കുഞ്ഞൂട്ടൻ അങ്ങനെ മാലയും നോക്കി കിടക്കുമ്പോഴാണ് അപ്പു പെട്ടന്ന് മുറിയിലേക്ക് കയറി വന്നത്. അവൾ മുറിക്കകത്ത് കയറി തലയിട്ട് പുറത്തേക്ക് നോക്കി ആരും അവിടെയെങ്ങുമില്ല. മുത്തശ്ശി കട്ടിലിൽ നിന്ന് വീണിരുന്നതിനാൽ റോജ മുകളിൽ നിന്ന് കിടത്തം മുത്തശ്ശിയോടൊപ്പം താഴത്തേക്കാക്കിയതിനാൽ അവളും ഇത് വഴിയൊന്നും വരാറില്ല. ആരും വരുന്നൊന്നുമില്ലെന്ന് ഉറപ്പാക്കി അവൾ വാതിൽ പൂട്ടി.
മേടമാസം അവസാനത്തോട് അടുക്കുന്നത് കൊണ്ട് അവിടമെമ്പാടും അത്യാവശ്യം ചൂടാണ്. മുറിയിലെ സീലിംഗ് ഫാൻ കറങ്ങുന്നുണ്ടെങ്കിലും ഷർട്ടിൻ്റെ മുകളിലെ മൂന്നു ബട്ടണുകൾ തുറന്നിട്ടാണ് കുഞ്ഞൂട്ടൻ കിടക്കുന്നത്. അതിനോടൊപ്പം മാലയിലും പിടിച്ചിരിക്കുകയാണ്. വാതിലടച്ച് അപ്പു കുഞ്ഞൂട്ടനോടൊപ്പം കടിലിൽ കയറി കിടന്നു.
“”നിൻ്റെ പേടിയൊക്കെ മാറിയോ പെണ്ണേ…””,
കുഞ്ഞൂട്ടനെ ചുറ്റിവരിഞ്ഞ് വലത് കാലെടുത്ത് അവൻ്റെ മേലേക്കിട്ട് കെട്ടിപിടിച്ചു കിടക്കുന്ന അപ്പൂനോടായി ചോദിച്ചു. അവൾക്കുണ്ടോ വല്ല കുലുക്കവും.
“”ഭയമാ എനക്കാ….””,””ഹ…ഹ…ഹ…””,
“”ങേഹ്…””,””തമിഴാ…””,””ഇതൊക്കെ എപ്പൊ ഒപ്പിച്ചു…””,
“”അതാ ഗൗരി പറയണ കേട്ട് പഠിച്ചതാ…””,””എങ്ങന്ണ്ട്…””,
“”മ്മം…””,””കൊള്ളാം…””,””ആരേലും കാണുന്നുള്ള നിൻ്റെ പേടിയൊക്കെ എതിലേ പോയപ്പു…””,
“”ഞാനെന്തിനാ പേടിക്കണത്…””,””നമ്മടെ കാര്യം ഈ വീട്ടിൽ അറിയാൻ ഇനി ബാക്കി ആരുമില്ലടാ പൊട്ടാ…””,
“”അറിഞ്ഞതൊക്കെ അവിടിരിക്കട്ടെ…””,””ഒരുപാടാഗ്രഹിച്ചിട്ട് അത് കിട്ടിയില്ലങ്കിൽ വല്ല്യ സങ്കടാവുട്ടോ…””,
കുഞ്ഞൂട്ടൻ എന്തോ അർത്ഥം വച്ച് പറഞ്ഞു.
“”പിന്നെ കിട്ടാണ്ടിരിക്കല്ലേ….””,
അപ്പു ഒന്ന് നിറുത്തി. എന്തോ ആലോചിക്കുന്നത് പോലെ മുകളിലേക്ക് നോക്കി.
“”നിനക്കെന്നെ ഇട്ടിട്ട് പോവാൻ വല്ല പദ്ധതിയും ഉണ്ടോടാ…””,””പറയടാ തെണ്ടീ…””,
കുഞ്ഞൂട്ടനെ ചുറ്റിവരിഞ്ഞ കൈകൊണ്ട് അവൻ്റെ കഴുത്തിൽ ഒരുപിടിപിടിച്ച് കൊണ്ടപ്പു ചോദിച്ചു.
“”ആഹ്…””,””എന്താ നീ ഈ കാണിക്കണെ അപ്പൂ…””,””ഞാനതല്ല ഉദ്ദേശിച്ചത്…””,
“”പിന്നെ…””,
അപ്പൂൻ്റെ കൈ അവൻ സാവധാനം എടുത്തുമാറ്റി. എങ്കിലും അവനെ വിടാതെ അവൾ നേരത്തേപോലെ ചുറ്റി വരിഞ്ഞു.
“”ഗോവിന്ദൻ മാമക്ക് സ്വന്തക്കാര് കഴിഞ്ഞേ വേറെ ആരുമൊള്ളു…””,””അവര് ചോദിച്ചാൽ മാമ പറ്റില്ലാന്ന് പറയില്ല…””,
കുഞ്ഞൂട്ടൻ എന്താണ് പറയാൻ വരുന്നതെന്ന് അപ്പു ശ്രദ്ധിച്ചിരിക്കുകയാണ്.
“”അവരെങ്ങാനും നമ്മടെ ബന്ധത്തിന് എതിർത്ത് നിന്നാൽ…””,
“”വെറുതെ എന്തിനാ അപ്പൂ ഓരോന്ന് ആഗ്രഹിച്ച് കൂട്ട്ണെ…””,
“”വെറ്തെ ആലോയിക്കേ….””,””അപ്പൊ നിനക്കത്രേ ഒള്ളൂ…””,
കുഞ്ഞൂട്ടൻ്റെ ചെറിയൊരു വാക്കിൽ അപ്പൂൻ്റെ കണ്ണ് നിറഞ്ഞുവരുന്നടവൻ ശ്രദ്ധിച്ചു.
“”പറയടാ…””,””അപ്പൊ നിനക്കത്രേ ഒള്ളോന്ന്…””,
ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുന്ന കുഞ്ഞൂട്ടൻ്റെ മുഖം പിടിച്ച് തൻ്റെ നേരെ ആക്കി കണ്ണിലേക്ക് തന്നെ നോക്കി അപ്പു ചോദിച്ചു. അവന് അവളുടെ കണ്ണുകളെ നേരിടാനാവാതെ തല തിരിച്ചു.
“”ഞാൻ പോണു…””,
അത്ര നേരം കിടന്നിരുന്ന അപ്പു കുതിച്ച് എഴുന്നേറ്റു. കട്ടിലിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങിയതും കുഞ്ഞൂട്ടൻ തടഞ്ഞു. അവനവളെ വരിഞ്ഞ് മുറുക്കി നെഞ്ചിലേക്കിട്ടു. അവള് പിണങ്ങിയാൽ കുഞ്ഞൂട്ടനെ കൊണ്ട് ചിലപ്പോൾ പിണക്കം മാറ്റാൻ പറ്റിയെന്ന് വരില്ല. അപ്പൊ പിണങ്ങുന്നതിന് മുൻപേ അവളെ തടയുക തന്നെ.
“”ഞാൻ പറയട്ടെ നീ ഇവടെ കിടക്കപ്പു…””,
“”നീ ഇനി ഒന്നും പറയണ്ട…””,””ഈ ഇടയായി നിനക്കെന്തൊക്കെയോ മാറ്റം വരുന്നത് ഞാൻ ശ്രദ്ധിച്ചു…””,””എന്നെ വിട്ട് എവിടെയും പോവാത്ത ചെക്കനിപ്പൊ എന്നെ കാണേ വേണ്ട…””,””കാലത്തേ പോയാൽ കയറിയ വരുന്നത് പാതിരായ്ക്കാ…””,””ഞാൻ എന്തേലും കഴിച്ചോ കുടിച്ചോ ഒന്നും അറിയണ്ടല്ലോ…””,
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal