പതിനേഴാം ? തീയാട്ട് {Sajith} 457

രാജേഷും കുട്ടികളും സംസാരിക്കുന്നത് പുഷ്പ്പ കേൾക്കുന്നുണ്ട് അവളതിൽ അത്ര ശ്രദ്ധ കൊടുത്തില്ല. അതിൻ്റെ ആവശ്രമുണ്ടായിരുന്നില്ല. ഒന്നാമതേ ക്ഷേത്രക്കുളത്തിലൊന്നും ഇറങ്ങാൻ അവർക്ക് അനുവാദമില്ല പിന്നെന്തിന് ശ്രദ്ധിക്കണം. അവളത് വിട്ട് കുട്ടുകാരിയോട് എന്തോ പറയുന്നതിൽ ശ്രദ്ധിച്ചു. പിന്നെന്തോ ഒരുൾപ്രേരണയിൽ വെറുതെ ചെറിയമ്മ ഇരിക്കുന്നിടത്തേക്കൊന്ന് നോക്കി. അവരെ അവിടെ കാണുന്നില്ല. പുഷ്പ്പയ്ക്ക് തല കറുങ്ങുന്നു. അവൾ കൗണ്ടറിനടുത്ത് നിന്ന് ക്ഷേത്രക്കുളത്തിനടുത്തേക്ക് കുതിച്ചു. കുട്ടികളും രാജേഷും മുൻപിൽ ഓടി പിടച്ച് കടവിൽ എത്തിയിരുന്നു. 

 

ഒരു സ്ത്രീ കുളത്തിൽ മുങ്ങി പോയിരിക്കുന്നു. കൈയ്യ് പൊക്കിപിടിച്ച് വെള്ള പരപ്പിൽ അടിക്കുന്നു. ശ്വാസം കിട്ടാതെ ജീവൻ പോവുന്ന വെപ്രാളം അവിടെ നിന്നവരെല്ലാം നോക്കി നിന്നു. 

 

“”ആരാ…””,””ആരാ ഗംഗാധരേട്ടാ അത്….””,

 

കുളക്കടവിലേക്ക് ഓടി വന്ന രാജേഷ് അവിടെ നിൽക്കുന്ന കാര്യക്കാരനോട് ചോദിച്ചു. 

 

“”അതാ നാരയണീടെ അനിയത്തിയാ…””,

 

അയാളൊരവജ്ഞയോടെ പറഞ്ഞു.

 

“”ഓഹ് നാശം പിടിക്കാൻ…””,

 

മുണ്ട് മടക്കി കുത്തി അയാള് എന്തോ ചെയ്യാനെന്ന പുറപ്പാടിൽ പടവുകളിൽ നിന്ന് തിരിഞ്ഞു. അതേ നേരത്താണ് പുഷ്പ്പ കരഞ്ഞ് കൊണ്ട് ഓടി അവിടേക്ക് വന്നത്. 

 

“”അസത്ത്ക്കളെ നിങ്ങളോട് പറഞ്ഞിട്ടില്ലേ ക്ഷേത്രക്കുളത്തിൽ ഇറങ്ങര്തെന്ന്…””,

 

പുറകിലേക്ക് തിരിഞ്ഞ രാജേഷ് പുഷ്പ്പ ഓടിവരുന്നത് കണ്ടു. അവളോടയാൾ അലറി. രാജേഷിൻ്റെ ശബ്ദം കേട്ട് കുളക്കടവിൽ നിന്നവരെല്ലാം തിരിഞ്ഞ് നോക്കി. അയാളുടെ ശബ്ദം കേട്ട് പുഷ്പ്പ ഒന്ന് ഭയന്നു. ഓടിവന്ന അവൾ അവിടെ തന്നെ നിന്നു, വെപ്രാളത്തോടെ വെള്ളത്തിലേക്കും തന്നോട് ഒച്ചയിടുന്ന രാജേഷിൻ്റെ മുഖത്തേക്കും നോക്കി.

 

“”ആരാ രാജേഷേ അത്….””,

 

കാര്യക്കാരൻ തിരക്കി.

 

“”ഇതാ നാരയണീടെ മോളാ ഗംഗാധരേട്ടാ…””,

 

“”ഓഹോ….””,””ഇതിൻ്റെ കാര്യം ഞാൻ നോക്കിക്കോളാം…””,””നീ വേഗം വെള്ളത്തിൽ കിടക്കുന്ന ജന്തൂനെ കരക്കെത്തിക്കാൻ എന്തങ്കിലും ചെയ്യ്…””,

 

രാജേഷ് പുഷ്പ്പയെ കണ്ണുരുട്ടി നോക്കി കൊണ്ട് അവിടെ നിന്നും പുറത്തേക്കോടി. കാര്യക്കാരൻ കുളത്തിലേക്ക് ചാഞ്ഞു നിന്നിരുന്ന ഉങ്ങ് മരത്തിനടുത്തെത്തി. അതിൽ നിന്ന് സാമാന്യം വണ്ണവും നീളവുമുള്ള ഒരു വടി ഒടിച്ചെടുത്തു. 

 

അത് കണ്ടപ്പഴേ പുഷ്പ്പക്ക് മനസിലായി തന്നെ തല്ലാനാണെന്ന്. അവൾ കരയാൻ തുടങ്ങി. മറ്റ് നിവർത്തികൾ ഒന്നുമില്ല. അവൾ കൈ കൂപ്പി കൊണ്ട് അയാളെ നോക്കി. എന്നാൽ ഗംഗാധരന് ഒരു കൂട്ടവുമുണ്ടായിരുന്നില്ല. അയാൾ വെട്ടിയ വടിയുമായി പുഷ്പ്പയ്ക്ക് അടുത്ത് വന്ന് അയാളുടെ ഇടതു കൈയ്യിൽ അവളുടെ ഇടതുകൈ പിടിച്ചൊതുക്കി. വലതു കൈയ്യിലെ വടി കാലിലേക്ക് ആഞ്ഞടിച്ചു. 

 

“”ടേ….””,

 

നല്ല വേദനയുണ്ടായിരുന്നു. വീണ്ടും അടിവീണു, ഓരോന്നും ഇറച്ചിയിൽ തട്ടുമ്പോൾ പുഷ്പ്പ നിലവിളിക്കും. തനിക്കടികിട്ടുമ്പോഴും അവളുടെ കണ്ണ് കുളത്തിലേക്കാണ്. തല്ല് കിട്ടിയാലും വേണ്ടില്ല എങ്ങനേങ്കിലും ചെറിയമ്മ രക്ഷപ്പെട്ടാൽ മതിയായിരുന്നു. 

 

രാജേഷ് കമ്മിറ്റി ഓഫീസിൽ നിന്ന് അത്യാവശ്യം വലിയ കയറുകൾ എടുത്ത് കൊണ്ട് വന്നു. പുഷ്പയെ തല്ലിയ വടി ഒടിഞ്ഞ് പോയതോടെ കാര്യക്കാരൻ അടിയും നിർത്തി. 

 

രാജേഷ് കയറ് കുളത്തിലേക്ക് എറിഞ്ഞ് കൊടുത്തു. ആർക്കോ വേണ്ടി എന്ന പോലെയാണയാളുടെ കാട്ടലുകൾ. കായറങ്ങിനെ എറിഞ്ഞ് കൊടുത്താൽ അവർ പിടിക്കില്ലെന്ന് കണ്ട് നിൽക്കുന്ന ഏതൊരാൾക്കും മനസിലാവും. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.