പതിനേഴാം ? തീയാട്ട് {Sajith} 457

“”ഞാനെന്നാ പോട്ടെ ചേച്ചി…””,””വീട്ടിന്ന് പോന്നിട്ട് കൊറേ നേരായി…””,””അന്വേഷിക്കുന്നുണ്ടാവും അവടെ…””,

 

രുഗ്മിണി പറഞ്ഞു. പുഷ്പ്പ അവളോട് ഒന്നൂടെ നന്ദി പറഞ്ഞ് യാത്രയാക്കി. ഊർജ്ജസ്വലയായ ആഹ് പെൺകുട്ടി നടന്നകലുന്നത് നോക്കി പുഷ്പ്പ ക്ഷേത്രത്തിൻ്റെ കാവിൽ ചെറിയമ്മയുമായി നിന്നു. അവിടെന്നായിരുന്നു അവരുടെ സൗഹൃദത്തിന്റെ തുടക്കം…

 

അന്ന് വൈകിട്ട് ക്ഷേത്രത്തിൻ്റെ കമ്മിറ്റി അംഗങ്ങൾ പുഷ്പ്പയുടെ വീട്ടിലെത്തി. നേരത്തെ കൂട്ടി വിവരങ്ങളെല്ലാം വീട്ടിൽ അറിഞ്ഞിരുന്നു. ചെറിയമ്മ ക്ഷേത്രക്കുളത്തിൽ വീണതും രഗ്മിണി ചാടി രക്ഷിച്ചതും കാര്യക്കാർ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതുമെല്ലാം പുഷ്പ്പയുടെ അമ്മ നാരായണി അറിഞ്ഞിരുന്നു. പുഷ്പ്പയുടെ അടുത്ത് നിന്ന് പറ്റിയ തെറ്റാണെന്ന് പറഞ്ഞ് അവൾക്ക് അമ്മയുടെ കൈയ്യിൽ നിന്നും നല്ല പെടകിട്ടി. വീട്ടിലേക്ക് വന്ന കൂട്ടത്തിൽ ബാലകൃഷ്ണ ഉണ്ടായിരുന്നില്ല. എങ്കിലും അയാൾ അറിഞ്ഞിട്ടാണ് സകല തീരുമാനങ്ങളും എടുത്തിരുന്നത്. കാര്യക്കാര് രണ്ട് മൂന്നാളും രാജേഷുമാണ് വന്നത്. 

 

ക്ഷേത്ര ശുദ്ധീകരണത്തിന് എന്തോ ഒരു പൂജ നടത്തണമെന്നും അതിന് വേണ്ട സകല ചിലവും നാരായണി എടുക്കണമെന്നും അവർ പറഞ്ഞു. ക്ഷേത്രം നാടിൻ്റെ മുഴുവൻ വികാരമായതിനാൽ അവർ പറയുന്നത് അനുസരിക്കാനേ സാധിക്കുമായിരുന്നുള്ളു. സമ്മതിച്ച സ്ഥിതിക്ക് നല്ലൊരു തുക അവർ നാലുപേരൂടെ കണക്കാക്കി നാരായണിയോട് പറഞ്ഞു. അവരേക്കൊണ്ടത് താങ്ങാൻ കഴിയില്ലെന്ന് രണ്ട് കൂട്ടർക്കും അറിയാം. എങ്കിലും പരമാധി ചൂഷണം ചെയ്യുക തന്നെ. അവസാനം ഒരു താക്കീതോടെ അത് തീർപ്പാക്കി. തുക നൽകുക അല്ലങ്കിൽ നാട് വിട്ട് പോവുക. ഇതായിരുന്നു തീരുമാനം. വൈജയന്തിയിൽ നല്ലൊരു ജീവിത സാഹചര്യം നേടിയെടുത്തിരുന്നതിനാൽ അവിടം വിട്ട് പോവാൻ അവർക്കാർക്കും മനസ് വന്നില്ല. 

 

കാര്യക്കാരെല്ലാവരും പോയശേഷം തലക്ക് കൈയ്യും കൊടുത്ത് നാരായണി വീടിൻ്റെ കട്ടളയിലിരുന്നു. ഭർത്താവ് നാട്ടിലില്ലാത്ത സമയമാണ് അയാൾ മധുരക്ക് പോയിട്ട് എത്താൻ സമയമെടുക്കും. സഹായിക്കാനും ഇപ്പൊ ആരുമില്ല. ഇത്ര വല്ല്യൊരു തുക എങ്ങനെ കാണുമെന്നായി നാരായണിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. 

 

അന്ന് രാത്രി അത്താഴമായിട്ട് വയലിൽ നിന്ന് കൂലി കിഴിച്ച് കിട്ടിയ അരിയായിരുന്നു. അത് പോലും കഴിക്കാൻ നാരായണിക്കായില്ല. അങ്ങിനേ കിടന്നു. 

 

രണ്ട് ദിവസം കടന്ന് പോയി. ക്ഷേത്രത്തിൽ പണമേൽപ്പിക്കണ്ട ദിവസമായിരുന്നു ഇന്ന്. കൈയ്യിലാണങ്കിൽ കാലണ എടുക്കാനില്ല. പണം കൊടുത്തില്ലങ്കിൽ വൈജയന്തി വിട്ടേ പോവേണ്ടതായിട്ട് വരും. അതിനാണേ തൽക്കാലം നിവർത്തിയുമില്ല. 

 

കാലത്ത് നാരായണി വേലക്ക് പോവാൻ ഇറങ്ങുന്ന നേരത്ത് ഒരാൾ വീട്ടിലേക്ക് കടന്ന് വന്നു. ക്ഷേത്രത്തിൽ നിന്നുള്ള ഒരുവൻ. ഇപ്പൊ തന്നെ അവിടെ വരണമെന്നും പണം നൽകണമെന്നും പറഞ്ഞയാൾ മടങ്ങി. നാരായണി ധർമ്മ സങ്കടത്തിലായി. അവർ പഴയൊരു നൈറ്റിയും അതിന് മുകളിലൂടെ കരിമ്പനടിച്ച ഒരു തോർത്തും എടുത്തിട്ട് ക്ഷേത്രത്തിലേക്ക് നടന്നു. 

 

ഗംഗാധരനും രാജേഷും പിന്നെ കുറച്ച് കാര്യക്കാരും തന്നെയാണ് ഇന്നും ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. നാരായണിയുടെ സ്ഥലത്തൊരു നോട്ടമുണ്ട് ഗംഗാധരന്. കുടുംബ പാരമ്പര്യമായി ലഭിച്ച ഭൂമിയിലാണ് നാരായണി താമസിക്കുന്നത്. റോഡിനരികെ കണ്ണായ ഒരു സ്ഥലം. അതെങ്ങനെ എങ്കിലും കൈക്കലാക്കിയാൽ കൊള്ളാമെന്നുണ്ടയാൾക്ക്. അങ്ങനെ അവസരം പാത്തിരിക്കുമ്പഴാണ് രണ്ട് ദിവസം മുൻപാ സംഭവം നടക്കുന്നത്. അതൊരു കച്ചി തുരുമ്പായിരുന്നു. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.