പതിനേഴാം ? തീയാട്ട് {Sajith} 457

“”ഞാനതൊക്കെ പണ്ടെ വെട്ടിയിട്ട വിഷയമലേ ഏട്ടാ…””,””അവള് എന്നെ പറ്റി നാട്ടിൽ ഇല്ലാക്കഥകള് പറഞ്ഞതൊക്കെ ഏട്ടനും അറിയണതല്ലേ….””,””അതിനെനിക്ക് ഒരു ഈർഷ ഇണ്ടായിരുന്നു എന്നുള്ളത് സത്യാ…””,””പക്ഷെ ഇങ്ങനേത്തെ ഒന്നും ഞാൻ ചെയ്തിട്ടില്ല…””,””എനിക്കതിൻ്റെ ആവശ്യവുമില്ല…””,””അല്ലങ്കിലേ ഇവടെ നൂറ് കൂട്ടം പണികളുണ്ട് അതിനെടക്ക് എനിക്ക് നിന്ന് തിരിയാൻ സമയമില്ല…””,

 

നരേന്ദ്രൻ വളരേ ലാഘവത്തോടെ കള്ളം പറഞ്ഞു. ഗോവിന്ദന് അയാളുടെ സംസാരത്തിൽ പ്രത്യേകിച്ച് സംശയമൊന്നും തൊന്നിയില്ല.

 

“”എനിക്ക് നിന്നെ വിശ്വാസമില്ലാഞ്ഞിട്ടൊന്നും അല്ല…””,””നമ്മടെ അപ്പൂൻ്റെ കൂടെ വന്നില്ലേ കുഞ്ഞൂട്ടൻ അവന് ഈ രുഗ്മിണിമായൊക്കെ പരിചയമുണ്ട്…””,””എന്തങ്കിലും പ്രശ്നമുണ്ടായാൽ തന്നെ അത് പറഞ്ഞ് തീർക്കാലോ എന്ന് കരുതി വന്നതാ…””,””നമ്മള് കാരണം അവനൊന്നും ഉണ്ടാവരുതെല്ലോ…””,

 

കുഞ്ഞൂട്ടനെ കുറിച്ച് പറഞ്ഞപ്പോൾ ഗോവിന്ദൻ്റെ തലകുനിഞ്ഞു. അവൻ ദേവൻ്റെ മകനാണെന്ന സത്യം ഇപ്പൊ പരസ്യമായൊരു രഹസ്യമാണ്. എങ്കിലും ആരും അറിയാത്തത് പോലെ ഗോവിന്ദൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കണ്ട് നരേന്ദ്രന് ഉച്ചത്തിൽ ചിരിക്കാൻ തോന്നി.

 

“”അയ്യോ ഏട്ടാ…””,””ഞാൻ ഒന്നിനും വരണില്ല…””,””ഇത് വേറെ ആരുടേയോ പണിയാണ്…””,””ഞാനും ഒന്നന്വേഷിക്കാം..””,””ഏട്ടൻ ബേജാറാവണ്ട…””,

 

നരേന്ദ്രൻ അയാളുടെ തോളിലൊന്ന് തട്ടി. സംസാരം അതികം നീണ്ടില്ല. സലീം കാറിൽ ഒറ്റയ്ക്കിരിക്കുകയല്ലേ. അയാളെ മുഷിപ്പിക്കെണ്ടെന്ന് കരുതി ഗോവിന്ദൻ അൽപ്പ നേരം കൂടി സംസാരിച്ച് പോവാനായി ഇറങ്ങി. നരേന്ദ്രൻ ചെയ്തില്ലെന്ന കള്ളം ഗോവിന്ദന് വിശ്വസിക്കാനേ കഴിഞ്ഞൊള്ളു. അതിൻ്റെ ഒരാശ്വാസത്തിൽ നരേന്ദ്രനോടും ഇന്ദുമതിയോടും യാത്ര പറഞ്ഞ് അയാൾ മടങ്ങി. ഭക്ഷണം കഴികാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്ന് പറയുകയായിരുന്നു. 

 

ഗോവിന്ദൻ സത്യത്തിൽ നരേന്ദ്രനെ കാണാൻ മാത്രമായിരുന്നില്ല വന്നിരുന്നത്. അവിടെനിന്ന് പത്തിരുപത് മൈല് മാറി ഒരു മനോരോഗ വിദഗ്ധനുണ്ട് അയാളെ കണ്ട് കുഞ്ഞൂട്ടൻ്റെ പ്രശ്നങ്ങളെല്ലാം ധരിപ്പിക്കണമായിരുന്നു. ശിവഗിരി ആശുപത്രിയിലെ നവ്യ ഡോക്ടറാണ് ഇങ്ങനൊരാളെ കുറിച്ച് വിവരം നൽകുന്നത്. 

 

ഗോവിന്ദൻ പൊയ്ക്കഴിഞ്ഞതും നരേന്ദ്രൻ കേശവനെ വിളിച്ച് അയാൾ വന്ന കാര്യവും കുഞ്ഞൂട്ടൻ ജീവനോടെയുള്ള കാര്യവും അറിയിച്ചു. അതറിഞ്ഞ കേശവനും അത്ഭുതമായി. രാമൻ ചെയ്ത ക്രിയ്യകളൊന്നും ഇന്നേ വരെ പിഴച്ചിട്ടില്ല. മന്ത്രവാദത്തിലും അധർമ്മ ക്രിയ്യകളിലും അയാൾക്കുള്ള പ്രാവീണ്യം ചെറുതൊന്നുമല്ല. അങ്ങനെയുള്ള രാമന് പിഴവ് സംഭവിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല. അയാളെ കാണാനായി തിരുനെല്ലിക്ക് ഉടനെ തിരിക്കണമെന്ന് കേശവൻ നരേന്ദ്രനെ നിർബന്ധിക്കുന്നു.

***

പുഷ്പ്പേച്ചിയെ കണ്ട് തിരികെ പുന്നക്കലെത്തിയ കുഞ്ഞൂട്ടൻ ഉച്ചയൂണ് കഴിഞ്ഞ് മുറിയിലെ കട്ടിലിൽ കിടന്ന് കൊണ്ട് കഴുത്തിലെ മാല പരിശോധിക്കുകയായിരുന്നു. 

 

പീതസ്വർണ്ണമല്ല വെള്ളസ്വർണ്ണമാണോ എന്ന് അറിയുകയും ചെയ്യാനൊക്കാത്ത തരത്തിലുള്ളൊരു ലോഹത്തിലാണ് മാല നിർമ്മിച്ചിരിക്കുന്നത്. സൂര്യ സംജ്ഞയിലെ പിണ്ഡമായി കണക്കാകുന്ന ചുവന്നകല്ല് മാണിക്യമാണെന്ന് അന്ന് ക്ഷേത്രത്തിൽ വച്ച് ജാനുവമ്മ പറഞ്ഞ് തന്ന ഒരോർമ്മയുണ്ട്. കുഞ്ഞൂട്ടൻ ചുവന്ന മാണിക്യത്തിലേക്ക് സൂക്ഷിച്ച് നോക്കി. വല്ലാത്തൊരു തീഷ്ണത. അധികനേരം നോകി നിൽക്കാനും കഴിയുന്നില്ല. മാണിക്യക്കല്ലിനകത്ത് ചുവപ്പും പീതവും ചേർന്നൊരു വർണ്ണത്തിൽ എന്തൊക്കെയോ ഒഴുകി നടക്കുന്നത് പോലെ തോന്നുന്നു. 

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.