പതിനേഴാം ? തീയാട്ട് {Sajith} 457

***

 

കുഞ്ഞൂട്ടൻ ബൈക്കുമായി ദൂരേക്ക് മറയുന്നത് നിസഹായനായി സ്രാവൺ ചായക്കടയിൽ നിന്ന് നോക്കി നിന്നു. പുറത്ത് ഭയപ്പെടുത്തുന്ന പോലെ മഴ പെയ്യുന്നുണ്ട് കൈയ്യിൽ വണ്ടിയുമില്ല. കുഞ്ഞൂട്ടന് പിന്നാലെ പോവാൻ മാർഗ്ഗമൊന്നുമില്ല. 

 

കുഞ്ഞൂട്ടൻ ബൈക്ക് നേരെ വൈജയന്തി സ്കൂളിന് മുന്നിലേക്ക് വിട്ടു. കടയിലെ പയ്യൻ പറഞ്ഞ സ്ഥിതിക്ക് രുഗ്മിണി അവിടെ കാണുമെന്ന് കുഞ്ഞൂട്ടന് തോന്നി. വളരേ വേഗം തന്നെ അവൻ സ്കൂളിലേക്ക് അടുത്തു കൊണ്ടിരുന്നു. 

 

***

 

നരേന്ദ്രൻ തന്നെ ആയിരിക്കും പാറുവിനെ കൊണ്ടു പോയിരിക്കുക എന്ന് രുഗ്മിണിക്ക് ഉറപ്പായിരുന്നു. തനിക്ക് ഇനി സ്വന്തമെന്ന് പറയാൻ കുഞ്ഞ്മാത്രമേയുള്ളു ബാക്കി എല്ലാം അയാൾ നശിപ്പിച്ചു കഴിഞ്ഞു. അയാള് കാരണം അച്ഛനും അമ്മയും പോയി തൻ്റെ ജീവിതവും നശിപ്പിച്ചു. എന്നിട്ടും ക്രൂരത അവസാനിപ്പിക്കുന്നില്ല. ഈ നാട് വിട്ട് പോവണം എന്ന് തന്നെയാണ് അയാളുടെ ആവശ്യം. പോയേക്കാം ഇനി ഇവിടെ നിന്നിട്ടെന്തിനാ. മോളേ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു. പാർവ്വതി കുട്ടിക്കായി എന്ത് ചെയ്യുമെന്നോ എവിടേക്ക് പോവുമെന്നോ രുഗ്മിണിക്ക് ഒരു പിടിയും കിട്ടിയില്ല. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ.

 

കുഞ്ഞൂട്ടൻ ദൂരെ നിന്നേ കണ്ടു.., തല താഴ്ത്തി കൈയ്യ് കാൽമുട്ടിൽ താങ്ങി സ്കൂളിൻ്റെ മതിലിൽ ചാരി രുഗ്മിണി ഇരിക്കുന്നു. മഴ നല്ല ശക്തിയിൽ അവളുടെ മേലെ പെയ്തു കൊണ്ടിരിക്കുന്നു. എതിർ വശത്തെ കടമുറികളുടെ വരാന്തയിൽ നിന്ന് ആളുകൾ അവളെ നോക്കി അടക്കം പറയുന്നു ചിലർ ചിരിക്കുന്നു. ‘ഇവക്ക് ഇത് കിട്ടിയാൽ പോരെന്നാണ്’ അവരിൽ ഭൂരിഭാഗം പേരും മനസിൽ കരുതി ഇരുന്നത്. 

 

കുഞ്ഞൂട്ടൻ വേഗം ബൈക്ക് കൊണ്ട് വന്ന് രുഗ്മിണിക്ക് മുൻപിൽ നിറുത്തി. അവളതൊന്നും അറിഞ്ഞതേ ഇല്ല. ഏതോ പാതാള കിണറിൽ കിടക്കും പോലെ എന്താല്ലാമോ ശബ്ദം ചുറ്റിലും കേൾക്കുന്നുണ്ടെന്നല്ലാതെ ചുറ്റും നടക്കുന്നതൊന്നും അവളറിയുന്നില്ല. തലയെല്ലാം കറങ്ങുന്നത് പോലെ തോന്നുന്നു. 

 

പെട്ടെന്ന് ആരോ തന്നെ തട്ടിവിളിക്കുന്നതായി അവൾക്ക് തോന്നി തല പൊക്കി നോക്കി. ‘കുഞ്ഞൂട്ടൻ’. അവനെ കണ്ടതും രുഗ്മിണിയുടെ സങ്കടം ഒന്നു കൂടി വർദ്ധിച്ചു. അവള് പൊട്ടി കരഞ്ഞ് കൊണ്ട് കുഞ്ഞൂട്ടൻ്റെ നെഞ്ചിലേക്ക് വീണു. 

 

“”കുഞ്ഞൂട്ടാ ഇൻ്റെ പാറൂനെ കൊണ്ടോയി…””,””അവര് കൊന്ന് കളയൂടാ…””,””എനിക്ക് പേടിയാ…””,””അവളല്ലാതെ എനിക്ക് വേറെ ആരാ ഇള്ളേ…””,””എൻ്റെ കുഞ്ഞിനെ എനിക്ക് കാണണം….””,

 

കരച്ചിലൊന്ന് അടങ്ങിയപ്പൊ രുഗ്മിണി കലങ്ങിയ കണ്ണുകളോടെ തല ഉയർത്തി കുഞ്ഞൂട്ടനെ നോക്കി കൊണ്ട് പറഞ്ഞു ശേഷം വീണ്ടും നെഞ്ചിലേക്ക് തല പൂഴ്ത്തി. 

 

“”വാ നീക്ക് പാറൂന് ഒന്നും വരില്ല…””,””ഞാനാ പറയണെ…””,””നമ്മക്കിപ്പൊ ഇവടെന്ന് പോവാം…””,

 

നെഞ്ചിൽ നിന്ന് തല ഉയർത്തിമാറ്റി കുഞ്ഞൂട്ടൻ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. കരഞ്ഞ് കരഞ്ഞ് അവശയായിരുന്നു രുഗ്മിണി. എഴുന്നേൽക്കാൻ അവളെ കൊണ്ടായില്ല. അവസാനം കുഞ്ഞൂട്ടൻ തന്നെ രുഗ്മിണിയെ എടുത്ത് എഴുന്നേൽപ്പിച്ചു നിറുത്തി. അവൻ വേഗം ബൈക്കിൽ കയറി കിക്കർ ചവിട്ടി സ്റ്റാർട്ട് ചെയ്തു. കയറാനുള്ള നിർദ്ദേശം പോലെ രുഗ്മിണിയെ നോക്കി. മഴ പെയ്ത് നനഞ്ഞ് കുതിർന്ന മുടിയും വസ്ത്രങ്ങളുമായി അവൾ കുഞ്ഞൂട്ടനോടൊപ്പം ബൈക്കിന് പിന്നിലേക്ക് കയറി. അവൻ വണ്ടി വേഗം മുൻപോട്ടെടുത്തു. രുഗ്മിണി കുഞ്ഞൂട്ടൻ്റെ പുറത്തേക്ക് തല ചായ്ച്ച് കണ്ണുകളടച്ച് കിടന്നു. അപ്പഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു.

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.