“”ഇല്ല മാമാ…””,””ഇപ്പൊ എഴുന്നേറ്റേ ഉള്ളൂ…””,
ഗോവിന്ദൻ പത്രം അവിടെ മടക്കിവച്ചു. അതിന് മുകളിൽ തന്നെ അയാളുടെ കണ്ണടയും മടക്കി വച്ചു.
“”നീ ഒന്നിവടെ വന്നേ ഒരു കാര്യം ചോദിക്കട്ടെ….””,
ചാരുപടിയിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞൂട്ടൻ്റെ തോളിലൂടെ കൈയ്യിട്ട് അവനുമായി ഗോവിന്ദൻ മുറ്റത്തേക്കിറങ്ങി.
“”കുഞ്ഞൂട്ടാ നീ ആഹ് രുഗ്മിണിയുടെ കോളനിയിലേക്ക് പോവാറുണ്ടെന്ന് ഞാൻ കേട്ടല്ലോ…””,””എന്തിനാ അത്…””,
മുറ്റത്തൂടി നടന്ന് കൊണ്ട് തന്നെ സംസാരം തുടർന്നു. ഗോവിന്ദൻ കുഞ്ഞൂട്ടൻ്റെ തോളിലൂടെ കൈയ്യിട്ടിരിക്കുന്നു, അവൻ കൈകൾ കെട്ടി അനുസരണയോടെ അയാളോടൊപ്പം നടക്കുന്നു.
“”അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല മാമേ…””,
അവനൊന്നും അങ്ങോട്ട് വിട്ട് പറഞ്ഞില്ല.
“”ഒന്നുമില്ലാഞ്ഞിട്ടാണോ അവൾക്ക് നമ്മുടെ ടെക്സ്റ്റൈൽസിൽ ജോലി വാങ്ങിക്കൊടുത്തതും ടൗണിലൂടെ അവളെയും കുട്ടിയേയും ബൈക്കിൽ കൊണ്ട് പോയതും ഒക്കെ…””,
അൽപ്പം നടന്ന് പുന്നയ്ക്കലെ വീട്ടിലേക്ക് കയറുന്ന വഴിയരുകിലുള്ള അത്തിമരത്തിന് ചോട്ടിലെത്തി. അതിന് താഴെ അവർ നിന്നു.
“”കുഞ്ഞിൻ്റേം അവൾടേം അവസ്ഥകണ്ടതോണ്ട് വാങ്ങിക്കൊടുത്തതാണ് മാമേ….””,
ഗോവിന്ദൻ ഒരു പുഞ്ചിരിയോടെ അവൻ്റെ തോളിലേക്ക് കൈ വച്ചു. അയാൾക്ക് ദേവൻ്റെ പഴയ ചെയ്തികൾ കുഞ്ഞൂട്ടനിൽ കാണാനായി. രക്തമല്ലേ എന്തായാലും കാണില്ലേ.
“”കുഞ്ഞൂ…””,””ഈ നാടിനേ കുറിച്ച് നീ ഒരുപാട് അറിയാനുണ്ട്…””,””രുഗ്മിണിയോട് നാട്ടുകാര് ഇങ്ങനെ പെരുമാറാൻ അവർക്ക് അവരുടേതായ കാരണമുണ്ട്…””,””എനിക്കവരോട് ദേഷ്യൊന്നുമില്ല…””,””പക്ഷെ സഹായിക്കാനും സാധിക്കില്ല…””,””അവൾടെ കുഞ്ഞ് നരേന്ദ്രൻ്റെയാണെന്ന് പറഞ്ഞതാണ് ആകെ പ്രശ്നമായത്…””,””എനിക്കവനെ പിണക്കാൻ സാധിക്കില്ല..””,””നരേന്ദ്രന് ഈ നാട്ടിൽ നിന്ന് കിട്ടുന്ന പിന്താങ്ങ് വളരേ വലുതാണ്…””,””അതിന് പിന്നിൽ അവളുടെ അച്ഛൻ്റെ ചതിയാണ് കാരണം…””,””അതൊക്കെ കൊണ്ടാണ് ഞാൻ നിസഹായനായി പോവുന്നത്…””,””മാത്രമല്ല ഗ്രാമത്തിൽ എൻ്റെ വാക്കിന് വലിയ പ്രസക്തിയില്ല…””,””ഞാൻ നാട്ട് കൂട്ടത്തിലൊന്നും അംഗമല്ലല്ലോ…””,””അതാ…””,
ഗോവിന്ദൻ പറയുന്നത് കുഞ്ഞൂട്ടൻ ശ്രദ്ധയോടെ കേട്ടിരുന്നു.
“”രുഗ്മിണിയുടെ അച്ഛൻ എന്ത് ചതിയാ ഇവിടെ ചെയ്തത് ഗോവിന്ദൻ മാമേ…””,
കുഞ്ഞൂട്ടൻ്റെ ചോദ്യത്തിന് ഗോവിന്ദൻ ഒരു നിമിഷം മൗനമായി നിന്നു. ശേഷം തുടർന്നു.
“”അതൊരുപാട് പഴയ കാര്യമാ…””,””ഞാൻ നിനക്കതൊക്കെ പറഞ്ഞ് തരാം…””,””ഇപ്പഴല്ല സമയമാവട്ടെ…””,
“”മ്മം….””,
കുഞ്ഞൂട്ടൻ തലതാഴ്ത്തി ഒന്ന് മൂളി.
“”കുഞ്ഞൂ…””,””നീ ഇനി അവരുടെ കാര്യത്തിൽ ഇടപെടുമോ…””,
ചോദ്യ രൂപേണ ഗോവിന്ദൻ കുഞ്ഞൂട്ടനെ നോക്കി.
“”എന്നോട് ക്ഷമിക്കണം മാമേ…””,””എൻ്റെ മുന്നിൽ സഹായം ചോദിച്ചെത്തുന്നവരെ ഞാൻ കൈ വിടില്ല…””,””തീർച്ചയായും സഹായിക്കും മാമേ…””,
ഗോവിന്ദൻ്റെ മുഖത്ത് വീണ്ടും പുഞ്ചിരി…അയാൾക്കറിയാം അതങ്ങനെയേ വരൂ എന്ന്.
“”നിനക്ക് തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയായതാണ്…””,””ഞാൻ പറഞ്ഞ് തരണ്ട ആവശ്യമില്ല…””,””ഒരു കാര്യം എപ്പഴും മനസില് വെക്യ…””,””ഈ നാട് മുഴുവൻ അവർക്കെതിരാണ്…””,””നീ ഒറ്റയ്ക്കാവുന്ന ഒരു സാഹചര്യം വന്നേക്കാം…””,
അയാളുടെ മറുപടി കേട്ട് കുഞ്ഞൂട്ടൻ ഒന്ന് ചിരിച്ചു.
“”ഞാൻ അന്നും ഇന്നും എന്നും ഒറ്റക്കന്നെ മാമേ…””,
“”ഹ..ഹ..ഹ..””,””അല്ല കുഞ്ഞൂ…””,””നീ ഞങ്ങളെ ഒക്കെ ഒഴുവാക്കിയാലും നിനക്ക് പിരിയാൻ പറ്റാത്ത ഒരാളില്ലേ ഇവിടെ…””,””നീ കാരണം എൻ്റെ അപ്പൂട്ടീടെ കണ്ണ് നിറയരുത്…””,””അവളെ ഒരിക്കലും ഒറ്റയ്ക്കാക്കരുത്…””,
ഗോവിന്ദൻ കുഞ്ഞൂട്ടൻ്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. ശബ്ദമൊന്നിടറിയിരുന്നു. അതേ നിമിഷം കറുത്ത ഒരു എക്സ് യൂ വി കാറ് പുന്നയ്ക്കലെ വീട് ലക്ഷ്യമാക്കി കൊണ്ട് വന്നു. സലീമായിരുന്നു ഡ്രൈവിങ് സീറ്റിൽ. അവർക്കടുത്തെത്തിയ കാറിലിരുന്ന് സലീം കുഞ്ഞൂട്ടന് കൈയ്യുകർത്തി സലാം പറഞ്ഞു. കുഞ്ഞൂട്ടൻ തിരികെയും പറഞ്ഞു.
“”ഞാൻ എന്നാൽ പോട്ടേ കുഞ്ഞൂട്ടാ…””,””ഞാൻ തിരിച്ച് വരാൻ താമസിക്കും അത് വരെ നീ വീട്ടിൽ തന്നെ കാണണം…””,””എവിടേലും പോയാലും സന്ധ്യയാവുമ്പോഴേക്കും തിരികെ എത്തിക്കോണം…””,
കുഞ്ഞൂട്ടൻ അത് സമ്മതിച്ച് കൊണ്ട് തലയാട്ടി. പോവുന്നതിന് മുൻപ് രുഗ്മിണിയേയോ പാറുക്കുട്ടിയേയോ കാണാൻ പോവരുതെന്നൊന്നും അയാൾ പറഞ്ഞില്ല. അല്ല പറഞ്ഞിട്ടും കാര്യമില്ലെന്ന് ഗോവിന്ദനറിയാം. ഇനി ഇപ്പൊ താൻ പറഞ്ഞാലും അവനവിടെ പോവും. പിന്നെ തൻ്റെ വാക്ക് തെറ്റിച്ചതിലുള്ള ഒരീർഷ സ്വയവുമുണ്ടാവും തെറ്റിച്ചതിലുള്ള ജാള്യത കുഞ്ഞൂട്ടനുമുണ്ടാവും എന്തിനാ വെറുതെ.
കാറിൻ്റെ കോ ഡ്രൈവിങ് സീറ്റിൽ കയറി ഗോവിന്ദൻ കുഞ്ഞൂട്ടനോട് കൈ പൊക്കി പോവാണെന്ന മട്ടിൽ കാട്ടി തിരികെ അവനും കാട്ടി. സലീം കാറ് തിരിച്ചു. പുന്നയ്ക്കലിന് എതിർവശത്തേക്ക് കാറ് പഞ്ഞു.
Any news bro
എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait
എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.
നിനക്ക് സുഖമല്ലേ???
സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck
??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
സുഗമായിരിക്കുന്നു…❤️
Bro ennu verum bakki
എഴുത്ത് കഴിയാറായി…
Super
Waiting for the next part
അബ്ദു…❤️❤️❤️
Super
എവിടെപ്പോയി?
ഒരു വിവരവുമില്ലല്ലോ
എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ
ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry
❤️❤️❤️❤️???
അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ
❤️❤️❤️
എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
പുതിയ അപ്ഡേറ്റ് ഒന്നുമില്ല
ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ
Aliya saji.?
H Sajit,
Happy New Year.
How are you doing? hope everything under control…
Any update on the next part?
Best regards
Gopal