പതിനേഴാം ? തീയാട്ട് {Sajith} 457

ആഹ് പെൺകുട്ടി ഗംഗാധരന് നേരെ തിരിഞ്ഞ് നോക്കി. മുഖത്തേക്ക് വീണ് ഒട്ടികിടന്ന മുടിയവൾ വകഞ്ഞ് ചെവിക്ക് പിന്നിലേക്കൊതുക്കി. അവളുടെ ഭാഗത്ത് നിന്ന് സംസാരമൊന്നും ഇല്ലാഞ്ഞതിനാൽ. ഗംഗാധരൻ തല്ലാനായി കൈ ഉയർത്തി.

 

കൈ ഒങ്ങാനാഞ്ഞ ഗംഗാധരനെ രാജേഷ് വേഗം പിടിച്ചുവച്ചു. അവൻ അപ്പഴാണ് പെൺകുട്ടിയുടെ മുഖം ശ്രദ്ധിച്ചത്.

 

“”വേണ്ട ഗംഗാധരേട്ടാ…””,””ഇതാ മനോജിൻ്റെ കുട്ടിയാ…””,””പനമ്പറ്റ മനോജിൻ്റെ…””,””നമ്മടെ കൊക്കിലൊതുങ്ങില്ല വടി കളഞ്ഞളാ…””,

 

രാജേഷ് അയാളെ തടഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു. അവൻ തടഞ്ഞത് കൊണ്ട് ഗംഗാധരൻ തല്ലിയില്ല. മനോജ് എന്ന പേര് കേട്ടപ്പോൾ അയാൾ തൊണ്ടയിലൂടെ ഉമിനീരിറക്കി, ഒന്ന് ഭയന്നത് പോലെ. 

 

“”രാജേഷേ ഇത് നമ്മടെ ദേവൻ്റെ കൂടെ നടക്കണ മോജിൻ്റെ കുട്ടിയാണോ..””,

 

ഗംഗാധരൻ ശബ്ദം താഴ്ത്തി ചോദിച്ചു. അതേ എന്ന് രാജേഷ് തലയാട്ടി. അറിയാതെ തന്നെ ഗംഗാധരൻ്റെ കൈയ്യിൽ നിന്ന് വടി നിലത്തേക്ക് വീണു. അൽപ്പ നേരം അയാൾ സ്തംഭിച്ചു നിന്ന് പോയിരുന്നു. ബോധം വീണപ്പോൾ അയാളുടെ ശബ്ദമുയർന്നു. 

 

“”ആഹ്…””,””എല്ലാരും പൊയ്ക്കേ…””,””അസത്തേ ഇതിനേം എടുത്ത് കുടീ പൊയ്ക്കെ…””,””ഞാൻ വൈകുന്നേരം അത് വഴി വരണുണ്ട്….””,””നിൻ്റെ തള്ളയെ ഒന്ന് കാണണമെനിക്ക്…””,

 

പുഷ്പ്പയുടെ നേരെ വിരൽ ചൂണ്ടി അയാൾ പറഞ്ഞു. അവൾ തല കുനിച്ച് നിന്നത് കേട്ടു. പറഞ്ഞവസാനിപിച്ച് അയാൾ ആഹ് പെൺകുട്ടിയെ നോക്കി. അവൾ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന മട്ടിൽ ഇരിക്കുകയാണ്. പറഞ്ഞ് കഴിഞ്ഞ് ഗംഗാധരൻ വേഗം അവിടെ നിന്നും മാറി. ദൂരേക്ക് നടന്നകലുമ്പോഴും അയാൾ ആഹ് കുട്ടിയെ തിരിഞ്ഞ് നോക്കി കൊണ്ടിരുന്നു. 

 

അവശയായി കിടക്കുന്ന ചെറിയമ്മയെ പുഷ്പ്പ തൻ്റെ തോളിൽ താങ്ങി എഴുന്നേൽപ്പിച്ചു. ഒറ്റയ്ക്ക് അവളെ കൊണ്ട് കഴിയില്ലെന്ന് മനസിലാക്കിയ ആഹ് പെൺക്കുട്ടി പുഷ്പ്പയ്ക്ക് മറുവശത്ത് കയറി നിന്നു. രണ്ടുപേരും ചെറിയമ്മയുടെ അപ്പുറവും ഇപ്പുറവുമായി നിന്ന് താങ്ങി പിടിച്ച് കുളക്കരയിൽ നിന്ന് പുറത്തേക്ക് നടന്നു. 

 

പുറത്തെത്തിയ പുഷ്പ്പ പിന്നെ പ്രസാദവും ഒന്നും വാങ്ങാൻ നിന്നില്ല. നേരെ വീട്ടിലേക്ക് തിരിക്കാം എന്ന് കണക്ക് കൂട്ടി. ക്ഷേത്രപരിസരത്ത് നിന്നും നടന്ന് അവർ നാലുപേരും കാവിനടുത്തെത്തിയിരുന്നു. അവിടെയുള്ള അരയോളം ഉയരമുള്ള കോൺക്രീറ്റ് പടവിൽ ചെറിയമ്മയെ ഇരുത്തി. അവര് വിറച്ച് കൊണ്ട് ശ്വാസം നീട്ടി വലിച്ചു. 

 

“”ഇനി കൊഴപ്പൊന്നും ഉണ്ടാവില്ല ചേച്ചി…””,””നന്നായി പേടിച്ചതിൻ്റെയാ…””,

 

വിറയലോടെ ഇരിക്കുന്ന ചെറിയമ്മയെ പരിശോധിക്കുന്ന പുഷ്പ്പയോട് ആഹ് പെൺകുട്ടി പറഞ്ഞു. അവളുടെ സംസാരം നല്ല പക്വതയോടെ ആണെന്ന് പുഷ്പ്പക്ക് തോന്നി. അവളൊരു ചിരിയോടെ പെൺകുട്ടിക്ക് നേരെ തിരിഞ്ഞു. അവൾ പുഷ്പ്പയേക്കാളും പ്രായത്തിൽ ഇളയവളാണ്…

 

“”കുട്ടീടെ പേരെന്താ….””,

 

പുഷ്പ്പ പെൺകുട്ടിയോടായി ചോദിച്ചു.

 

“”രുഗ്മിണിന്നാ ചേച്ചീ…””,

 

പെൺകുട്ടി പേര് പറഞ്ഞു.

 

“”കുട്ടി വൈജയന്തി സ്കൂളിൽ അല്ലേ പഠിക്കണെ…””,””ഞാൻ കണ്ടിട്ട്ണ്ട്…””,

 

അവളൊന്ന് ചിരിച്ചു.

 

“”ഒരുപാട് നന്ദിയുണ്ട്…””,””രുഗ്മിണി വന്നില്ലായിരുന്നേ ഞാനാകെ തളർന്നേനെ….””,

 

രുഗ്മിണി മറുപടിയായി ഒന്ന് ചിരിക്ക മാത്രം ചെയ്തു. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.