനേഴാം ? തീയാട്ട് {Sajith} 457

പുന്നയ്ക്കലെ ദേവനോടൊപ്പം ഒരേ കോളേജിൽ പഠിച്ചതായിരുന്നു മനോജ്. ക്യാമ്പസ് കാലഘട്ടത്തിൽ രണ്ട് പേരും തൊട്ടാൽ പൊള്ളുന്ന വിദ്യാർത്ഥി നേതാക്കളായിരുന്നു. കോളേജിന് മാത്രമല്ല യൂണിവേഴ്‌സിറ്റിക്ക് വരെ തലവേദനയുണ്ടാക്കിയവന്മാർ. വിദ്യാർത്ഥികളുടെ ഏത് പ്രശ്നത്തിലും കയറി ഇടപെടുന്നതിനാൽ ശത്രുക്കളും കുറവല്ല. 

 

സാമ്പത്തികമായി അത്യാവശ്യം ഉയർന്ന നിലയുള്ളവനായിരുന്നു മനോജ്. അയാളുടെ തന്തവഴി നല്ലൊരു ശതമാനം സ്വത്ത് സ്വനാമത്തിൽ വിൽപ്പത്രമാക്കിയതാണ്. കൗമാര പ്രായത്തിൽ അമ്മ നഷ്ട്ടപ്പെട്ട അവൻ അമ്മയുടെ അമ്മവഴിയാണ് ശിക്ഷണം നേടിയത്. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു ആഹ് സ്ത്രീയുമായി മനോജ് ഒത്ത് പോവാതെയായതോടെയാണ് അവനെ അമ്മമ്മ ഏറ്റെടുത്തത്. കാലാന്തരത്തിൽ അമ്മമ്മ മരിച്ചിട്ടും അവൻ അച്ഛനടുത്തേക്ക് പോയില്ല. 

 

അങ്ങനെ ഇരിക്കെ കോളേജ് കാലഘട്ടത്തിലാണ് മനോജ് കുമാരിയെ കണ്ട് മുട്ടുന്നത്. അവൾക്കും ആരുമില്ല. അച്ചനും അമ്മയും ചേട്ടനും ഒരു പ്രകൃതി ക്ഷോഭത്തിൽ നഷ്ട്ടമായി. അതിന്റെ വിഷാദത്തിലായിരിക്കാം ആരോടും കുമാരി അങ്ങനെ സംസാരിക്കില്ല. മനോജിനവളെ ഇഷ്ട്ടമായി. കുമാരിക്ക് തിരിച്ചു. എല്ലാത്തിനും ഒത്താശ ചെയ്ത് കൊടുത്തത് ദേവനാണ്. കോളേജ് കാലത്ത് അവരുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞങ്കിലും ജീവിതം തുടങ്ങിയപ്പോൾ പൂത്ത പൂവെല്ലാം വാടാൻ തുടങ്ങി. 

 

മനോജ് കുമാരിയുമായുള്ള വിവാഹക്കാര്യം തറവാട്ടിൽ അവതരിപ്പിച്ചു. കുലവും കുടുംബക്കാരും പ്രശ്നമായി വന്നു. തറവാട്ടിൽ ആരും തന്നെ സമ്മതിച്ചില്ല. എന്നിരുന്നാലും മനോജ് അവളെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ അവൻ തറവാടുമായുള്ള ബന്ധം എന്നന്നേക്കുമായി വേർപ്പെടുത്തി. 

 

വിൽപ്പത്രം നേരത്തേ തയ്യാറാക്കി വച്ചതിനാൽ സ്വത്തിൻ്റെ കാര്യത്തിൽ തറവാട്ടിൽ ആർക്കും ഒന്നും കൈകടത്താൽ ഒത്തില്ല. അതിൽ നിന്ന് ഒരു നല്ല തുക മനോജിന് ലഭിച്ചു. അത് വച്ച് ദേവനോടൊപ്പം വൈജയന്തിയിൽ കുറച്ചൽപ്പം പറമ്പും ഒരു വീടും വാങ്ങി. പിന്നീട് കുമാരിയുമായി വിവാഹം നടക്കുകയും വൈജയന്തിയിൽ സ്ഥിര താമസമാക്കുകയുമായിരുന്നു. വീടും സ്ഥലവും വാങ്ങി ബാക്കി വന്ന തുകകൊണ്ട് രാജഗൃഹയിൽ അയാളൊരു ബാങ്ക് ആരംഭിച്ചു. കുഴപ്പമില്ലാത്ത പ്രവർത്തനം അതിന് കാഴ്ച്ചവെക്കാൻ സാധിച്ചു. ഈ കാലഘട്ടത്തിൽ രുഗ്മിണി അവർക്ക് മകളായി പിറക്കുകയും ചെയ്തു. 

 

ഇതായിരുന്നു മനോജിനേക്കുറിച്ച് വൈജയന്തിക്കാർക്കുള്ള അറിവ്. അത് ശരി തന്നെയായിരുന്നു. 

 

വർഷം കുറച്ച് വേഗത്തിൽ കടന്ന് പോയി. പുഷ്പ്പയുടെയും രുഗ്മിണിയുടെയും സൗഹൃദം അതിനനുസരിച്ച് വളരുകയും ചെയ്തു. സൗഹൃദത്തിന് മേലെ ഒരു ചേച്ചിയുടെ സ്ഥാനം പുഷ്പ്പയ്ക്ക് രുഗ്മിണി എപ്പോഴും നൽകിയിരുന്നു. പഠനം പോകെ ഒൻപതാം തരത്തിൽ തന്നെ പുഷ്പ്പയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം ഇരിക്കേണ്ടതായി വന്നു. അങ്ങനെ രുഗ്മിണിയും പുഷ്പ്പയോടൊപ്പം ഒൻപതാം തരത്തിൽ ഒരേ ക്ലാസിൽ എത്തിച്ചേർന്നു. 

 

സ്കൂളുകളിൽ ഒരു വിവേചനം നേരിടുന്ന സമയമായിരുന്നു അത്. പണമുള്ള കുട്ടികൾ ബെഞ്ചിലും ഇല്ലാത്തവർ നിലത്തും. പുതിയ ക്ലാസിലേക്ക് വന്ന രുഗ്മിണി കാണുന്നത് തൻ്റെ ചേച്ചി നിലത്തിരുന്ന് പഠിക്കുന്നതാണ്. അവൾക്കതത്ര ഇഷ്ട്ടപ്പെട്ടില്ല. രുഗ്മിണി ഇരുന്ന ബെഞ്ചിൽ പുഷ്പ്പയ്ക്ക് കൂടി ഇടമുണ്ടാക്കിയ ശേഷം രുഗ്മിണി അവളെ വിളിച്ച് തന്നോടൊപ്പം ഇരുത്താൻ ശ്രമിച്ചു. പക്ഷെ വൈജയന്തിയിലെ സമൂഹത്തിൻ്റെ നടത്തിപ്പുവശത്തിനോട് ഇണങ്ങി ചേർന്ന പുഷ്പ്പ രുഗ്മിണിയോടൊപ്പം ബെഞ്ചിലിരിക്കാൻ തയ്യാറായില്ല. ഒന്നാമതേ ഭയമായിരുന്നു. രുഗ്മിണി പക്ഷെ തോൽവി സമ്മതിച്ചില്ല. പുഷ്പ്പയെ പിടിച്ച പിടിയാലെ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ച് ബഞ്ചിൽ കൊണ്ടുവന്നിരുത്തി. അടുത്ത നിമിഷം ബെഞ്ചിലിരുന്ന മറ്റ് കുട്ടികൾ എഴുന്നേറ്റ് മാറി പുഷ്പ്പയോടൊപ്പം ഇരുന്നത് വീട്ടിലറിഞ്ഞാൽ വല്ല്യ വഴക്കാവുമെന്നും അത് കൊണ്ട് ഇരിക്കാൻ സാധിക്കില്ലെന്നും തീർത്ത് പറഞ്ഞു. അവരെല്ലാം എഴുന്നേറ്റ് മറ്റൊരിടത്ത് മാറി നിന്നു. ഇരിക്കാൻ വേറെ ബെഞ്ചുകൾ ഉണ്ടായിരുന്നില്ല. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.