കവലയിൽ കൂടി നിന്നവരെല്ലാം അവർ പോവുന്നത് നോക്കി നിൽക്കുകയാണ്. അവൻ പുന്നക്കലെ വീട്ടിലേക്ക് വന്ന ബന്ധുവോ മറ്റോ ആണെന്ന് ചിലർക്കൊക്കെ മനസിലായിരുന്നു. അവരുടെ കഴുകൻ കണ്ണുകൾ നീങ്ങുന്ന ബൈക്കിലേക്കും ബൈക്കിലിരിക്കുന്ന കുഞ്ഞൂട്ടനിലേക്കും രുഗ്മിണിയിലേക്കും പതിഞ്ഞു.
രുഗ്മിണിയെ വീട്ടിൽ ഇറക്കിയ ശേഷം കുഞ്ഞൂട്ടൻ വീണ്ടും ബൈക്കുമെടുത്ത് പാർവ്വതിയെ തിരഞ്ഞ് വൈജയന്തിയിലേക്കിറങ്ങി. അവന് പരിചയമുള്ള ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലേക്കെല്ലാം അവൻ ബൈക്ക് പായിച്ചു. വൈജയന്തിയിലെ ആൾതാമസം വളരെ കുറവായിരുന്നു. വർഷാ വർഷം കഴിയും തോറും കുത്തനെ അത് കുറഞ്ഞ് തന്നെ വരുന്നു. പലരും നാട് വിട്ട് കാടിറങ്ങി മറ്റു ദേശങ്ങളിലേക്ക് പോയിരുന്നു. അതിനാൽ ആളൊഴിഞ്ഞ വീടുകളും തൊപ്പ പിടിച്ച കുറ്റികാടുകളും അവിടെമാകെ ധാരാളം ഉണ്ടായിരുന്നു.
കുഞ്ഞൂട്ടൻ വൈജയന്തി ആകെ പാറുവിനെ അന്വേഷിച്ച് നടന്നിട്ട് ഒരു തുമ്പും കിട്ടിയില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കെ അവർ കുഞ്ഞിനെ കൊണ്ട് പോയിരിക്കൂ എന്ന് കുഞ്ഞൂട്ടൻ വെറുതെ കണക്ക് കൂട്ടി. വൈജയന്തി കടക്കാനുള്ള സമയവും ആയിട്ടുണ്ടായിരുന്നില്ല.
അവൻ ആദ്യം വൈജയന്തിയിൽ നിന്ന് വെളിയിലേക്ക് പോവാനായുള്ള പുഴക്ക് കുറുകെയുള്ള പാലത്തിലേക്ക് വളരേ വേഗം കുതിച്ചു. വൈജയന്തി കടന്ന് പോവാൻ സമയമായിട്ടില്ലാത്തത് കൊണ്ട് അവിടെ വളരെ പെട്ടന്നെത്തിയാൽ കാണാമെന്നത് ഒരു സാധ്യതയാണ്. ഏകദേശം അഞ്ച് ആറ് കിലോമിറ്റർ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അവൻ ഓടിയെത്തി.
പാലത്തിനരികെ തന്നെ ഒരു ചെറിയ കട അവൻ കണ്ടു. അത് ലക്ഷ്യമാക്കി കുഞ്ഞൂട്ടൻ ബൈക്ക് പായിച്ചു.
“”ചേട്ടാ ഒരു മോട്ടോർ വണ്ടി ഇത് വഴി പാലം കടന്ന് പോവേ മറ്റോ ചെയ്തിരുന്നോ…””,
കടയ്ക്ക് മുൻപിലെത്തിയതും ബൈക്കിലിരുന്ന് കൊണ്ട് തന്നെ അകത്തേക്ക് തല എത്തിച്ച് ചോദിച്ചു.
പഴയ ഒരു കണ്ണട വെച്ച് പെട്രോമാക്സിൻ്റെ വെളിച്ചത്തിൽ പത്രം വായിക്കുകയായിരുന്നു കടക്കാരൻ. കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ടപ്പോൾ അയാൾ തല ഉയർത്തി കണ്ണട മൂക്കിൻ തുമ്പിൽ നിന്ന് ഒന്ന് കയറ്റി വച്ച് അവനെ നോക്കി.
“”വൈജയന്തിയിലേക്കോ അതോ പുറത്തേക്കോ…””,
അയാൾ കുഞ്ഞൂട്ടനോട് ചോദിച്ചു.
“”വൈജയന്തിക്ക് പുറത്തേക്ക്…””,
“”ഇതുവരെ ഇല്ലല്ലോ മോനേ…””,
“”തീർച്ചയാണോ…””,
“”ഉവ്വെല്ലോ…””,””മഴ തുടങ്ങിയ ശേഷം ഒരു വണ്ടിയും ഇതുവഴി പുറത്തേക്ക് പോയിട്ടില്ല…””,
കുഞ്ഞൂട്ടൻ ഒന്ന് ആലോചിച്ചു. അകത്തേക്കും പുറത്തേക്കും പോയിട്ടില്ലങ്കിൽ അത് വൈജയന്തിക്കകത്തുള്ള ആരുടെയോ വണ്ടി ആയിരിക്കണം. അവൻ വേഗം കടക്കാരനോട് വിവരം തന്നതിന് നന്ദി പറഞ്ഞ് ബൈക്ക് തിരിച്ചു.
കുഞ്ഞൂട്ടൻ വൈജയന്തിയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളെല്ലാം ഒന്ന് തിരക്കി. എവിടെ നിന്നും ഒരു തുമ്പും കിട്ടിയില്ല. ഇനി പോവാനുള്ളത് വൈജയന്തി ചന്തയിൽ നിന്ന് വടക്കലേക്ക് നീങ്ങിയാൽ വിഷ്ണുഗിരിയുടെ ഭാഗമായ കുമുദി കുന്നിന് മുകളിൽ അടഞ്ഞുകിടക്കുന്ന ഒരു പഴയ ബംഗ്ലാവുണ്ട് അവിടേകൂടിയെ പോവാനുള്ളു. കുഞ്ഞൂട്ടൻ സമയം ഒട്ടും പാഴാക്കിയില്ല. ബൈക്ക് നേരെ ബംഗ്ലാവ് ലക്ഷ്യമാക്കി പാഞ്ഞു.
വൈജയന്തി ചന്തകടന്ന് കുന്നുകളാണ്. പണ്ട് തേയിലകൃഷി ചെയ്തിരുന്ന പ്രദേശങ്ങൾ. ഇപ്പൊ അതൊന്നും നോക്കാതെ തേയില ഉയർന്ന് വളർന്ന് കാടുകളാണ്. ആഹ് കുന്നിന് മുകളിലായിട്ടാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അവിടേക്കൊന്നും അങ്ങിനെ ആരും തന്നെ പോവാറില്ല. സൂര്യാസ്ഥമനം കഴിഞ്ഞാൽ പിന്നെ അവിടേക്കെല്ലാം വന്യ മൃഗങ്ങളും മറ്റും ഇറങ്ങി വരുന്നതാണ്. ചെന്നായയുടെയും കരിമ്പുലിയുടെയും ഒക്കെ ആക്രമണങ്ങൾ പലർക്കും കിട്ടിയിരിക്കുന്നു.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal