പതിനേഴാം ? തീയാട്ട് {Sajith} 457

ഉമ്മറത്ത് നിന്ന് അകത്തേക്ക് കയറിയ ഗോവിന്ദനെ എതിരേറ്റത് നരേന്ദ്രൻ്റെ ഭാര്യ ഇന്ദുമതിയുടെ ചിരിക്കുന്ന മുഖമാണ്. പെരിയപ്പയുടെ രണ്ടാം വിവാഹത്തിൽ പിറന്നവർ വീട്ടിലേക്ക് കൊണ്ടുവന്ന മരുമക്കളിൽ മനുഷ്യപ്പറ്റുള്ളത് ഇന്ദുമതിക്ക് മാത്രം. അവൾക്ക് കിട്ടിയതോ ചൊട്ടയിലെ താന്തോന്നിത്തരം ഇപ്പഴും ചുമന്ന് കൊണ്ട് നടക്കുന്ന നരേന്ദ്രനെയും.

 

ഇന്ദുമതിയെ കണ്ട് ഗോവിന്ദനും പുഞ്ചിരിച്ചു.

 

“”ആഹ്…””,””മോളേ ഇന്ദൂ…””,””സുഗല്ലേ നിനക്ക്…””,

 

“”കൊഴപ്പൊന്നും ഇല്ലേട്ടാ…””,””പുന്നയ്ക്കലെ ഭഗവതി കടാക്ഷിച്ച് അനിഷ്ടങ്ങളൊന്നും ഇല്ലാണ്ട് പോണൂ…””,

 

“”അവക്കെന്താ ഏട്ടാ സുഗത്തിന് കൊറവ്…””,””റാണിയെ പോലെ അല്ലേ ഇവടെ കഴിയണെ….””,

 

നരേന്ദ്രൻ ഇടയ്ക്ക് കയറി പറഞ്ഞപ്പോൾ ഗോവിന്ദൻ അയാളെ ഒന്ന് നോക്കി ശേഷം ഇന്ദുമതിയേയും. അവളതിന് ചൈതന്യം കുറഞ്ഞ ഒരു പുഞ്ചിരി അയാൾക്ക് സമ്മാനിച്ചു.

 

“”കുട്ടികളൊക്കെ എവിടെ…””,

 

ഗോവിന്ദൻ ഇന്ദുവിനോടായി ചോദിച്ചു.

 

“”അവര് ഓരോ കാര്യത്തിനായി പുറത്തേക്ക് പോയി ഏട്ടാ…””,””വരുമ്പോ ഇനി പാതിരയാവും…””,

 

“”ആണോ…””,””അവരെ കാണണംന്ന് കരുതിയതാ ഇന്നിനിപ്പൊ നടപ്പില്ല…””,””പിന്നൊരിക്കലാവാം…””,

 

ഇന്ദു ചിരിച്ചു കൊണ്ട് തലയാട്ടി.

 

“”ഏട്ടൻ ഉച്ചയൂണിനുണ്ടാവില്ലേ…””,

 

“”ഏയ് ഞാനിപ്പൊ ഇറങ്ങും ഇന്ദു…””,””ഇത് വഴി പോയപ്പോൾ ഒന്ന് കയറിയതാ…””,””നിങ്ങളെ ഒക്കെ ഒന്ന് കാണാലോന്ന് കരുതി…””,

 

അവരുടെ സംസാരം തുടരുന്നത് ഇഷ്ട്ടപെടാത്തത് പോലെ നരേന്ദ്രൻ ഇടയ്ക്ക് കയറി.

 

“”ഇന്ദൂ…””,””ഞങ്ങക്ക് കുടിക്കാൻ എന്തങ്കിലും വേണം…””,””മുകളിലേക്ക് കൊടുത്തയച്ചാമതി…””,””കേട്ടോ…””,

 

അൽപ്പം ഉറച്ച ശബ്ദത്തിൽ തന്നെ അയാൾ പറഞ്ഞു. ഇന്ദുമതി തലതാഴ്ത്തി കേട്ടെന്ന മട്ടിൽ തലകുലുക്കി. 

 

“”വാ ഏട്ടാ…””,

 

നരേന്ദ്രൻ ഗോവിന്ദനുമായി മുകളിലേക്ക് പടികൾ കയറി. വിസ്താരമായൊരു ബാൽക്കണിയുള്ള വീടാണത്. മുറ്റത്തെ മൂവാണ്ടൻ മാവിൻ്റെ ചില്ലകൾ ബാൽക്കണിയിലേക്ക് പടർന്നു പന്തലിച്ച് കിടക്കുന്നു. അതിന് തൊട്ടടുത്തായി തടിയിൽ തീർത്ത രണ്ട് കസേരകൾ കിടക്കുന്നുണ്ട്. നരേന്ദ്രൻ അതിലൊന്നിലിരുന്നു മറു കസേരയിൽ ഗോവിന്ദനും ഇരന്നു. ഒരു പാത്രത്തിൽ ഇളനീരും മറുപാത്രത്തിൽ കുറച്ച് പലഹാരങ്ങളുമായി വീട്ടിൽ ജോലിക്കു നിൽക്കുന്ന ഒരു സ്ത്രീ അവിടേക്ക് കടന്നു വന്നു. കസേരകൾക്ക് നടുവിലെ മേശമേൽ പാത്രങ്ങൾ വെച്ച ശേഷം അവർ ഉടനെ മടങ്ങുകയും ചെയ്തു. 

 

നരേന്ദ്രൻ മേശമേൽ കമഴ്ത്തി വച്ചിരുന്ന ഗ്ലാസിൽ ഒരെണ്ണം മലത്തിവച്ച് ഇളനീരിൻ്റെ പാത്രത്തിൽ നിന്ന് ഗ്ലാസിലേക്കൽപ്പം പകർന്ന് ഗോവിന്ദന് കൈ മാറി. അയാളത് വാങ്ങി ഒരു സിപ്പെടുത്തു. വേറൊരു ഗ്ലാസിൽ നരേന്ദ്രനും നീരെടുത്ത് കുടിച്ച് തുടങ്ങി. 

 

“”എന്താ ഏട്ടാ പെട്ടന്ന് ഇതിലെ വരാൻ…””,

 

ഒരു സിപ്പെടുത്ത ശേഷം ഗ്ലാസ് കൈയ്യിൽ വച്ച് ഉരുട്ടി കൊണ്ട് കസേരയിൽ ചാരികിടന്ന് എന്തോ ആലോചിക്കുന്ന ഗോവിന്ദനോട് നരേന്ദ്രൻ ചോദിച്ചു.

 

“”നാട്ടിൽ നടക്കുന്നത് നീ അറിഞ്ഞിട്ട്ണ്ടാവല്ലോ അതിനെ കുറിച്ച് ചോദിക്കാനായി വന്നതാ…””,

 

നരേന്ദ്രൻ അയാളെ ഒന്ന് ചൂഴ്ന്ന് നോക്കി.

 

“”മനസിലായില്ല എന്ത് കാര്യാ ഗോവിന്ദേട്ടാ…””,

 

“”എടാ ആഹ് പെണ്ണിൻ്റെ കൊച്ചില്ലേ…””,””നമ്മടെ വൈജയന്തി സ്കൂളിൽ പഠിക്കണെ…””,””അതിനെ ഇന്നലെ ആരാണ്ട് കടത്തി കൊണ്ട് പോയെന്ന് ഞ്ൻ കേട്ടു…””,””നിനക്കതിൽ വല്ല…””,

 

നരേന്ദ്രൻ്റെ മുഖത്ത് പുച്ഛത്തോടെ ഒരു ചിരിമാത്രം. 

 

“”രുഗ്മിണീടെ കാര്യാണോ ഏട്ടൻ പറയണെ…””,

 

“”അതേ…””,

86 Comments

  1. Any news bro

    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  2. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  3. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  4. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  5. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  6. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  7. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  8. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Comments are closed.