“”അയ്യോ…””,””മതി…””,””ഞാനൊന്നും പറഞ്ഞില്ല…””,””അതില് കത്തി കേറാതെ ഇവടെ കെടക്ക്…””,
കുഞ്ഞൂട്ടൻ അവളെ ഒന്നൂടെ വരിഞ്ഞ് ചുറ്റി. അപ്പു അവളുടെ മുഖം അവൻ്റെ നെഞ്ചിലൊളിപ്പിച്ചു. നെഞ്ചിൽ നനവ് പടരുന്നത് കുഞ്ഞൂട്ടൻ അറിയുന്നുണ്ടായിരുന്നു.
“”ഇപ്പൊ എന്തിനാ ഇൻ്റെ കുട്ടി കരയണെ…””,””ഏഹ്…””,
“”പിന്നെ നീ അങ്ങനൊക്കെ പറഞ്ഞാ…””,
“”പൊട്ടീ…””,””നീ ഒന്നാലോചിച്ച് നോക്ക്…””,””ആരും ഇല്ലാത്തവനല്ലേ ഞാനിപ്പൊ…””,””ഇത്രകാലം ഒരിടത്ത് കഴിഞ്ഞിട്ട് പെട്ടന്നൊരു സുപ്രഭാതത്തിൽ അവിടുത്തെ ആരുമല്ലാന്നറിയുമ്പോൾ ഉണ്ടാവുന്ന ഒരു ഒരു ഫീല്ണ്ടല്ലോ…””,””അതാ എൻ്റെ പ്രശ്നം…””,””നീന്നേം ഇന്ദിരാമ്മേനേം മാത്രേ ഞാൻ സ്വന്തായി കരുതിയിട്ടൊള്ളു…””,””നമ്മടെ ഇഷ്ട്ടം കാരണം ചെലപ്പൊ ബന്ധുക്കളെല്ലാം പിരിഞ്ഞേക്കാം എല്ലാവരും എതിർത്തേക്കാം…””,””എല്ലാവരേം പിണക്കേണ്ടിവന്നാൽ ചെലപ്പൊ എനിക്ക് നിന്നെ നഷ്ടാവും…””,
“”പിന്നേ അത് നീ അങ്ങട്ട് തീരുമാനിച്ചാ മതിയോ…””,””ആരേം പെണക്കാണ്ട് എൻ്റെ കൂടെ ജീവിക്കാണ്ട് പിന്നെ മോൻ എന്ത് ചെയ്യാനാ പരിപാടി…””,””നമ്മടെ ഇഷ്ട്ടോ….””,
“”അറിയില്ല…””,
“”എല്ലാരേം തൃപ്തിപ്പെടുത്തി എന്നെ ഒരു സഹോദരിയായി കാണാനാണോ മോൻ്റെ പ്ലാൻ…””,
അപ്പു കത്തി കയറുന്ന കണ്ട് കുഞ്ഞൂട്ടന് ചിരിവന്നു. അവൻ നീട്ടി ഒരു പുഞ്ചിരിയോടെ അതേ എന്ന് തലയാട്ടി.
“”കൊല്ലും ഞാൻ നാശം പിടിച്ചതേ…””,
“”പിന്നെ നീ തന്നെയല്ലേ അന്നൊരിക്കെ ചുങ്കത്തറ വച്ച് പറഞ്ഞത് നീ സഹോദരിയാണന്നൊക്കെ…””,
“”എപ്പൊ…””,””ഞാനോ…””,””പച്ച നൊണ…””,
അപ്പു തലയിൽ കൈ വച്ചു.
“”നിനക്കെന്താ ഇപ്പൊ…””,””പഴയതൊക്കെ ആലോയിക്കാൻ മാത്രം എന്താ ഇപ്പൊ ഇണ്ടായെ…””,
വീണ്ടും കുഞ്ഞൂട്ടൻ്റെ നെഞ്ചിലേക്കൊതുങ്ങി അവൾ പറഞ്ഞു.
“”ഒന്നും ഇണ്ടായൊന്നുമില്ല…””,””ഗോവിന്ദൻ മാമ ആശിഷിൻ്റെ കാര്യം ഇങ്ങനെ പറയ്ണ്ടായി…””,””ഇനി അവനെ എങ്ങനും പിടിച്ച് നിന്നെ കെട്ടിക്കോ…””,
കുഞ്ഞൂട്ടൻ ഒളി കണ്ണിട്ട് അപ്പൂനെ നോക്കി കൊണ്ട് പറഞ്ഞു.
“”എടാ തെമ്മാടീ….””,
കുഞ്ഞൂട്ടൻ നുണ പറയാണെന്നും അതില് ചെറിയൊരു അസൂയ ഉണ്ടെന്നും അവൾക്ക് മനസിലായി.
“”നിനക്ക് ഏറ്റവും വിശ്വാസം എന്തിലാ…””,
“”എനിക്കോ…””,””എനിക്ക് ഏറ്റവും വിശ്വാസം ഇൻ്റെ അപ്പൂനെ തന്നെ…””,
“”ഉവ്വ അത് ഞാനിപ്പൊ കണ്ടും കേട്ടും ബോധിച്ചല്ലോ…””,””പറ കുഞ്ഞൂട്ടാ എന്തിലാ വിശ്വാസം…””,
കുഞ്ഞൂട്ടൻ ഒന്ന് ആലോചിച്ച് നോക്കി. വലതുകൈയ്യിൽ അപ്പൂനെ ചുറ്റി പിടിച്ചിരിക്കുകയും ഇടത് കൈ കഴുത്തിലെ മാലയിൽ ചുറ്റിപ്പിടിച്ചിരിക്കുകയുമായിരുന്നു. അവൻ്റെ കണ്ണിൽ ആഹ് മാല പെട്ടു.
“”ഇതില് വിശ്വാസ്ണ്ട്…””,
ഉൾപ്രേരണയിലാണവൻ പറഞ്ഞത്.
“”എന്നാ ഞാൻ ഇതിൽ തോട്ട് സത്യം ചെയ്യുന്നു…””,
അപ്പു കുഞ്ഞൂട്ടൻ്റെ കഴുത്തിലെ മാലയിലെ സൂര്യ മുദ്രയിൽ കയറി ഒറ്റപിടി. ചിടിച്ച പിടിയിൽ കുഞ്ഞൂട്ടൻ്റെ കൈയ്യിൽ നിന്നത് വഴുതിയും പോയി.
“”അയ്യോ ചൂട്….””,
തോട്ടത് പോലെ അപ്പു കൈ തിരിച്ച് വലിച്ചു.
“”ആഹ്…””,””ഈ പണ്ടാരം നീ എവടേങ്കിലും കൊണ്ടോയി കളയുന്നുണ്ടോ…””,””മനുഷൻ്റെ കൈ പൊള്ളി…””,
അപ്പു പറഞ്ഞത് കേട്ട് കുഞ്ഞൂട്ടനും അത്ഭുതമായി. മുൻപൊരിക്കൽ പറഞ്ഞിരുന്നെങ്കിലും അവൾക്കത് തോന്നിയതായിരിക്കും എന്നാണവൻ കരുതിയത്.
“”പോള്ളേ…””,””എവടെ നോക്കട്ടെ…””,
മെല്ലിച്ച് നീണ്ട അപ്പൂൻ്റെ കൈ അവൻ സ്വന്തം കൈയ്യിലേക്ക് വച്ചു. അവൾ പറഞ്ഞത് ശരിയായിരുന്നു. പക്ഷെ പൊള്ളീട്ടൊന്നുമില്ല ഒന്ന് ചുവന്നിട്ടുണ്ട്. ഇതിപ്പോ എന്ത് പറ്റിയെന്നവന് ഒരു പിടിയുമില്ല. അവൾടെ കൈയ്യിൽ കുഞ്ഞൂട്ടൻ ഊതിക്കൊടുത്തു. ചെറിയൊരാശ്വാസം തോന്നിയതും മതിയാക്കാൻ അപ്പു പറഞ്ഞു. കുഞ്ഞൂട്ടന് മാലയിൽ തൊടുമ്പോൾ പ്രത്യേകിച്ച് ഒന്നും അനുഭവപ്പെടാറില്ല. ചൂടോ തണുപ്പോ ഒന്നും. ഇതിപ്പൊ എന്ത് സംഭവിച്ചെന്ന് അവനൊരു പിടിയുമില്ല.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal