പതിനേഴാം ? തീയാട്ട് {Sajith} 457

അൽപ്പദൂരം നടന്ന് അപ്പു തിരിഞ്ഞ് കുഞ്ഞൂട്ടനെ നോക്കി. അവളെ തന്നെ നോക്കികൊണ്ടവൻ കുറച്ച് പുറകിലായി നടന്ന് വരുന്നുണ്ട്. പുഴയിലെ കൈ വരികളിലേക്കിറങ്ങി കൊണ്ട് അവനോട് വേഗം വരാനായി അപ്പു വിളിച്ച് പറഞ്ഞു. 

 

അക്കരെ മേലൂരെ കാവിലേക്ക് പോവുന്ന ആളുകൾ അപ്പൂനെയും കുഞ്ഞൂട്ടനെയും നോക്കുന്നുണ്ട്. ചിലരുടെയൊക്കെ കൈയ്യിൽ പെട്രൊമാക്സും കമ്പിളികളും കാണാം. കുഞ്ഞി പെൺകുരുന്നുകൾ പാവാടയും ടോപ്പുമൊക്കെയിട്ടെ അമ്മമാരുടെ കൈയ്യും പിടിച്ച് പുഴക്കരയിലൂടെ കടത്ത് ലക്ഷ്യമാക്കി നടക്കുന്നു. 

 

മാട്ടമ്മലൂടെ അൽപ്പം മുൻപിലേക്ക് നടക്കുമ്പോൾ ചന്ദനമരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നത് കാണാം. അവറ്റകളങ്ങനെ പടർന്ന് നിൽക്കുന്നു കാറ്റിലാടുന്നു. അതിനിടയിലൂടെ ചെറിയ കാൽനടപ്പാതയാണുള്ളത് അത് ക്ഷേത്രത്തിലേക്കും അവിടെയുള്ള കടത്തിലേക്കുമാണ്. 

 

ചെറുകാറ്റിൽ ആടിയുലയുന്ന ചന്ദന മരങ്ങൾക്കിടയിലൂടെ കുഞ്ഞൂട്ടനാണ് മുന്നിൽ നടന്നത്. വെള്ളത്തിൽ കളിയൊക്കെ കഴിഞ്ഞ് പിന്നാലെ അപ്പുവുമുണ്ട്. അസ്തമന സൂര്യൻ വിഷ്ണുഗിരിക്ക് മറുഭാഗത്തേക്ക് താണു കഴിഞ്ഞിരുന്നു. സൂര്യൻ മറഞ്ഞെങ്കിലും പ്രകാശം പോയിരുന്നില്ല. നേരിയ ചുവന്ന വർണ്ണമയമായി ആകാശവും കൂടണയാൻ ആകാശത്തിന് തിരശ്ചീനമായി പാറുന്ന പറവളും ഒരു കാഴ്ച്ചയായി.

 

“”നേരം ഇത്ര വെയിലടിച്ചിട്ടും പുഴയിലെ വെള്ളത്തിന് നല്ല തണുപ്പുണ്ട് കുഞ്ഞൂട്ടാ…””,

 

പുഴവെള്ളത്തിൽ മുഖം കഴുവിയപ്പോൾ അനുഭവപ്പെട്ട തണുപ്പ് അപ്പു പറഞ്ഞു. പുഴയുടെ കൈവരിയിലൂടെ ഇറങ്ങി കയറി നടന്നതിനാൽ തിട്ടയിലെ മണലെലാം കാലിൽ പറ്റിപിടിച്ചിട്ടുണ്ട്. അതൊന്നും കാര്യമാക്കാതെയാണ് അപ്പൂൻ്റെ നടത്തം. 

 

“”മലേടെ മോളീന്ന് വരണതല്ലേ അപ്പൂ അതായിരിക്കും…””,

 

കുഞ്ഞൂട്ടൻ ഒരു ചിരിയോടെ അപ്പൂനെ നോക്കി. ഒരു കളിയാക്കൽ അവൻ ചിരിയിൽ ഒളിപ്പിച്ചിരുന്നോ എന്നൊരു സംശയം…

 

“”എന്താ ചിരിക്കുന്നത്…””,

 

“”ഏയ് ഒന്നൂല്ല….””,

 

കുഞ്ഞൂട്ടൻ പുഞ്ചിരിയോടെ തന്നെ മറുപടി കൊടുത്തു. അവൻ കുറിച്ച് കാലം പിന്നിലേക്ക് ആലോചിച്ചു പോയിരുന്നു. അപ്പൂൻ്റെയും തൻ്റെയും കോളേജ് കാലം. അറിയപ്പെടുന്ന ഒരു കോളേജിലെ നല്ല വിദ്യാഭ്യാസവും പെരുമാറ്റ രീതിയുമൊക്കെയുള്ള സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലെ ഉത്തരവാദിത്തപ്പെട്ട ഒരധ്യാപികയാണ് തന്നോടൊപ്പം ഇപ്പൊ തുള്ളിച്ചാടി നടക്കുന്നത്. അതാലോചിച്ചാണ് അവൻ ചിരിച്ച് പോയത്. 

 

വൈജയന്തിപുഴക്കരയിൽ നിന്ന് അൽപ്പം ഉയർന്ന് കരയിലേക്ക് കയറി കിടക്കുന്ന വലിയൊരു പാറയിലാണ് ഒരുപാട് ആണ്ടുകൾക്ക് മുൻപ് ക്ഷേത്രം നിർമ്മിച്ചത്. പാറക്കല്ലിൽ വെട്ടിയുണ്ടാക്കിയ ഇരുപതോളം നീണ്ടപടികൾ താഴെ കടത്തുവരെയുണ്ട്. ക്ഷേത്രം പടികളോട് ചേർന്ന് തന്നെ പാറക്ക് മുകളിലാണ്. ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതും പാറകൊണ്ടുതന്നെയാണ്. 

 

പൂർണ്ണമായും തകർന്നെന്ന് പറയാൻ ഒക്കില്ല. ഉപേക്ഷിച്ചു പോയതാണെന്ന് വേണമെങ്കിൽ പറയാം. പൂജയോ മറ്റു കർമ്മങ്ങളോ നടക്കുന്നില്ല ആരും സന്ദർശകരില്ല അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കാം. എങ്കിലും പുല്ലോ കാടോ ഒന്നും കയറിയിട്ടില്ല. പരിസരമെല്ലാം വൃത്തിയായി കിടക്കുന്നു. ക്ഷേത്രത്തിന് പുറകിൽ ഒരു ചന്ദന മരം തലയെടുപ്പോടെ നിൽക്കുന്നു. എത്ര വെയിലുദിച്ചാലും അതിൻ്റെ ഛായ ക്ഷേത്ര മുറ്റത്ത് നല്ലൊരു ആശ്വാസമാണ്. 

 

കുഞ്ഞൂട്ടനും അപ്പുവും നടന്ന് കടവത്തെ പടികളിലൊന്നിൽ ചെന്ന് നിന്നു. എന്നത്തെയും പോലെയല്ല ഇന്ന് രണ്ട് മൂന്ന് കടത്തുകാര് കൂടുതലുണ്ട്. അക്കരെ പൂരമായതിനാലാവും. സീസണിലെ കച്ചവടം പോലെ ഇന്ന് അക്കരയ്ക്ക് അത്യാവശ്യം ആളുകള് കാണുമെന്ന് കടത്തുക്കാർക്കറിയാം. 

 

“”കുഞ്ഞൂട്ടാ…””,

 

കൈകെട്ടി ചന്ദനമരത്തിൻ്റെ തണലിൽ പടികളിൽ നിൽക്കുന്ന അവനെ ക്ഷേത്രത്തിൽ നിന്ന് കൊണ്ടൊരു ശബ്ദം എതിരേറ്റു. കുഞ്ഞൂട്ടനും മുൻപെ ആളെ തിരിഞ്ഞ് നോക്കിയത് അപ്പുവാണ് ശേഷം അവനും തിരിഞ്ഞു. വിളിച്ചത് പുഷ്പ്പേച്ചിയായിരുന്നു. അവരെ കണ്ടപ്പോൾ അപ്പൂനെയും വിളിച്ച് കുഞ്ഞൂട്ടൻ ക്ഷേത്ര പടിക്കെട്ട് കടന്ന് മുറ്റത്തേക്ക് കയറി. മുറ്റമാകെ കല്ലുകൾ പതിപ്പിച്ചിരുന്നു. ചെരുപ്പിടാതെ കല്ലുകൾക്കുമേൽ കാല് വയ്ക്കുമ്പോൾ ഒരു തണുപ്പനുഭവപ്പെടും. കുഞ്ഞൂട്ടനും അപ്പുവിനും അതുണ്ടായി. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.