ചെറിയമ്മ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. കുട്ടികൾ പോയതിന് പിന്നാലെ അവർ പതുക്കെ നടന്നു. കുളത്തിൻ്റെ പടവുകളിലേക്കിറങ്ങും മുൻപ് ചെങ്കല്ല് കൊണ്ട് കെട്ടിയ കൈവരിയുണ്ട്. ചെറിയമ്മ കുറച്ച് നേരം അതിൽ പിടിച്ച് വെള്ളത്തിൽ കളിക്കുന്ന കുട്ടികളെയും നോക്കി നിന്നു. അവരുടെ ചിരിയും കളിയും അവരുടെ ഉള്ളിൽ വല്ലാത്തൊരു സന്തോഷമുണ്ടാക്കി.
ചെറിയമ്മ കൈവരി വിട്ട് കുളത്തിൻ്റെ ഓരോ പടികളും ഇറങ്ങി ഇറങ്ങി കുളത്തിലേക്കടുത്തു.
“”അയ്യോ എന്താ ഈ അസത്ത് കാണിക്കണെ…””,””ആരേലും ഒന്ന് പിടിച്ച് വയ്ക്ക്….””,
കുളക്കരയിലിരുന്ന് തൻ്റെ വസ്ത്രങ്ങൾ കഴുകുകയായിരുന്നു ക്ഷേത്രത്തിലെ ഒരു പ്രധാന കാര്യക്കാരൻ. മുടിയെല്ലാം ജഡപിടിച്ച് കാഴ്ച്ചയിൽ കുളിയും നനയുമൊന്നുമില്ലാത്ത രൂപം പോലെ ഒരു സ്ത്രീ കുളത്തിലേക്ക് നടന്നടുക്കുന്നത് കണ്ടയാൾ ചെയ്തിരുന്ന പണി നിറുത്തി എഴുന്നേറ്റ് കൊണ്ട് വിളിച്ച് പറഞ്ഞു.
അത് കേട്ട് വെള്ളത്തിലിറങ്ങിയ കുട്ടികൾ പടികളിലേക്ക് നോക്കലും ചെറിയമ്മ കുളത്തിലേക്ക് എടുത്ത് ചാടിയതും ഒപ്പമായിരുന്നു.
“”അയ്യോ കുട്ടികളേ വേഗം കരക്ക് കയറിക്കോളൂ…””,””ആഹ് ചാടിയ പെണ്ണ് അശുദ്ധയാണ്….””,
കേക്കേണ്ട താമസം കുട്ടികളെല്ലാം കരയിലേക്ക് നീന്തിക്കയറി. വെള്ളം പടികളിലേക്ക് കയറി കിടക്കുകയായിരുന്നത് കൊണ്ട് അത്യാവശ്യം ആഴം ചെറിയമ്മ ചാടിയിടത്തുണ്ട്. രണ്ട് പടികൾ വരെ കാണാനൊക്കും പിന്നെ അങ്ങോട്ടൊന്നും കാണില്ല. അവർ ചാടിയിടത്ത് നല്ല ആഴം ഉണ്ടായിരുന്നു. കാലെത്തില്ല. അവർക്കാണങ്കിൽ നീന്തലും അറിയില്ല. ചെറിയമ്മ നിലകിട്ടാതെ കൈ കാലിട്ടടിക്കാൻ തുടങ്ങി. രക്ഷയില്ല അവർ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് പോവുക തന്നെയാണ്. വെള്ളം അവരെ ആഴത്തിലേക്ക് വലിച്ച് കൊണ്ടുപോവുകയാണ്.
“”നാശം പിടിക്കാൻ കുളത്തിലെ വെള്ളം മുഴുവൻ വറ്റിക്കണ്ടി വരുമെന്നാ തോന്നുന്നെ….””,””ടാ ചെറുക്കാ ആഹ് രാജേഷ് കൗണ്ടറിലിരിക്ക്ണ്ടാവും വേഗം പോയവനോട് വിവരം പറയുക…””,
കരയ്ക്ക് കയറി നിൽക്കുന്ന ബാലന്മാരോടായി കാര്യക്കാരൻ പറഞ്ഞു. വെള്ളത്തിൽ മുങ്ങി പൊയ്ക്കോണ്ടിരിക്കുന്ന സ്ത്രീയെ നോക്കി നിൽക്കുകയായിരുന്നു കുട്ടികൾ. കാര്യക്കാരൻ പറഞ്ഞത് കേട്ട് അവരിൽ രണ്ടുപേര് വേഗം ക്ഷേത്ര കൗണ്ടറിലേക്കോടി.
ഇന്ന് കീറിയ ചീട്ടുകളുടെയും മറ്റും എണ്ണമെടുക്കുകയായിരുന്നു രാജേഷ്. അയാളും ക്ഷേത്രത്തിലെ ഒരു മേൽനോട്ടക്കാരനാണ്. കുലത്തിൽ മുന്തിയവൻ. എണ്ണിക്കോണ്ടിരിക്കുമ്പോൾ കുട്ടികൾ ഓടികിതച്ച് കൗണ്ടറിലെത്തി.
“”രാജേഷേട്ടാ…””,””രാജേഷേട്ടാ…””,
ആദ്യം എത്തിയവൻ അയാളെ വിളിച്ചു. അവിടേക്ക് ശ്രദ്ധിച്ചാൽ എണ്ണം തെറ്റുമെന്നതിനാൽ രാജേഷ് പുറത്തേക്ക് നോക്കിയില്ല. അപ്പഴാണ് അടുത്ത ആള് ഓടി കൗണ്ടറിലേക്കെത്തിയത്. അവനും രാജേഷിനെ വിളിച്ചു. രണ്ടുപേരൂടെ വീണ്ടും വിളിച്ച് അവസാനം ക്ഷമകെട്ട് രാജേഷ് എണ്ണക്കം നിറുത്തി.
“”എന്താടാ…..””,
അയാൾ കുട്ടികളോട് ഒച്ചയിട്ടു. പുഷ്പ്പയും കൂട്ട്കാരിയും ഇതൊക്കെ കണ്ട് അടുത്ത് തന്നെ നിൽക്കുന്നുണ്ട്. ചെറിയമ്മ കുളത്തിൽ വീണ കാര്യമൊന്നും അവൾ അറിഞ്ഞിട്ടില്ല.
“”അവിടെ കുളത്തിൽ ഒരു പെണ്ണ് വീണിരിക്ക്ണു…””,””അതിന് നീന്തലറിയില്ല കൈയ്യും കാലുമിട്ടടിക്ക്ണു…””,
“”അയ്യോ….””,
രാജേഷ് ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.
“”നിനക്ക് മുടിയിൽ പിടിച്ച് കയറ്റിക്കൂടായിരുന്നോ….””,
അയാള് മുണ്ട് മടക്കി കുത്തി കൗണ്ടറിന് പുറത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.
“”ഞങ്ങളോട് എറങ്ങണ്ടാന്ന് പറഞ്ഞു…””,
കുട്ടികൾ നിഷ്കളങ്കമായി പറഞ്ഞു.
“”ആര്…””,
“”ഇവിടുത്തെ കാര്യക്കാരൻ….””
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal