പതിനേഴാം ? തീയാട്ട് {Sajith} 457

“”ഏട്ടാ ഞാനെറങ്ങി വലിച്ച് കേറ്റിക്കോളാം…””,””ഇങ്ങനെ കയറിട്ടാൽ ചെറിയമ്മ അതിൽ പിടിക്കില്ല…””,

 

അടികൊണ്ട തുടയും തടവി കരഞ്ഞ് കലങ്ങിയ കണ്ണുകളും തുടച്ച് കൊണ്ട് പുഷ്പ്പ രാജേഷിനോട് പറഞ്ഞു. 

 

“”നീ ഒന്നും ഒണ്ടാക്കണ്ട…””,””അമ്പലക്കടവും അശുദ്ധിയാക്കി നിന്ന് കൊണവധികാരം പറയാണ് നാശം…””,””മാറി നിന്നോ അങ്ങോട്ട് ഇല്ലങ്കി ഇനിയും വാങ്ങും…””,

 

കാര്യക്കാരൻ ഇടക്ക് കയറി പറഞ്ഞു. 

 

“”ഗംഗാധരേട്ടാ ഇത് നടക്കില്ല…””,””കയറിൽ അവള് പിടിക്കണില്ല…””,””എന്താ ഇപ്പൊ ചെയ്യാ…””,

 

“”രാജേഷേ നീയൊന്ന് എറങ്ങിയാൽ…””,

 

“”ഫാ…”””,””ഞാൻ അവടെ കൗണ്ടറിലിരിക്കായിരുന്നു…””,””ഇതിനെ പിടിച്ച് കേറ്റിയാൽ ഇനി വീട്ടീപോയി ഒന്നൂടെ കുളിക്കണ്ടി വരും…””,

 

ഒരു ജീവനേക്കാളും കുളിക്ക് പ്രാധാന്യം കൽപ്പിക്കുന്ന ഒരു സമൂഹം അവിടെ ഉണ്ടായിരുന്നു. 

 

എല്ലാവരും കുളത്തിലേക്ക് നോക്കി നിന്നു. തങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ വയ്യെന്നമട്ടിൽ. പുഷ്പ്പ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കുളപ്പടവിൽ തലയിൽ കൈ വച്ചിരുന്നു. അവളുടെ തോളിൽ പിടിച്ച് കൂട്ടുകാരിയും.

 

“”ധിം….””,

 

അവരാരും പ്രതീക്ഷിക്കാതെ ആരോ ഒരാൾ ഓടിവന്ന് കുളത്തിലേക്ക് എടുത്ത് ചാടി. അവരാരും മുഖം കണ്ടില്ല. ചാടിയ ആൾ വേഗത്തിൽ വെള്ളത്തിലൂടെ ഊളിയിട്ട് പോയി ചെറിയമ്മ നിലകിട്ടാതെ കൈയ്യിട്ടടിക്കുന്നതിനടുത്തെത്തി. നീന്തി ചെന്നയാൾ ഉയർന്ന് വന്ന് ചെറിയമ്മയുടെ മുടിയിൽ കയറി പിടിച്ചു. ശേഷം വലിച്ച് കൊണ്ട് കരയിലേക്ക് നീന്തി. അയാൾ തല പൊന്തിക്കാതെ തന്നാൽ കഴിയുന്നത്ര ശക്തിയിൽ കരയിലേക്ക് കുതിച്ചു. എല്ലാവരും കരയിൽ നിന്ന് ആശ്ചര്യത്തോടെ നോക്കി. കുട്ടികൾക്ക് കൗതുകമായിരുന്നെങ്കിൽ വലിയവർക്ക് അറിയേണ്ടത് ചാടിയ ആളുടെ കുലം എന്താണെന്നായിരുന്നു. 

 

തലകുമ്പിട്ടിരിക്കുന്ന പുഷ്പ്പയെ കൂട്ടുകാരി വിളിച്ച് കാട്ടിക്കൊടുത്തു. അവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. കണ്ണുകൾ തുടച്ച് കുളപ്പടവിലേക്ക് വേഗം ഇറങ്ങി ചെന്നു. 

 

ചെറിയമ്മയെ കൊണ്ടുവരുന്ന ആളെ ഏറെ കൊറേ കണ്ട് തുടങ്ങി. ധരിച്ചിരിക്കുന്നത് പാവാടയും മേലാടയുമാണ് നീളമുള്ള മുടി. ചാടിയിരിക്കുന്നത് ഒരു പെണ്ണാണെന്ന് എല്ലാവർക്കും മനസിലായി. പിന്നീടത് ആരാണെന്നറിയാനുള്ള ആകാംശയായി. നീന്തി അവൾ കരയോടടുത്തു. ഇപ്പൊ പടികളിൽ ചവിട്ടാമെന്ന നിലയായി. ആഹ് പെൺകുട്ടി പടികളിൽ ചവിട്ടി ഉയർന്ന് നിന്നു. വെള്ളത്തിൽ പടർന്നു കിടന്നിരുന്ന അവളുടെ മുടി ശരീരത്തോട് കൂടി ഒട്ടി ചേർന്ന് വന്നു. ഇരുനിറത്തോട് കൂടിയ നീണ്ട മുഖമുള്ള ഒരു പെൺകുട്ടി. അവളുടെ കണ്ണുകളും മൂക്കും നീണ്ടിരിക്കുന്നു. അവൾ കൈയ്യിൽ പിടിച്ചിരിക്കുന്ന സ്ത്രീയെ വേഗം കരയ്ക്കെത്തിച്ചു. 

 

ഓടി വന്ന പുഷ്പ്പ ചെറിയമ്മയെ പിടിച്ച് വേഗം കരയ്ക്ക് കയറ്റി. മുഖത്ത് തട്ടിവിളിക്കുന്ന പുഷ്പ്പയെ മാറ്റിക്കൊണ്ട് ആഹ് പെൺകുട്ടി പടുവുകളിലേക്കിരുന്നു. എന്നിട്ട് വയറിൽ പിടിച്ച് പുതുക്കെ അമർത്തി നോക്കി. 

 

ഇതേ സമയം കൊണ്ട് ഗംഗാധരൻ ഉങ്ങ് മരത്തിൽ നിന്ന് മറ്റൊരു വടികൂടി ഒടിച്ചെടുത്തു. കുളത്തിൽ നിന്ന് കയറി വന്ന പെൺകുട്ടിയെ അയാൾക്ക് കണ്ട് പരിചയമില്ല. ഇരുനിറമായതിനാൽ കുലത്തിലും താഴ്ന്നവളായി അയാൾ കണക്കാക്കി. 

 

ആഹ് പെൺക്കുട്ടി ഒരുവിധത്തിൽ പുഷ്പ്പയുടെ ചെറിയമ്മയുടെ വയറ്റിൽ നിറഞ്ഞ വെള്ളമെല്ലാം കക്കി പുറത്തെടുപ്പിച്ചു. വെള്ളം പോയപ്പോൾ ഒരു ചുമയോടെ അവർ കണ്ണ് തുറന്നു. വീണ്ടും വീണ്ടും ചുമച്ചു. ചുമ നിൽക്കാനെന്നോണം പുഷ്പ്പ അവരുടെ തലയിൽ കൊട്ടികൊടുത്തു. 

 

“”നീ എതാ…””,””എവിടുത്തെയാ കൊച്ചേ…””,

 

പടവിലിരിക്കുന്ന പെൺക്കുട്ടിയോട് ഗംഗാധരൻ ചോദിച്ചു. അവൾ ആരാണെന്നും കുലവും പറഞ്ഞാൽ കൈയ്യിലിരിക്കുന്ന വടികൊണ്ട് പുറം അടിച്ച് പൊളിക്കുമെന്നയാൾ ഉറപ്പിച്ചു. വടിയൊന്ന് മുറുക്കി പിടിച്ചു. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.